ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ‘ജേർണൽ’ ഉപയോഗിച്ച് ഒരു ശീലം സൃഷ്ടിക്കൂ

‘ജേർണലി’ൽ, ‘ഉൾക്കാഴ്ചകൾ’ കൊണ്ട് നിങ്ങളുടെ ജേർണലിങ് ലക്ഷ്യങ്ങളുടെ ട്രാക്ക് സൂക്ഷിക്കാനും പുതിയ ശീലങ്ങൾ സൃഷ്ടിക്കാനും കഴിയും.

‘ഉൾക്കാഴ്ചകൾ’ ഉപയോഗിച്ച് ജേർണലിങ് ലക്ഷ്യങ്ങൾ ട്രാക്ക് ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ ജേർണൽ ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ ജേർണലിന്റെ മുകളിൽ, ഉൾക്കാഴ്ചകൾ സംഗ്രഹത്തിൽ മറ്റ് മെട്രിക്സിനൊപ്പം നിങ്ങളുടെ നിലവിലെ സ്ട്രീക്ക് കാണൂ; കൂടുതൽ വിശദമായി ഏതെങ്കിലും മെട്രിക് പര്യവേക്ഷണം ചെയ്യുന്നതിന് അതിൽ ടാപ്പ് ചെയ്യൂ.

    മുകളിൽ വലത് വശത്ത് ‘തിരയൽ’ ബട്ടൺ ഉള്ള ജേർണൽ എൻട്രികൾ കാണിക്കുന്ന ഒരു സ്ക്രീൻ.
  3. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത് ‘ഉൾക്കാഴ്ചകൾ’ ടാപ്പ് ചെയ്യൂ.

  4. താഴെപ്പറയുന്നവയിൽ ഏതെങ്കിലും കാണാൻ ടൈലുകളിൽ ടാപ്പ് ചെയ്യൂ:

    • സ്ട്രീക്കുകൾ: നിങ്ങളുടെ ജേർണലിൽ നിങ്ങൾ എത്ര ദിവസങ്ങളോ ആഴ്ചകളോ തുടർച്ചയായി എൻട്രികൾ ചേർത്തിട്ടുണ്ടെന്ന് കാണൂ.

    • സ്ഥിതിവിവരക്കണക്കുകൾ: കാലക്രമേണ നിങ്ങൾ എത്ര എൻട്രികളും വാക്കുകളും എഴുതിയിട്ടുണ്ടെന്ന് നോക്കൂ.

    • കലണ്ടർ: നിങ്ങൾ എഴുതിയ ഓരോ ദിവസവും കലണ്ടർ കാണിക്കുന്നു. ഒരു പ്രത്യേക ദിവസത്തേക്കുള്ള എൻട്രികൾ കാണാൻ ടാപ്പ് ചെയ്യൂ.

ഒരു ജേർണലിങ് ഷെഡ്യൂൾ സജ്ജമാക്കൂ

ജേർണലിങ് അറിയിപ്പുകൾ ഉപയോഗിച്ച് നിങ്ങൾക്ക് എഴുതാൻ ഓർമിക്കാം.

  1. നിങ്ങളുടെ iPhone-ലെ ജേർണൽ ആപ്പിലേക്ക് പോകൂ.

  2. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത് ‘അറിയിപ്പുകൾ’ ടാപ്പ് ചെയ്യൂ.

  3. ‘ജേർണലിങ് ഷെഡ്യൂൾ’ ഓൺ ചെയ്ത് ആഴ്ചയിലെ സമയവും ദിവസങ്ങളും സെലക്റ്റ് ചെയ്യൂ.

ക്രമീകരണം > ആപ്പുകൾ > ജേർണൽ > അറിയിപ്പുകൾ (‘പൊതുവായവ’ എന്നതിന് താഴെ) എന്നതിലേക്ക് പോയിക്കൊണ്ടും നിങ്ങൾക്ക് ‘ജേർണലിങ് ഷെഡ്യൂൾ’ ഓൺ ചെയ്യാം.

‘ജേർണൽ’ വിജറ്റ് ഉപയോഗിക്കൂ

നിങ്ങളുടെ നിലവിലെ സ്ട്രീക്ക് അല്ലെങ്കിൽ ദിവസം മുഴുവൻ മാറിക്കൊണ്ടിരിക്കുന്ന എഴുത്ത് പ്രോംപ്റ്റുകളോടൊപ്പം ഒരു വിജറ്റ് നിങ്ങളുടെ ‘ഹോം സ്ക്രീനി’ലേക്ക് അല്ലെങ്കിൽ ‘ലോക്ക് സ്ക്രീനി’ലേക്ക് ചേർക്കൂ, അതുവഴി നിങ്ങൾക്ക് അപ്പപ്പോൾ എന്താണ് നടക്കുന്നത് എന്നറിയാൻ സാധിക്കുന്നു.

  1. iPhone ‘ഹോം സ്ക്രീനി’ൽ അല്ലെങ്കിൽ ‘ലോക്ക് സ്ക്രീനി’ൽ, ഒരു ജേർണൽ വിജറ്റ് ചേർക്കൂ.

  2. വിജറ്റ് മാറ്റാൻ, വിജറ്റിൽ തൊട്ടുപിടിക്കൂ, എന്നിട്ട് ‘വിജറ്റ് എഡിറ്റ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

  3. വ്യത്യസ്ത എഴുത്ത് പ്രോംപ്റ്റുകളിൽ നിന്ന് സെലക്റ്റ് ചെയ്യുന്നതിന് വിജറ്റ് ടാപ്പ് ചെയ്യൂ, പുതിയ ഒരു എൻട്രി തുടങ്ങൂ, അല്ലെങ്കിൽ നിങ്ങളുടെ നിലവിലെ സ്ട്രീക്കിനെ കുറിച്ചുള്ള വിശദാംശങ്ങൾ കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.