ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങളും ഫോട്ടോയും ചേർക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യൂ

iPhone കോൺടാക്റ്റ്സ് ആപ്പിൽ എന്റെ കാർഡ് എന്ന് വിളിക്കുന്ന നിങ്ങളുടെ കോൺടാക്റ്റ് കാർഡ് സൃഷ്ടിക്കുന്നതിന് നിങ്ങളുടെ Apple അക്കൗണ്ട് ഉപയോഗിക്കുന്നു. നിങ്ങളുടെ പേര്, വിലാസം, ഫോൺ നമ്പർ, ജന്മദിനം ഉൾപ്പടെയുള്ള വിശദാംശങ്ങളും ഒപ്പം നിങ്ങൾ ആളുകളെ വിളിക്കുകയോ സന്ദേശമയയ്ക്കുകയോ ചെയ്യുമ്പോൾ പങ്കിടാവുന്ന ‘കോൺടാക്റ്റ് പോസ്റ്ററും’ ചേർക്കാനും എഡിറ്റ് ചെയ്യാനും നിങ്ങൾക്ക് കഴിയും.

‘എന്റെ കാർഡ്’ പൂർത്തിയാക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ കോൺടാക്റ്റ്സ് ആപ്പിലേക്ക് പോകൂ.

  2. മുകളിൽ ’എന്റെ കാർഡ്’ ടാപ്പ് ചെയ്യൂ, തുടർന്ന് ’എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    നിങ്ങളുടെ ‘എന്റെ കാർഡ്’ കാണുന്നില്ലെങ്കിൽ, ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്ത് നിങ്ങളുടെ വിവരങ്ങൾ നൽകൂ, എന്നിട്ട് കോൺടാക്റ്റ് ലിസ്റ്റിലേക്ക് മടങ്ങൂ, നിങ്ങളുടെ കോൺടാക്റ്റ് തൊട്ടുപിടിക്കൂ, എന്നിട്ട് ‘ഇത് എന്റെ കാർഡ് ആക്കൂ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ നൽകൂ.

    കോൺടാക്റ്റ്സ് നിങ്ങളെ സഹായിക്കുന്നതിന് വിലാസങ്ങളും ഫോൺ നമ്പറുകളും നിർദേശിക്കുന്നു.

നുറുങ്ങ്: നിങ്ങളുടെ പേര് എങ്ങനെ ഉച്ചരിക്കണമെന്ന് Siri-യെ പഠിപ്പിക്കാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ പേര് എങ്ങനെ പറയണമെന്ന് Siri-യോട് പറയൂ കാണൂ.

നിങ്ങളുടെ ഹോം വിലാസം ചേർക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ കോൺടാക്റ്റ്സ് ആപ്പിലേക്ക് പോകൂ.

  2. മുകളിൽ ’എന്റെ കാർഡ്’ ടാപ്പ് ചെയ്യൂ, തുടർന്ന് ’എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  3. ‘വിലാസം ചേർക്കൂ’ ടാപ്പ് ചെയ്ത് നിങ്ങളുടെ വിലാസം ചേർക്കൂ.

  4. വിലാസത്തിന്റെ ഇടതുവശത്ത് ദൃശ്യമാകുന്ന ലേബലിൽ ടാപ്പ് ചെയ്ത് ‘ഹോം’ സെലക്റ്റ് ചെയ്യൂ.

ഓൺലൈൻ ഷോപ്പിങ് അല്ലെങ്കിൽ ഓൺലൈൻ ഫോമുകൾ പോലുള്ളവയിൽ നിങ്ങളുടെ വിലാസം ഓട്ടോമാറ്റിക്കായി പൂരിപ്പിക്കുന്നതിന് നിങ്ങൾക്ക് Safari-ലെ ഓട്ടോ-ഫിൽ ഉപയോഗിക്കാം. നിങ്ങളുടെ ‘എന്റെ കാർഡ്’ എഡിറ്റ് ചെയ്യുമ്പോൾ, നിങ്ങളുടെ ഓട്ടോ-ഫിൽ വിവരങ്ങൾ ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യും. നിങ്ങളുടെ വിവരങ്ങൾ ഓട്ടോമാറ്റിക്കായി പൂരിപ്പിക്കൂ എന്നത് കാണൂ.

നിങ്ങളുടെ ഫോട്ടോയും പോസ്റ്ററും ചേർക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യൂ

നിങ്ങൾ മറ്റുള്ളവരെ വിളിക്കുമ്പോഴോ സന്ദേശമയയ്ക്കുമ്പോഴോ ഓട്ടോമാറ്റിക്കായി കാണിക്കുന്നതിന് ഒരു ഫോട്ടോയും പോസ്റ്ററും നിങ്ങൾക്ക് സജ്ജമാക്കാം.

  1. നിങ്ങളുടെ iPhone-ലെ കോൺടാക്റ്റ്സ് ആപ്പിലേക്ക് പോകൂ.

  2. മുകളിൽ ‘എന്റെ കാർഡ്’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കോൺടാക്റ്റ് ഫോട്ടോയും പോസ്റ്ററും’ ടാപ്പ് ചെയ്യൂ.

