ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ സന്ദേശങ്ങൾ ബ്ലോക്ക് ചെയ്യുകയും ഫിൽട്ടർ ചെയ്യുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യൂ

വ്യക്തികളെ ബ്ലോക്ക് ചെയ്യുകയും അറിയാത്ത പ്രേഷകരെ ഫിൽട്ടർ ചെയ്യുകയും സ്പാം അല്ലെങ്കിൽ ജങ്ക് സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന അനാവശ്യ ടെക്സ്റ്റ് സന്ദേശങ്ങളുടെ എണ്ണം കുറയ്ക്കാനാകും.

കുറിപ്പ്: നിങ്ങൾ ‘കോൺടാക്റ്റ്സ്’ ആപ്പിലേക്ക് ചേർക്കുകയോ നിങ്ങൾക്ക് ഒരു സന്ദേശം അയയ്ക്കുകയോ ചെയ്ത എല്ലാവരും അറിയുന്ന പ്രേഷകരാണ്.

ഒരു പ്രത്യേക വ്യക്തിയിൽ നിന്നോ ഫോൺ നമ്പറിൽ നിന്നോ ഉള്ള സന്ദേശങ്ങൾ ബ്ലോക്ക് ചെയ്യൂ

നിങ്ങൾ ഒരു നിർദിഷ്ട കോൺടാക്റ്റിനെയോ ഫോൺ നമ്പറിനെയോ ബ്ലോക്ക് ചെയ്യുമ്പോൾ, ആ വ്യക്തിയിൽ നിന്നോ നമ്പറിൽ നിന്നോ ഉള്ള സന്ദേശങ്ങൾ ഡെലിവർ ചെയ്യപ്പെടില്ല. (സന്ദേശം അയയ്ക്കുന്ന വ്യക്തിക്ക് അവരുടെ സന്ദേശങ്ങൾ ബ്ലോക്ക് ചെയ്യപ്പെട്ടതായി അറിയില്ല.)

  1. നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ഒരു ‘സന്ദേശങ്ങളി’ലെ സംഭാഷണത്തിൽ, സംഭാഷണത്തിന്റെ മുകളിലുള്ള പേരോ നമ്പറോ ടാപ്പ് ചെയ്യൂ.

  3. വിവരങ്ങൾ ടാപ്പ് ചെയ്യൂ, താഴേയ്ക്ക് സ്ക്രോൾ ചെയ്യൂ, എന്നിട്ട് ഈ കോളറെ ബ്ലോക്ക് ചെയ്യൂ എന്നതിൽ ടാപ്പ് ചെയ്യൂ.

നുറുങ്ങ്: ഒരു ഗ്രൂപ്പ് സംഭാഷണത്തിൽ എല്ലാ പ്രേഷകരെയും ബ്ലോക്ക് ചെയ്യുന്നതിന് പകരം, നിങ്ങൾക്ക് അത് ഉപേക്ഷിക്കുകയോ അല്ലെങ്കിൽ അതിന്റെ അറിയിപ്പുകൾ നിർത്തുകയോ ചെയ്യാം.

നിങ്ങൾക്ക് ഇപ്പോഴും അനാവിശ്യ സന്ദേശങ്ങളുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെങ്കിൽ, നിങ്ങളുടെ iPhone-ൽ അല്ലെങ്കിൽ iPad-ൽ ഫോൺ നമ്പറുകളും കോൺടാക്റ്റുകളും ഇ-മെയിലുകളും ബ്ലോക്ക് ചെയ്യൂ എന്ന Apple പിന്തുണാ ലേഖനം കാണൂ.

അറിയാത്ത പ്രേഷകരിൽ നിന്നുള്ള സന്ദേശങ്ങൾ ഫിൽട്ടർ ചെയ്യൂ

iMessage ഉപയോഗിച്ച്, അറിയാത്ത പ്രേഷകർ നേരിട്ട് നിങ്ങൾക്ക് ടെക്സ്റ്റ് ചെയ്യുന്നത് ബ്ലോക്ക് ചെയ്യാൻ കഴിയും. അവരുടെ സന്ദേശങ്ങൾ മറ്റൊരു ഫോൾഡറിലേക്ക് ഫിൽട്ടർ ചെയ്യപ്പെടുന്നു, അവയെ കുറിച്ച് നിങ്ങൾക്ക് അറിയിപ്പ് ലഭിക്കില്ല.

  1. ക്രമീകരണം  > ആപ്പുകൾ > സന്ദേശങ്ങൾ എന്നതിലേക്ക് പോകൂ.

  2. സന്ദേശ ഫിൽട്ടറിങ്ങിലേക്ക് സ്ക്രോൾ ചെയ്യൂ, എന്നിട്ട് ‘അറിയാത്ത പ്രേഷകരെ ഫിൽട്ടർ ചെയ്യൂ’ ഓൺ ചെയ്യൂ.

