ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ ഒരു കോളിലായിരിക്കുമ്പോൾ

നിങ്ങൾ iPhone-ൽ ഒരു ഫോൺ കോളിലായിരിക്കുമ്പോൾ, നിങ്ങൾക്ക് സ്പീക്കറിലേക്കോ Bluetooth® ഡിവൈസിലേക്കോ ഓഡിയോ സ്വിച്ച് ചെയ്യാം.

ഒരു കോളിനിടെ ഓഡിയോ ക്രമീകരിക്കൂ

വോള്യം മാറ്റാൻ, iPhone-ന്റെ വശത്തുള്ള വോള്യം ബട്ടണുകൾ അമർത്തൂ. അല്ലെങ്കിൽ കോൾ ബാനറിൽ താഴേക്ക് സ്വൈപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

  • മ്യൂട്ട് ചെയ്യാൻ: മ്യൂട്ട് ബട്ടൺ ടാപ്പ് ചെയ്യൂ.

  • കോൾ ഹോൾഡിൽ വയ്ക്കാൻ: മ്യൂട്ട് ബട്ടൺ തൊട്ടുപിടിക്കൂ.

  • ഹാൻഡ്സ്ഫ്രീ ആയ് സംസാരിക്കാൻ: ‘ഓഡിയോ’ ബട്ടൺ ടാപ്പ് ചെയ്ത് ഒരു ഓഡിയോ ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കൂ.

ഒരു കോളിൽ ആയിരിക്കുമ്പോൾ മറ്റൊരു ആപ്പ് ഉപയോഗിക്കൂ

  1. ഹോം സ്ക്രീനിലേക്ക് പോകൂ, എന്നിട്ട് ആപ്പ് തുറക്കൂ.

  2. കോളിലേക്ക് മടങ്ങാൻ, സ്ക്രീനിന്റെ മുകളിലുള്ള പച്ച കോൾ ഇൻഡിക്കേറ്ററിൽ ടാപ്പ് ചെയ്യൂ.

ഒരേ ലൈനിൽ രണ്ടാമത്തെ കോളിനോട് പ്രതികരിക്കൂ

നിങ്ങൾ ഒരു കോളിലായിരിക്കുകയും രണ്ടാമത്തെ കോൾ ലഭിക്കുകയുമാണെങ്കിൽ, താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

  • കോൾ അവഗണിച്ച് വോയ്സ്മെയിലിലേക്ക് അയയ്ക്കാൻ: ‘അവഗണിക്കൂ’ ടാപ്പ് ചെയ്യൂ.

  • ആദ്യത്തെ കോൾ അവസാനിപ്പിച്ച് പുതിയതിന് മറുപടി നൽകാൻ: ഒരു GSM നെറ്റ്‌വർക്ക് ഉപയോഗിക്കുമ്പോൾ ’അവസാനിക്കൂ’+’സ്വീകരിക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ. CDMA നെറ്റ്‌വർക്ക് ഉപയോഗിച്ച്, ‘അവസാനിപ്പിക്കൂ’ ടാപ്പ് ചെയ്യൂ; രണ്ടാമത്തെ കോൾ തിരികെ റിങ് ചെയ്യുമ്പോൾ, ‘സ്വീകരിക്കൂ’ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ iPhone ലോക്ക് ആണെങ്കിൽ സ്ലൈഡർ വലിക്കൂ.

  • ആദ്യത്തെ കോൾ ഹോൾഡിൽ വെക്കുകയും പുതിയതിന് മറുപടി നൽകുകയും ചെയ്യാൻ: ഹോൾഡ് ചെയ്യൂ + സ്വീകരിക്കൂ എന്നത് ടാപ്പ് ചെയ്യൂ.

    നിങ്ങളുടെ ഒരു കോൾ ഹോൾഡിലായിരിക്കുമ്പോൾ കോളുകൾ തമ്മിൽ മാറ്റുന്നതിന് ‘പരസ്പരം മാറ്റൂ’ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ രണ്ട് കക്ഷികളുമായും സംസാരിക്കുന്നതിന് ‘കോളുകൾ സംയോജിപ്പിക്കൂ’ ടാപ്പ് ചെയ്യൂ. ഒരു കോൺഫറൻസ് അല്ലെങ്കിൽ ത്രീ-വേ കോൾ തുടങ്ങൂ കാണൂ.

