ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ Apple TV ആപ്പിൽ ഷോകളും സിനിമകളും മറ്റും കണ്ടെത്തൂ

ടൈറ്റിൽ, സ്പോർട്ട്, കാസ്റ്റ് തുടങ്ങിയ പ്രത്യേക വിഭാഗങ്ങൾക്കനുസൃതമായി ടിവി ഷോകളും സിനിമകളും തിരയാൻ Apple TV ആപ്പിലെ തിരയൽ ടാബ് ഉപയോഗിക്കാം. Apple TV+ ടാബ് നിങ്ങൾക്ക് Apple TV+ എന്ന സബ്സ്ക്രിപ്ഷൻ സ്ട്രീമിങ് സേവനത്തിലേക്ക് എളുപ്പത്തിൽ ആക്സസ് നൽകുന്നു, അവാർഡ് നേടിയ മൂവികൾ, സീരീസുകൾ, ശ്രദ്ധേയമായ നാടകങ്ങൾ, തകർപ്പൻ ഡോക്യുമെന്ററികൾ, കുട്ടികളുടെ വിനോദം, കോമഡികൾ എന്നിവയും മറ്റും ഉൾപ്പെടുന്ന Apple Originals ഫീച്ചർ ചെയ്യുന്ന ഒരു സബ്സ്ക്രിപ്ഷൻ സ്ട്രീമിങ് സേവനമാണ് ഇത്.

കുറിപ്പ്: Apple മീഡിയ സേവനങ്ങളുടെ ലഭ്യത രാജ്യമോ പ്രദേശമോ അനുസരിച്ച് വ്യത്യാസപ്പെടുന്നു. Apple മീഡിയ സേവനങ്ങളുടെ ലഭ്യത എന്ന Apple പിന്തുണാ ലേഖനം കാണൂ.

Apple TV+ ടാബ്, ടൈറ്റിലും പ്ലേ ചെയ്യൂ ബട്ടണും എപ്പിസോഡിന്റെ വിവരണവും ഉള്ള ഫീച്ചർ ചെയ്ത Apple Original കാണിക്കുന്നു. താഴെ, ഇടത്തുനിന്ന് വലത്തോട്ട്, ഹോം, Apple TV+, സ്റ്റോർ, ലൈബ്രറി, തിരയൽ ടാബുകൾ എന്നിവയാണുള്ളത്.

Apple TV+ ബ്രൗസ് ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ Apple TV ആപ്പിലേക്ക് പോകൂ.

  2. Apple TV+ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

    • ഫീച്ചർ ചെയ്ത ഇവന്റുകൾ ബ്രൗസ് ചെയ്യാൻ സ്ക്രീനിന്റെ മുകളിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ.

    • പുതിയ റിലീസുകൾ, ക്യൂറേറ്റ് ചെയ്ത ശേഖരങ്ങൾ, വ്യക്തിഗതമാക്കിയ ശുപാർശകൾ എന്നിവ കാണാൻ താഴേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് ലഭ്യമായ ഓപ്ഷനുകൾ കാണാൻ ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്യൂ.

      നുറുങ്ങ്: ഒരു വിഭാഗത്തിലെ എല്ലാ ഇനങ്ങളും കാണാനോ ഒരു ശേഖരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കാണാനോ ഒരു റോ ടൈറ്റിലിൽ ടാപ്പ് ചെയ്യൂ.

ആ വിഭാഗങ്ങൾക്ക് നിർദിഷ്ടമായ ഉള്ളടക്കം കാണാൻ നിങ്ങൾക്ക് ഹോം, സ്റ്റോർ, ലൈബ്രറി എന്നീ ടാബുകളിൽ ടാപ്പ് ചെയ്യാനും കഴിയും.

നിർദിഷ്ട ഷോകൾ, സിനിമകൾ എന്നിവയും മറ്റും തിരയൂ

ഒരു ഷോ അല്ലെങ്കിൽ അഭിനേതാവ് പോലുള്ള നിർദിഷ്ടമായ എന്തെങ്കിലും തിരയുമ്പോൾ, തിരയൽ ടാബ് ഉപയോഗിക്കൂ.

  1. നിങ്ങളുടെ iPhone-ലെ Apple TV ആപ്പിലേക്ക് പോകൂ.

  2. തിരയൽ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു വിഭാഗം ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ മുൻപത്തെ തിരയലുകൾ കാണാൻ തിരയൽ ഫീൽഡിൽ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ പുതിയ തിരയൽ നൽകൂ.

    നുറുങ്ങ്: നിങ്ങൾ തിരയേണ്ടി വരുമ്പോൾ, നിങ്ങൾ തിരയുന്നത് ‘ട്വിസ്റ്റുള്ള ജനപ്രിയ നാടകങ്ങൾ’ പോലെയുള്ള സ്വാഭാവിക ഭാഷ ഉപയോഗിച്ച് വിവരിക്കൂ.

Apple TV+ (ചില രാജ്യങ്ങളിലും പ്രദേശങ്ങളിലും ഫ്രൈഡേ നൈറ്റ് ബേസ്ബോൾ, സൺഡേ നൈറ്റ് സോക്കർ അല്ലെങ്കിൽ രണ്ടും ഉൾപ്പെടുന്ന), MLS Season Pass (സൺഡേ നൈറ്റ് സോക്കർ ഉൾപ്പെടുന്ന) എന്നിവയ്ക്ക് സബ്സ്ക്രിപ്ഷനുകൾ ആവശ്യമാണ്. MLS Season Pass, സൺഡേ നൈറ്റ് സോക്കർ, ഫ്രൈഡേ നൈറ്റ് ബേസ്ബോൾ എന്നിവയ്ക്ക് iOS 16.2 അല്ലെങ്കിൽ അതിനുശേഷമുള്ളത് ആവശ്യമാണ്. എല്ലാ ഫീച്ചറുകളും ഉള്ളടക്കവും എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.