ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ Siri നിർദേശങ്ങൾ

നിങ്ങളുടെ ദിനചര്യകളെയും ആപ്പുകൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെയും അടിസ്ഥാനമാക്കി, ഒരു മീറ്റിങ്ങിലേക്ക് വിളിക്കുകയോ ഒരു അപ്പോയിന്റ്മെന്റ് സ്ഥിരീകരിക്കുകയോ പോലെ, അടുത്തതായി നിങ്ങൾക്ക് എന്താണ് ചെയ്യേണ്ടിവരുക എന്നതിനുള്ള നിർദേശങ്ങൾ Siri നൽകുന്നു.

ഉദാഹരണത്തിന്, നിങ്ങൾ താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യുമ്പോൾ Siri സഹായിച്ചേക്കാം:

  • ‘ലോക്ക് സ്ക്രീനി’ൽ നോക്കുമ്പോൾ, അല്ലെങ്കിൽ ഒരു തിരയൽ ആരംഭിക്കുമ്പോൾ: Siri നിങ്ങളുടെ ദിനചര്യകൾ പഠിക്കുമ്പോൾ, ശരിയായ സമയത്ത് നിങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾക്കായുള്ള നിർദേശങ്ങൾ നിങ്ങൾക്ക് ലഭിക്കും.

  • ഇ-മെയിലും ഇവന്റുകളും സൃഷ്ടിക്കുമ്പോൾ: ഒരു ഇ-മെയിലിലേക്കോ കലണ്ടർ ഇവന്റിലേക്കോ ആളുകളെ ചേർക്കാൻ തുടങ്ങുമ്പോൾ, Siri നിങ്ങൾ മുൻപത്തെ ഇ-മെയിലുകളിലോ ഇവന്റുകളിലോ ഉൾപ്പെടുത്തിയ ആളുകളെ നിർദേശിക്കുന്നു.

  • കോളുകൾ സ്വീകരിക്കുമ്പോൾ: ഒരു അജ്ഞാത നമ്പറിൽ നിന്ന് നിങ്ങൾക്ക് ഒരു ഇൻകമിങ് കോൾ ലഭിക്കുകയാണെങ്കിൽ, Siri നിങ്ങളുടെ ഇ-മെയിലുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഫോൺ നമ്പറുകളെ അടിസ്ഥാനമാക്കി ആരാണ് വിളിക്കുന്നതെന്ന് നിങ്ങളെ അറിയിക്കുന്നു.

  • ടൈപ്പ് ചെയ്യുമ്പോൾ: നിങ്ങൾ ടെക്സ്റ്റ് നൽകുമ്പോൾ Siri-ക്ക് നിങ്ങൾ iPhone-ൽ അടുത്തിടെ കണ്ട സിനിമകളുടെയും സ്ഥലങ്ങളുടെയും പേരുകൾ നിർദേശിക്കാൻ കഴിയും. നിങ്ങൾ ഒരു സുഹൃത്തിനോട് വന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞാൽ, Siri-ക്ക് നിങ്ങളുടെ കണക്കാക്കിയ എത്തിച്ചേരൽ സമയം പോലും നിർദേശിക്കാൻ കഴിയും.

  • ഒരു യാത്രാ വെബ്സൈറ്റിൽ ഒരു അപ്പോയിന്റ്മെന്റ് സ്ഥിരീകരിക്കുകയോ ഫ്ലൈറ്റ് ബുക്ക് ചെയ്യുകയോ ചെയ്യാൻ: ഇത് നിങ്ങളുടെ കലണ്ടറിൽ ചേർക്കണോ എന്ന് Siri ചോദിക്കുന്നു.

ഒരു ആപ്പിനായി ‘Siri നിർദേശങ്ങൾ’ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ

നിങ്ങളുടെ ആപ്പുകൾക്കായി Siri നിർദേശങ്ങൾ ഡീഫോൾട്ടായി ഓണാണ്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അവ ഓഫാക്കാനോ ക്രമീകരണങ്ങൾ മാറ്റാനോ കഴിയും.

  1. ക്രമീകരണം  > Siri (അല്ലെങ്കിൽ Apple Intelligence & Siri) > ആപ്പുകൾ എന്നതിലേക്ക് പോകൂ.

  2. ഒരു ആപ്പിൽ ടാപ്പ് ചെയ്ത് ക്രമീകരണങ്ങൾ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ.

‘Siri നിർദേശങ്ങൾ’ ദൃശ്യമാകുന്ന സ്ഥലം മാറ്റൂ

  1. ക്രമീകരണം  > Siri (അല്ലെങ്കിൽ Apple Intelligence & Siri) എന്നതിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ:

    • ആപ്പിൽ കാണിക്കൂ

    • ഹോം സ്ക്രീനിൽ കാണിക്കൂ

    • ആപ്പ് നിർദേശിക്കൂ

    • നിർദേശ അറിയിപ്പുകൾ

എൻക്രിപ്റ്റ് ചെയ്തതും സ്വകാര്യമായി തുടരുന്നതുമായ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നിങ്ങൾ ഒരേ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്ത എല്ലാ ഡിവൈസുകളിലും അപ് ടു ഡേറ്റ് ആയി തുടരുന്നു. ഒരു ഡിവൈസിൽ Siri നിങ്ങളെ കുറിച്ച് പഠിക്കുമ്പോൾ, Siri-യുമായുള്ള നിങ്ങളുടെ അനുഭവം മറ്റ് ഡിവൈസുകളിൽ മെച്ചപ്പെടുന്നു. നിങ്ങളുടെ ഡിവൈസുകളിലുടനീളം Siri വ്യക്തിഗതമാക്കൽ അപ്ഡേറ്റ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, iCloud ക്രമീകരണങ്ങളിൽ Siri നിങ്ങൾക്ക് ഡിസേബിൾ ചെയ്യാം. Apple ഡിവൈസുകളിൽ Siri-ക്ക് നിങ്ങളെ കുറിച്ച് അറിയുന്നത് അപ് ടു ഡേറ്റ് ആയി സൂക്ഷിക്കൂ കാണൂ.

Siri നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, നിങ്ങൾ പങ്കിടുന്നത് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. കൂടുതൽ അറിയാൻ, Siri നിർദേശങ്ങൾ, തിരയൽ, സ്വകാര്യത വെബ്സൈറ്റ് എന്നത് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.