കുറിപ്പ്: CDMA ഉപയോഗിച്ച്, രണ്ടാമത്തെ കോൾ ഔട്ട്ഗോയിങ് ആണെങ്കിൽ നിങ്ങൾക്ക് കോളുകൾക്കിടയിൽ മാറാൻ കഴിയില്ല, എന്നാൽ നിങ്ങൾക്ക് കോളുകൾ സംയോജിപ്പിക്കാം. രണ്ടാമത്തെ കോൾ ഇൻകമിങ്ങാണെങ്കിൽ നിങ്ങൾക്ക് കോളുകൾ സംയോജിപ്പിക്കാനാവില്ല. നിങ്ങൾ രണ്ടാമത്തെ കോളോ സംയോജിപ്പിച്ച കോളോ അവസാനിപ്പിക്കുകയാണെങ്കിൽ, രണ്ട് കോളുകളും അവസാനിക്കും.

ഇരട്ട സിം ഉള്ള മോഡലുകളിൽ, താഴെപ്പറയുന്നവ ശ്രദ്ധിക്കൂ:

  • ഒരു ലൈൻ കോളിനായി ഉപയോഗിക്കുമ്പോൾ കോളുകൾ സ്വീകരിക്കാൻ മറ്റേ ലൈൻ എനേബിൾ ചെയ്യാനായി ഒരു ലൈനിന് Wi-Fi കോളിങ് ഓണാക്കിയിരിക്കണം. ഒരു ലൈൻ കോളിലായിരിക്കുമ്പോൾ മറ്റേ ലൈനിൽ നിങ്ങൾക്ക് കോൾ ലഭിക്കുകയും Wi-Fi കണക്ഷൻ ലഭ്യമല്ലാതിരിക്കുകയും ചെയ്താൽ, മറ്റേ ലൈനിന്റെ കോൾ സ്വീകരിക്കാനായി കോളിനായി ഉപയോഗിക്കുന്ന ലൈനിന്റെ മൊബൈൽ ഡാറ്റ iPhone ഉപയോഗിക്കും. നിരക്കുകൾ ബാധകമായേക്കാം. മറ്റേ ലൈനിന്റെ കോൾ സ്വീകരിക്കാൻ കോളിനായി ഉപയോഗിക്കുന്ന ലൈൻ നിങ്ങളുടെ മൊബൈൽ ഡാറ്റ ക്രമീകരണങ്ങളിൽ ഡാറ്റ ഉപയോഗത്തിനായി അനുവദിച്ചിരിക്കണം (ഒന്നുകിൽ ഡീഫോൾട്ട് ലൈനായോ, അല്ലെങ്കിൽ ‘മൊബൈൽ ഡാറ്റ സ്വിച്ചിങ് അനുവദിക്കൂ’ ഓൺ ചെയ്ത നോൺ-ഡീഫോൾട്ട് ലൈനായോ).

  • നിങ്ങൾ ഒരു ലൈനിനായി Wi-Fi കോളിങ് ഓണാക്കിയില്ലെങ്കിൽ, ആ ലൈനിലെ ഏത് ഇൻകമിങ് ഫോൺ കോളുകളും (അടിയന്തര സേവനങ്ങളിൽ നിന്നുള്ള കോളുകൾ ഉൾപ്പെടെ) മറ്റേ ലൈൻ ഉപയോഗത്തിലായിരിക്കുമ്പോൾ നേരിട്ട് വോയ്സ്മെയിലിലേക്ക് (നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവിൽ നിന്ന് ലഭ്യമാണെങ്കിൽ) പോകും; നിങ്ങൾക്ക് മിസ്ഡ് കോൾ അറിയിപ്പുകൾ ലഭിക്കില്ല.

    ഒരു ലൈൻ തിരക്കിലാണെങ്കിലോ സേവനത്തിലില്ലെങ്കിലോ ഒരു ലൈനിൽ നിന്ന് മറ്റൊന്നിലേക്ക് കണ്ടീഷണൽ കോൾ ഫോർവേഡിങ് (നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവിൽ നിന്ന് ലഭ്യമാണെങ്കിൽ) സജ്ജീകരിക്കുകയാണെങ്കിൽ, കോളുകൾ വോയ്സ്മെയിലിലേക്ക് പോവുകയില്ല; സജ്ജീകരിക്കൽ വിവരങ്ങൾക്കായി നെറ്റ്‌വർക്ക് ദാതാവുമായി ബന്ധപ്പെടൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.