ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ’ആരോഗ്യ’ത്തിൽ നിങ്ങളുടെ നടത്ത സ്ഥിരത നിരീക്ഷിക്കൂ

നിങ്ങളുടെ iPhone നിങ്ങളുടെ പോക്കറ്റിലോ ഹോൾസ്റ്ററിലോ നിങ്ങളുടെ അരയ്ക്ക് സമീപമുള്ള ഹോൾസ്റ്ററിലോ വയ്ക്കുമ്പോൾ, നിങ്ങളുടെ ബാലൻസ്, ശക്തി, നടത്തം എന്നിവ വിലയിരുത്തുന്ന കസ്റ്റം അൽഗോരിതം ‘ആരോഗ്യം’ ആപ്പ് ഉപയോഗിക്കുന്നു. നിങ്ങളുടെ സ്ഥിരത കുറയുകയോ കുറവായി തുടരുകയോ ചെയ്താൽ നിങ്ങൾക്ക് ഒരു അറിയിപ്പ് ലഭിക്കുകയും അടുത്തുള്ള ഒരാളുമായി നിങ്ങൾക്ക് ഓട്ടോമാറ്റിക്കായി അറിയിപ്പ് പങ്കിടുകയും ചെയ്യാം. നിങ്ങളുടെ നടത്ത സ്ഥിരത മെച്ചപ്പെടുത്താൻ സഹായിക്കുന്ന വ്യായാമങ്ങളും ’ആരോഗ്യം’ നിങ്ങൾക്ക് കാണിച്ചുതരും. (iPhone 8 അല്ലെങ്കിൽ അതിന് ശേഷമുള്ളത്.)

നിങ്ങളുടെ സ്ഥിരത കുറവോ വളരെ കുറവോ ആകുമ്പോൾ അറിയിപ്പുകൾ സ്വീകരിക്കൂ

  1. നിങ്ങളുടെ iPhone-ലെ ആരോഗ്യം ആപ്പിലേക്ക് പോകൂ.

  2. മുകളിൽ വലത് വശത്തുള്ള നിങ്ങളുടെ ചിത്രമോ ഇനീഷ്യലുകളോ ടാപ്പ് ചെയ്യൂ.

    നിങ്ങളുടെ ചിത്രമോ ഇനീഷ്യലുകളോ നിങ്ങൾ കാണുന്നില്ലെങ്കിൽ, സ്ക്രീനിന്റെ താഴെയുള്ള ‘സംഗ്രഹം’ അല്ലെങ്കിൽ ‘ബ്രൗസ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് സ്ക്രീനിന്റെ മുകളിലേക്ക് സ്ക്രോൾ ചെയ്യൂ.

  3. ‘ആരോഗ്യം ചെക്ക്ലിസ്റ്റ്’ ടാപ്പ് ചെയ്യൂ.

  4. നടത്ത സ്ഥിരത അറിയിപ്പുകൾക്കായി സജ്ജീകരിക്കൂ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടരൂ.

നിങ്ങളുടെ അറിയിപ്പുകൾ റിവ്യൂ ചെയ്യാൻ, താഴെ വലത് വശത്തുള്ള ‘ബ്രൗസ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, ‘മൊബിലിറ്റി’ ടാപ്പ് ചെയ്യൂ, താഴേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് ‘നടത്ത സ്ഥിരതാ അറിയിപ്പുകൾ’ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ നടത്ത സ്ഥിരതയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ അടുത്തുള്ള ഒരാളുമായി ഓട്ടോമാറ്റിക്കായി പങ്കിടാൻ, ആരോഗ്യത്തിലെ നിങ്ങളുടെ ഡാറ്റ പങ്കിടൂ എന്നത് കാണൂ.

നിങ്ങളുടെ നടത്ത സ്ഥിരത ഡാറ്റ കാണൂ

  1. നിങ്ങളുടെ iPhone-ലെ ആരോഗ്യം ആപ്പിലേക്ക് പോകൂ.

  2. താഴെ വലത് വശത്തുള്ള ‘ബ്രൗസ് ചെയ്യൂ’ ടാപ്പ് ചെയ്ത് ‘മൊബിലിറ്റി’ ടാപ്പ് ചെയ്യൂ.

  3. ‘നടത്ത സ്ഥിരത’ ടാപ്പ് ചെയ്യൂ (നിങ്ങൾക്ക് താഴേക്ക് സ്ക്രോൾ ചെയ്യേണ്ടിവന്നേക്കാം).

  4. മൂന്ന് സ്ഥിരത ലെവലുകളെ കുറിച്ച് അറിയാൻ (സാധാരണ, താഴ്ന്നത്, വളരെ താഴ്ന്നത്), ’വിവരങ്ങൾ കാണിക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ നടത്ത സ്ഥിരത എങ്ങനെ മെച്ചപ്പെടുത്താമെന്ന് അറിയൂ

  1. നിങ്ങളുടെ iPhone-ലെ ആരോഗ്യം ആപ്പിലേക്ക് പോകൂ.

  2. താഴെ വലത് വശത്തുള്ള ‘ബ്രൗസ് ചെയ്യൂ’ ടാപ്പ് ചെയ്ത് ‘മൊബിലിറ്റി’ ടാപ്പ് ചെയ്യൂ.

  3. താഴേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് ‘നടത്ത സ്ഥിരത മെച്ചപ്പെടുത്തിയേക്കാവുന്ന വ്യായാമങ്ങൾ’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.