ഈ ക്രമീകരണം ഓണായിരിക്കുകയും നിങ്ങൾക്ക് ഒരു സന്ദേശം നഷ്ടമാവുകയും ചെയ്യുന്നുവെങ്കിൽ, അത് ‘അറിയാത്ത പ്രേഷകരി’ലേക്ക് ഫിൽട്ടർ ചെയ്തതാണോ എന്ന് പരിശോധിക്കൂ. സംഭാഷണ ലിസ്റ്റിലെ മുകളിൽ-ഇടത് കോണിലുള്ള ‘ഫിൽട്ടറുകൾ’ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘അറിയാത്ത പ്രേഷകർ’ ടാപ്പ് ചെയ്യൂ.

കുറിപ്പ്: ഒരു അറിയാത്ത പ്രേഷകനെ നിങ്ങളുടെ കോൺടാക്റ്റുകളിൽ ചേർത്തോ സന്ദേശത്തിന് മറുപടി നൽകിയോ നിങ്ങൾക്ക് അറിയാവുന്ന പ്രേഷകനാക്കുന്നത് വരെ അവർ അയച്ച ലിങ്കുകളൊന്നും നിങ്ങൾക്ക് തുറക്കാനാവില്ല.

സ്പാം അല്ലെങ്കിൽ ജങ്ക് സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്യൂ

നിങ്ങൾ iMessage ഉപയോഗിക്കുമ്പോൾ, നിങ്ങൾക്ക് Apple-ലേക്ക് സ്പാം അല്ലെങ്കിൽ ജങ്ക് സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്യാം—റിപ്പോർട്ടിൽ പ്രേഷകന്റെ വിവരങ്ങളും സന്ദേശവും ഉൾപ്പെടുന്നു. നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവിനെയും രാജ്യത്തെയും പ്രദേശത്തെയും ആശ്രയിച്ച്, എസ്എംഎസ്, എംഎംഎസ് അല്ലെങ്കിൽ ആർസിഎസ് എന്നിവയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സ്പാം റിപ്പോർട്ട് ചെയ്യുന്നത് ഈ വിവരങ്ങൾ നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവുമായും അതിന്റെ അഫിലിയേറ്റുകളുമായും പങ്കിടുന്നു.

  1. നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • നിങ്ങൾ സന്ദേശം തുറന്നിട്ടില്ലെങ്കിൽ: സന്ദേശത്തിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ, ‘ഡിലീറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘ഡിലീറ്റ് ചെയ്ത് ജങ്ക് റിപ്പോർട്ട് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    • നിങ്ങൾ ഇതിനകം സന്ദേശം തുറന്നിട്ടുണ്ടെങ്കിൽ: ഏതെങ്കിലും അറിയാത്ത പ്രേഷകനിൽ നിന്നുള്ള സന്ദേശത്തിന്റെ ചുവടെ ഒരു ‘ജങ്ക് റിപ്പോർട്ട് ചെയ്യൂ’ ലിങ്ക് ദൃശ്യമാകുന്നു. ‘ജങ്ക് റിപ്പോർട്ട് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഡിലീറ്റ് ചെയ്യുകയും ജങ്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്യൂ’ ടാപ്പ് ചെയ്യൂ.

      കുറിപ്പ്: നിങ്ങൾ ഒരു സന്ദേശത്തിന് മറുപടി നൽകിക്കഴിഞ്ഞാൽ അത് റിപ്പോർട്ട് ചെയ്യാനാവില്ല.

    • എസ്എംഎസ്, എംഎംഎസ്, ആർസിഎസ് എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് ലഭിക്കുന്ന സ്പാം അല്ലെങ്കിൽ ജങ്ക് സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷൻ കാണുന്നില്ലെങ്കിൽ: നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവിനെ ബന്ധപ്പെടൂ. iPhone-നുള്ള വയർലെസ് നെറ്റ്‌വർക്ക് ദാതാവിന്റെ പിന്തുണയും ഫീച്ചറുകളും എന്ന Apple പിന്തുണാ ലേഖനം കാണൂ.

iMessage ഉപയോഗിച്ചാണ് നിങ്ങൾക്ക് സന്ദേശം ലഭിച്ചതെങ്കിൽ, അത് അയച്ചയാളുടെ വിവരത്തോടൊപ്പം Apple-ലേക്ക് അയയ്ക്കപ്പെടുകയും നിങ്ങളുടെ iPhone-ൽ നിന്ന് സന്ദേശം ശാശ്വതമായി ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്യും.

നിങ്ങൾ അബദ്ധത്തിൽ സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്യുകയും ഡിലീറ്റ് ചെയ്യുകയും ചെയ്താൽ, നിങ്ങൾക്ക് അവ റിക്കവർ ചെയ്യാനാകും.

ജങ്കും സ്പാമും റിപ്പോർട്ട് ചെയ്യുന്നത് പ്രേഷകനെ സന്ദേശങ്ങൾ അയയ്ക്കുന്നതിൽ നിന്ന് തടയുന്നില്ല, എന്നാൽ നിങ്ങൾക്ക് നമ്പർ ബ്ലോക്ക് ചെയ്ത് അവ സ്വീകരിക്കുന്നത് നിർത്താം.

