ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ആപ്പ് സബ്സ്ക്രിപ്ഷനുകൾ കാണുകയോ റദ്ദാക്കുകയോ ചെയ്യൂ

Apple-ൽ നിന്നുള്ള നിങ്ങളുടെ സബ്സ്ക്രിപ്ഷനുകളും App Store-ൽ നിന്നുള്ള ആപ്പുകളിൽ നിന്ന് നിങ്ങൾ വാങ്ങിയ സബ്സ്ക്രിപ്ഷനുകളും നിങ്ങൾക്ക് കാണാനും മാനേജ് ചെയ്യാനും കഴിയും. തുടർന്ന് നിങ്ങൾക്ക് ആവശ്യമില്ലാത്ത സബ്സ്ക്രിപ്ഷനുകൾ റദ്ദാക്കാനും കഴിയും.

നിങ്ങളുടെ സബ്സ്ക്രിപ്ഷനുകൾ കാണുകയും മാനേജ് ചെയ്യുകയും ചെയ്യൂ

  1. ക്രമീകരണം  > [നിങ്ങളുടെ പേര്] > സബ്സ്ക്രിപ്ഷനുകൾ എന്നതിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • നിലവിലുള്ള ഒരു സബ്സ്ക്രിപ്ഷൻ മാറ്റൂ.

    • ഒരു കാലഹരണപ്പെട്ട സബ്സ്ക്രിപ്ഷൻ പുതുക്കൂ.

    • നിങ്ങളുടെ കുടുംബ പങ്കിടൽ ഗ്രൂപ്പിലെ മറ്റ് കുടുംബാംഗങ്ങളുമായി യോഗ്യതയുള്ള ഒരു സബ്സ്ക്രിപ്ഷൻ പങ്കിടൂ.

    • ‘പുതുക്കൽ രസീതുകൾ’ ഓണാക്കൂ.

ഒരു സബ്സ്ക്രിപ്ഷൻ റദ്ദാക്കൂ

  1. ക്രമീകരണം  > [നിങ്ങളുടെ പേര്] > സബ്സ്ക്രിപ്ഷനുകൾ എന്നതിലേക്ക് പോകൂ.

  2. ഒരു സബ്സ്ക്രിപ്ഷനിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘സബ്സ്ക്രിപ്ഷൻ റദ്ദാക്കൂ’ അല്ലെങ്കിൽ ‘എല്ലാ സേവനങ്ങളും റദ്ദാക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.