ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യൂ

iPhone ഓൺ ചെയ്യാൻ സൈഡ് ബട്ടൺ ഉപയോഗിക്കൂ. iPhone ഓഫ് ചെയ്യാൻ സൈഡ് ബട്ടണോ (ചില മോഡലുകളിൽ രണ്ടിലൊരു വോള്യം ബട്ടണൊപ്പം) ക്രമീകരണമോ നിങ്ങൾക്ക് ഉപയോഗിക്കാം.

നിങ്ങളുടെ iPhone പ്രതീക്ഷിച്ച പോലെ പ്രവർത്തിക്കുന്നില്ലെങ്കിൽ, അത് ഓഫ് ചെയ്ത ശേഷം വീണ്ടും ഓൺ ചെയ്ത് റീസ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കാം. ഓഫ് ചെയ്ത് ഓൺ ചെയ്യുന്നത് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ, ബലമായി റീസ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കൂ.

iPhone ഓൺ ചെയ്യാൻ

Apple ലോഗോ ദൃശ്യമാകുന്നതുവരെ സൈഡ് ബട്ടൺ അമർത്തിപ്പിടിക്കൂ.

iPhone ഓഫ് ചെയ്യാൻ

  • Face ID ഉള്ള iPhone: സ്ലൈഡറുകൾ ദൃശ്യമാകുന്നതുവരെ സൈഡ് ബട്ടണും വോള്യം ബട്ടണിൽ ഒന്നും ഒരേസമയം അമർത്തിപ്പിടിച്ചതിന് ശേഷം പവർ ഓഫ് സ്ലൈഡർ വലിക്കൂ.

  • ഹോം ബട്ടൺ ഉള്ള iPhone: സൈഡ് ബട്ടൺ അമർത്തിപ്പിടിച്ചതിന് ശേഷം സ്ലൈഡർ വലിക്കൂ.

    മുകളിലേക്ക് അഭിമുഖീകരിക്കുന്ന സ്ക്രീനുകളുള്ള രണ്ട് വ്യത്യസ്ത iPhone മോഡലുകളുടെ ചിത്രീകരണങ്ങൾ. ഏറ്റവും ഇടതുവശത്തുള്ള ചിത്രീകരണം വോള്യം കൂട്ടാനും വോള്യം കുറയ്ക്കാനുമുള്ള ബട്ടണുകൾ ഡിവൈസിന്റെ ഇടതുവശത്തും സൈഡ് ബട്ടൺ വലത് വശത്തും കാണിക്കുന്നു. ഏറ്റവും വലതുവശത്തുള്ള ചിത്രീകരണം ഡിവൈസിന്റെ വലതുവശത്തുള്ള സൈഡ് ബട്ടൺ കാണിക്കുന്നു.
  • എല്ലാ മോഡലുകളിലും: ക്രമീകരണം  > പൊതുവായവ > ഷട്ട്ഡൗൺ ചെയ്യൂ എന്നതിലേക്ക് പോയി സ്ലൈഡർ വലിക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.