പുതിയ നമ്പറുകളിൽ നിന്നുള്ള ഇൻകമിങ് സ്പാം അല്ലെങ്കിൽ ജങ്ക് സന്ദേശങ്ങൾ കുറയ്ക്കാൻ, നിങ്ങൾക്ക് അവ ഫിൽട്ടർ ചെയ്യാം. മുകളിൽ അറിയാത്ത പ്രേഷകരിൽ നിന്നുള്ള സന്ദേശങ്ങൾ ഫിൽട്ടർ ചെയ്യൂ കാണൂ.

നിങ്ങൾ ബ്ലോക്ക് ചെയ്തവരെ പരിശോധിക്കൂ

നിങ്ങൾക്ക് ആരുടെയെങ്കിലും സന്ദേശങ്ങൾ ലഭിക്കുന്നില്ലെങ്കിൽ, അവർ നിങ്ങളുടെ ‘ബ്ലോക്ക് ചെയ്ത കോൺടാക്റ്റുകളി’ൽ ഉണ്ടോ എന്ന് നിങ്ങൾക്ക് പരിശോധിക്കാം. ഒരു സ്വീകർത്താവിന് മറ്റുള്ളവർ ബ്ലോക്ക് ചെയ്തിട്ടുണ്ടോയെന്ന് കണ്ടെത്താനാകില്ല.

  1. ക്രമീകരണം  > ആപ്പുകൾ > സന്ദേശങ്ങൾ എന്നതിലേക്ക് പോകൂ.

  2. ‘ബ്ലോക്ക് ചെയ്ത കോൺടാക്റ്റുകൾ’ ടാപ്പ് ചെയ്യൂ, എന്നിട്ട് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • നിങ്ങൾ ബ്ലോക്ക് ചെയ്ത ഒരു നമ്പർ അൺബ്ലോക്ക് ചെയ്യൂ: ലിസ്റ്റിലെ ഒരു നമ്പറിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്ത് ‘അൺബ്ലോക്ക് ചെയ്യൂ’ ടാപ്പ് ചെയ്യൂ. അല്ലെങ്കിൽ ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, എന്നിട്ട് നീക്കം ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ.

    • ലിസ്റ്റിലേക്ക് നേരിട്ട് അധിക കോൺടാക്റ്റുകളോ നമ്പറുകളോ ചേർക്കൂ: താഴേക്ക് സ്ക്രോൾ ചെയ്യൂ, എന്നിട്ട് പുതിയത് ചേർക്കൂ എന്നതിൽ ടാപ്പ് ചെയ്യൂ.

ബിസിനസ് അലേർട്ടുകൾ ഓഫ് ചെയ്യൂ

ചില ബിസിനസുകൾ നിങ്ങളുടെ ഓർഡറുകളിലും മറ്റ് ഇടപാടുകളിലും അലേർട്ടുകളും അപ്ഡേറ്റുകളും അയയ്ക്കുന്നു. നിങ്ങൾക്ക് ഇവ ഓഫ് ചെയ്യാം.

  1. ക്രമീകരണം  > ആപ്പുകൾ > സന്ദേശങ്ങൾ എന്നതിലേക്ക് പോകൂ.

  2. ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ഓഫാക്കൂ:

    • Apple Messages for Business: ബിസിനസ്സ് സന്ദേശങ്ങൾ ടാപ്പ് ചെയ്യൂ, തുടർന്ന് ബിസിനസ്സ് അപ്ഡേറ്റുകൾ ഓഫ് ചെയ്യൂ.

    • ആർസിഎസ് ബിസിനസ് സന്ദേശങ്ങൾ: ആർസിഎസ് സന്ദേശങ്ങൾ ടാപ്പ് ചെയ്യൂ, തുടർന്ന് ആർസിഎസ് ബിസിനസ് സന്ദേശങ്ങൾ ഓഫ് ചെയ്യൂ. (ലഭ്യത നെറ്റ്‌വർക്ക് ദാതാവും രാജ്യവും അനുസരിച്ച് വ്യത്യാസപ്പെടുന്നു.)

നിങ്ങൾക്ക് ഒരു സന്ദേശം ലഭിക്കുമ്പോൾ അത് ജങ്കായി റിപ്പോർട്ട് ചെയ്യാനും കഴിയും. സംഭാഷണത്തിൽ ‘ജങ്ക് റിപ്പോർട്ട് ചെയ്യൂ’ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘ഡിലീറ്റ് ചെയ്യുകയും ജങ്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

Apple Messages for Business-ഉം സ്വകാര്യതയും എന്നത് കാണൂ.

നിങ്ങൾക്ക് ആവശ്യമില്ലാത്ത സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്യാനും തടയാനും കഴിയുന്ന മറ്റ് വഴികളെ കുറിച്ച് അറിയാൻ ഫിഷിങ് സന്ദേശങ്ങൾ, വ്യാജ പിന്തുണ കോളുകൾ, മറ്റ് തട്ടിപ്പുകൾ എന്നിവ തിരിച്ചറിയുകയും ഒഴിവാക്കുകയും ചെയ്യൂ എന്ന Apple പിന്തുണാ ലേഖനം കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.