ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ Apple TV ആപ്പിൽ ഇനങ്ങൾ വാങ്ങുകയോ വാടകയ്ക്ക് എടുക്കുകയോ മുൻകൂട്ടി ഓർഡർ ചെയ്യുകയോ ചെയ്യൂ

Apple TV ആപ്പിൽ നിങ്ങൾക്ക് ടിവി ഷോകളും സിനിമകളും വാങ്ങാനോ വാടകയ്ക്ക് എടുക്കാനോ മുൻകൂട്ടി ഓർഡർ ചെയ്യാനോ കഴിയും. നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും കണ്ടെത്തിയാൽ, നിങ്ങൾക്ക് അത് വാങ്ങാം, അത് വാടകയ്ക്ക് എടുക്കാം (ഒരു സിനിമയാണെങ്കിൽ) അല്ലെങ്കിൽ അത് എങ്ങനെ കാണണമെന്ന് തിരഞ്ഞെടുക്കാം (ഇത് ഒന്നിലധികം ചാനലുകളിലും ആപ്പുകളിലും ലഭ്യമാണെങ്കിൽ).

കുറിപ്പ്: Apple മീഡിയ സേവനങ്ങളുടെ ലഭ്യത രാജ്യമോ പ്രദേശമോ അനുസരിച്ച് വ്യത്യാസപ്പെടുന്നു. Apple മീഡിയ സേവനങ്ങളുടെ ലഭ്യത എന്ന Apple പിന്തുണാ ലേഖനം കാണൂ.

സ്റ്റോർ ടാബിൽ മൂവികളും ടിവി ഷോകളും ബ്രൗസ് ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ Apple TV ആപ്പിലേക്ക് പോകൂ.

  2. ‘സ്റ്റോർ’ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെ പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഫീച്ചർ ചെയ്ത ഇനങ്ങൾ ബ്രൗസ് ചെയ്യാൻ സ്ക്രീനിന്റെ മുകളിൽ ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്യൂ.

    • മുൻനിര ചാർട്ടുകൾ, പുതിയ റിലീസുകൾ, മികച്ച ഡീലുകൾ എന്നിവയും മറ്റും കാണാൻ താഴേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് ലഭ്യമായ ഓപ്ഷനുകൾ കാണാൻ ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്യൂ.

      നുറുങ്ങ്: ഒരു വിഭാഗത്തിലെ എല്ലാ ഇനങ്ങളും കാണാനോ ഒരു ശേഖരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണാനോ ഒരു റോ ടൈറ്റിലിൽ ടാപ്പ് ചെയ്യൂ.

  3. പ്രിവ്യൂകൾ, റേറ്റിങ്ങുകൾ, വിവരണങ്ങൾ, വിവരങ്ങൾ കാണൽ എന്നിവ കാണാൻ ഒരു ഇനം ടാപ്പ് ചെയ്യൂ.

ഇനങ്ങൾ വാങ്ങൂ, വാടകയ്ക്ക് എടുക്കൂ, അല്ലെങ്കിൽ മുൻകൂട്ടി ഓർഡർ ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ Apple TV ആപ്പിലേക്ക് പോകൂ.

  2. സ്റ്റോർ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെ പറയുന്ന ഏതെങ്കിലും ഓപ്ഷനുകൾ തിരഞ്ഞെടുക്കൂ (എല്ലാ ടൈറ്റിലുകൾക്കും എല്ലാ ഓപ്ഷനുകളും ലഭ്യമല്ല):

    • വാങ്ങിയത്: വാങ്ങിയ ഇനങ്ങൾ നിങ്ങളുടെ ലൈബ്രറിയിലേക്ക് ചേർക്കുന്നു.

    • വാടകയ്ക്ക് എടുത്തത്: നിങ്ങൾ ഒരു സിനിമ വാടകയ്ക്ക് എടുക്കുമ്പോൾ, അത് കാണാൻ തുടങ്ങുന്നതിന് നിങ്ങൾക്ക് 30 ദിവസം സമയമുണ്ട്. നിങ്ങൾ സിനിമ കാണാൻ തുടങ്ങിയാൽ, 48 മണിക്കൂർ നേരത്തേക്ക് നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അത് പ്ലേ ചെയ്യാം, അതിനുശേഷം വാടക കാലയളവ് അവസാനിക്കും. വാടക കാലയളവ് അവസാനിക്കുമ്പോൾ, സിനിമ ഡിലീറ്റ് ചെയ്യപ്പെടും.

    • മുൻകൂട്ടി ഓർഡർ ചെയ്തത്: മുൻകൂട്ടി ഓർഡർ ചെയ്ത ഇനം ലഭ്യമാകുമ്പോൾ, നിങ്ങളുടെ പേയ്മെന്റ് രീതിയിലേക്ക് ബിൽ ചെയ്യപ്പെടുകയും നിങ്ങൾക്ക് ഒരു ഇ-മെയിൽ അറിയിപ്പ് ലഭിക്കുകയും ചെയ്യും. നിങ്ങൾ ഓട്ടോമാറ്റിക് ഡൗൺലോഡുകൾ ഓണാക്കുകയാണെങ്കിൽ, നിങ്ങളുടെ iPhone-ലേക്ക് ഇനം ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യപ്പെടും.

  3. നിങ്ങളുടെ സെലക്ഷൻ സ്ഥിരീകരിക്കൂ, തുടർന്ന് പേയ്മെന്റോ മുൻകൂട്ടിയുള്ള ഓർഡറോ പൂർത്തിയാക്കൂ.

നിങ്ങളുടെ ലൈബ്രറിയിൽ വാങ്ങലുകളും വാടകയ്ക്ക് എടുത്തതും കണ്ടെത്തുകയും Apple TV ആപ്പിൽ അവ പ്ലേ ചെയ്യുകയും ചെയ്യാം.

മൂവികൾ, TV ഷോകൾ, സംഗീതം, സംഗീത വീഡിയോകൾ, ഇ-ബുക്കുകൾ, ഓഡിയോബുക്കുകൾ അല്ലെങ്കിൽ Apple-ൽ നിന്നുള്ള റിങ്ടോണുകൾ എന്നിവയിലേക്കുള്ള ആക്സസ് നിങ്ങൾ വാങ്ങുമ്പോൾ, ഈ ഇനങ്ങൾ അനുയോജ്യതയുള്ള iPhone, iPad, Mac, PC എന്നിവയിലേക്ക് സ്ഥിരമായി ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷനും നിങ്ങൾക്കുണ്ട്. Apple-ന് നിങ്ങളുടെ ഡൗൺലോഡ് ചെയ്ത ഉള്ളടക്കം പിൻവലിക്കാനാവില്ല, കൂടാതെ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ നിങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡൗൺലോഡ് ചെയ്ത ഉള്ളടക്കം ആക്സസ് ചെയ്യാനും കഴിയും.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.