iPhone-ലെ ‘മാഗ്‌നിഫയർ’ ഉപയോഗിച്ച് നിങ്ങൾക്ക് ചുറ്റുമുള്ള ദൃശ്യ വിവരങ്ങളുടെ തത്സമയ വിവരണങ്ങൾ നേടൂ

നിങ്ങൾ കാഴ്ചക്ക് ബുദ്ധിമുട്ടുള്ളയാളോ കാഴ്ചക്കുറവുള്ളയാളോ ആണെങ്കിൽ, നിങ്ങളുടെ ചുറ്റുപാടുകൾ സ്കാൻ ചെയ്യാനും ക്യാമറ വ്യൂവിൽ കണ്ടെത്തിയ രംഗങ്ങളുടെ തത്സമയ വിവരണങ്ങൾ നേടാനും നിങ്ങൾക്ക് iPhone-ലെ മാഗ്‌നിഫയർ ആപ്പിലുള്ള കണ്ടെത്തൽ മോഡ് ഉപയോഗിക്കാം. തത്സമയ വിവരണങ്ങൾ ടെക്സ്റ്റായോ സംസാരമായോ ലഭ്യമാണ്.

പ്രധാനപ്പെട്ടത്: നിങ്ങൾക്ക് പരിക്കേൽക്കുകയോ ഹാനികരമായത് സംഭവിക്കുകയോ ചെയ്തേക്കാവുന്ന ഉയർന്ന അപകടസാധ്യതയോ അടിയന്തര സാഹചര്യങ്ങളോ ഉള്ളപ്പോഴോ, നാവിഗേഷനു വേണ്ടിയോ കണ്ടെത്തൽ മോഡിനെ ആശ്രയിക്കരുത്.

നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ചുള്ള തത്സമയ വിവരണങ്ങൾ നേടൂ

  1. നിങ്ങളുടെ iPhone-ലെ മാഗ്നിഫയർ ആപ്പിലേക്ക് പോകൂ.

  2. കണ്ടെത്തൽ മോഡ് ആരംഭിക്കാൻ കണ്ടെത്തൽ മോഡ് ബട്ടൺ ടാപ്പ് ചെയ്യൂ.

    നിങ്ങൾ കണ്ടെത്തൽ മോഡ് ബട്ടൺ കാണുന്നില്ലെങ്കിൽ, നിങ്ങൾക്കത് ചേർക്കാം. കസ്റ്റമൈസ് നിയന്ത്രണങ്ങൾ കാണൂ.

  3. കണ്ടെത്തൽ മോഡ് ബട്ടൺ ടച്ച് ചെയ്ത് പിടിക്കൂ, എന്നിട്ട് സീനുകൾ സെലക്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കൂ. ഇനിപ്പറയുന്നവയിലൊന്നും നിങ്ങൾക്ക് സെലക്റ്റ് ചെയ്യാം:

    കുറിപ്പ്: ആളുകൾ, വാതിലുകൾ, ഫർണിച്ചർ എന്നിവയെ കണ്ടെത്തുന്നത് പിന്തുണയ്ക്കുന്ന iPhone മോഡലുകളിൽ മാത്രമേ ലഭ്യമാകൂ.

  4. കണ്ടെത്തൽ താൽക്കാലികമായി പോസ് ചെയ്യാൻ, രണ്ട് വിരലുകൾ ഉപയോഗിച്ച് സ്ക്രീനിൽ ഇരട്ട ടാപ്പ് ചെയ്യൂ. കണ്ടെത്തൽ തുടരാൻ രണ്ട് വിരലുകൾ ഉപയോഗിച്ച് വീണ്ടും ഇരട്ട ടാപ്പ് ചെയ്യൂ. കണ്ടെത്തൽ മോഡ് നിർത്താൻ കണ്ടെത്തൽ മോഡ് ബട്ടൺ ടാപ്പ് ചെയ്യൂ.

നിങ്ങൾ VoiceOver ഉപയോഗിക്കുകയാണെങ്കിൽ, iPhone -ലെ ഏത് സ്ക്രീനിൽ നിന്നും നിങ്ങൾക്ക് തത്സമയ തിരിച്ചറിയൽ ഓണാക്കാനും മാഗ്‌നിഫയർ ആപ്പിലേക്ക് പോകാതെ നിങ്ങളുടെ ചുറ്റുപാടുകളുടെ വിവരണങ്ങൾ നേടാനും കഴിയും. VoiceOver ഉപയോഗിച്ച് നിങ്ങളുടെ ചുറ്റുപാടുകളുടെ തത്സമയ വിവരണങ്ങൾ നേടൂ എന്നത് കാണൂ.

തത്സമയ സീൻ വിവരണങ്ങൾക്കായി ക്രമീകരണങ്ങൾ ഇഷ്ടാനുസൃതമാക്കൂ

  1. നിങ്ങളുടെ iPhone-ലെ മാഗ്നിഫയർ ആപ്പിലേക്ക് പോകൂ.

  2. ക്രമീകരണം ബട്ടൺ ടാപ്പ് ചെയ്തതിന് ശേഷം ‘കണ്ടെത്തൂ’ ടാപ്പ് ചെയ്യൂ.

  3. സീനുകളിൽ ടാപ്പ് ചെയ്തതിന് ശേഷം ഏതെങ്കിലും ലേബലുകളുടെ കോമ്പിനേഷനോ സംസാര ഫീഡ്ബാക്കോ ഓൺ ചെയ്യൂ.

  4. ലൈവ് മാഗ്നിഫയർ ലെൻസിലേക്ക് മടങ്ങാൻ ‘പിന്നിലേക്ക്’ ബട്ടൺ ടാപ്പ് ചെയ്ത്, അത് വീണ്ടും ടാപ്പ് ചെയ്തതിന് ശേഷം ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.