ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

ഒരു AirTag അല്ലെങ്കിൽ മറ്റൊരു ഇനം iPhone-ലെ ‘കണ്ടെത്തൂ’ എന്നതിൽ നിന്ന് നീക്കം ചെയ്യൂ

നിങ്ങളുടെ Apple അക്കൗണ്ടിൽ നിന്ന് ഒരു AirTag അല്ലെങ്കിൽ മൂന്നാം-കക്ഷി ഇനം നീക്കം ചെയ്യാൻ ‘കണ്ടെത്തൂ’ ആപ്പ് ഉപയോഗിക്കാം.

ഒരു AirTag അല്ലെങ്കിൽ മൂന്നാം-കക്ഷി ഇനം രജിസ്റ്റർ ചെയ്യുന്നതെങ്ങനെയെന്ന് അറിയൂ.

  1. നിങ്ങളുടെ iPhone-ലെ ‘കണ്ടെത്തൂ’ ആപ്പിലേക്ക് പോകൂ.

  2. സ്ക്രീനിന്റെ താഴെയുള്ള ഇനങ്ങൾ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന ഇനം ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ iPhone-ന്റെ അടുത്തേക്ക് ഇനം കൊണ്ടുവരൂ.

    ഇനം നിങ്ങളുടെ ഡിവൈസിന് സമീപമല്ലെങ്കിലും, നിങ്ങൾക്കത് ഇപ്പോഴും നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്യാം. എന്നിരുന്നാലും, ആരെങ്കിലും ഇനം അവരുടെ Apple അക്കൗണ്ടിൽ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് അത് റീസെറ്റ് ചെയ്യണം.

  4. ‘ഇനം നീക്കം ചെയ്യൂ’ ടാപ്പ് ചെയ്തതിന് ശേഷം സ്ക്രീനിലെ നിർദേശങ്ങൾ പാലിക്കൂ.

കുറിപ്പ്: ഒരു ഇനം റീസെറ്റ് ചെയ്യാൻ നിർമ്മാതാവിന്റെ നിർദേശങ്ങൾ പാലിക്കൂ. ഒരു AirTag-നായി, നിങ്ങളുടെ AirTag എങ്ങനെ റീസെറ്റ് ചെയ്യാം എന്ന Apple പിന്തുണാ ലേഖനം കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.