  3. ഓപ്ഷണലായി, ‘പേര്’ ടാപ്പ് ചെയ്ത് മറ്റുള്ളവർ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നിങ്ങളുടെ ആദ്യ പേരും അവസാന പേരും നൽകൂ, എന്നിട്ട് ഒരു പോസ്റ്റർ തിരഞ്ഞെടുക്കൂ അല്ലെങ്കിൽ പുതിയ ഒരെണ്ണം സൃഷ്ടിക്കുന്നതിന് ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ പേരും കോൺടാക്റ്റ് ഇമേജും പങ്കിടൂ

നിങ്ങളുടെ കോൺടാക്റ്റുകളിലെ ആളുകളുമായി അപ്ഡേറ്റ് ചെയ്ത പേര്, ഫോട്ടോ, പോസ്റ്റർ എന്നിവ ഓട്ടോമാറ്റിക്കായി പങ്കിടാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

  1. നിങ്ങളുടെ iPhone-ലെ കോൺടാക്റ്റ്സ് ആപ്പിലേക്ക് പോകൂ.

  2. മുകളിൽ ‘എന്റെ കാർഡ്’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കോൺടാക്റ്റ് ഫോട്ടോയും പോസ്റ്ററും’ ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ കോൺടാക്റ്റ് ഫോട്ടോയും പോസ്റ്ററും മറ്റുള്ളവരുമായി പങ്കിടാൻ ആരംഭിക്കാൻ ‘പേരും ഫോട്ടോയും പങ്കിടൽ’ ഓൺ ചെയ്യൂ.

    നിങ്ങൾക്ക് ‘കോൺടാക്റ്റുകൾ മാത്രം’ ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി പങ്കിടാം, അല്ലെങ്കിൽ നിങ്ങൾ ആശയവിനിമയം നടത്തുന്ന ആരുമായും നിങ്ങളുടെ പേര്, ഫോട്ടോ, പോസ്റ്റർ എന്നിവ പങ്കിടുന്നതിന് മുമ്പ് നിർദേശം നൽകാൻ ‘എപ്പോഴും ചോദിക്കൂ’ സെലക്റ്റ് ചെയ്യൂ.

കോൺടാക്റ്റ് സർവ്വനാമങ്ങൾ ചേർക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യൂ

കോൺടാക്റ്റ് ഫോട്ടോയ്ക്ക് താഴെ അവൾ, അവർ, അവരുടെ എന്നീ സർവ്വനാമങ്ങൾ ഉള്ള ഒലിവിയ റിക്കോ എന്ന കോൺടാക്റ്റ്. അവരുടെ പേരിന് താഴെ ഒരു സന്ദേശം, കോൾ, മെയിൽ എന്നിവ അയയ്ക്കാനും Apple Pay ഉപയോഗിക്കാനും ഉള്ള ബട്ടണുകൾ ഉണ്ട്. കോൺടാക്റ്റിന്റെ മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും സ്ക്രീനിന്റെ താഴെയുണ്ട്.

കോൺടാക്റ്റ്സ് ആപ്പിലെ നിങ്ങളുടെ സർവ്വനാമങ്ങളോ മറ്റൊരു കോൺടാക്റ്റിന്റെ സർവ്വനാമങ്ങളോ ചേർക്കാനോ എഡിറ്റ് ചെയ്യാനോ കഴിയും.

  1. നിങ്ങളുടെ iPhone-ലെ കോൺടാക്റ്റ്സ് ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ സർവനാമങ്ങൾ ചേർക്കുന്നതിന് മുകളിൽ ‘എന്റെ കാർഡ്’ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ മറ്റൊരാളുടെ ചേർക്കുന്നതിന് മറ്റൊരു കോൺടാക്റ്റ് സെലക്റ്റ് ചെയ്യൂ.

  3. ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘സർവ്വനാമങ്ങൾ ചേർക്കൂ’ ടാപ്പ് ചെയ്യൂ.

  4. നിങ്ങളുടെ ഭാഷ സെലക്റ്റ് ചെയ്ത് ശരിയായ സർവ്വനാമങ്ങൾ ചേർക്കൂ.

    ‘സർവ്വനാമങ്ങൾ ചേർക്കൂ’ വീണ്ടും ടാപ്പ് ചെയ്തുകൊണ്ട് നിങ്ങൾക്ക് മറ്റ് ഭാഷകളിലും സർവ്വനാമങ്ങൾ ചേർക്കാൻ കഴിയും.

കുറിപ്പ്: ‘കോൺടാക്റ്റ്സി’ലൂടെയോ NameDrop വഴിയോ നിങ്ങൾ നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ പങ്കിടുമ്പോൾ, നിങ്ങളുടെ സർവ്വനാമങ്ങൾ ഡീഫോൾട്ടായി പങ്കിടപ്പെടുന്നില്ല. നിങ്ങൾ മറ്റൊരു കോൺടാക്റ്റിന്റെ വിവരങ്ങൾ പങ്കിടുമ്പോൾ, അവരുടെ സർവ്വനാമങ്ങൾ ഒരിക്കലും പങ്കിടപ്പെടില്ല.

നിങ്ങളുടെ ‘മെഡിക്കൽ ഐഡി’ സൃഷ്ടിക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യൂ

നിങ്ങളുടെ കോൺടാക്റ്റുകളുടെ ലിസ്റ്റിന്റെ മുകളിലെ ‘എന്റെ കാർഡ്’ ടാപ്പ് ചെയ്യൂ, ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, താഴേക്ക് സ്ക്രോൾ ചെയ്യൂ, എന്നിട്ട് ‘മെഡിക്കൽ ഐഡി സൃഷ്ടിക്കൂ’ അല്ലെങ്കിൽ ‘മെഡിക്കൽ ഐഡി എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.