ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ FaceTime കോളുകൾ സ്വീകരിക്കൂ

ഒരു FaceTime കോളിന് മറുപടി നൽകൂ

ഒരു FaceTime കോൾ വരുമ്പോൾ, താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

  • കോൾ സ്വീകരിക്കാൻ: ഒരു വീഡിയോ കോൾ എടുക്കാൻ ‘വീഡിയോ കോൾ ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ചേരൂ’ എന്നതിൽ ടാപ്പ് ചെയ്യൂ. ഒരു ഓഡിയോ കോൾ എടുക്കാൻ ‘ഓഡിയോ കോൾ ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    ഒരു സ്ലൈഡർ ദൃശ്യമായാൽ, നിങ്ങൾക്ക് ഉത്തരം നൽകാൻ അതിനെ വലത്തേക്ക് വലിക്കാം.

  • കോൾ നിരസിക്കാൻ: ‘നിരസിക്കൂ’ അല്ലെങ്കിൽ ‘കോളിൽ നിന്ന് വിട്ട് പോകൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    തിരികെ വിളിക്കാൻ ഓർമപ്പെടുത്തൽ സജ്ജമാക്കാൻ ‘എന്നെ ഓർമിപ്പിക്കൂ’ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ ഒരു ടെക്സ്റ്റ് സന്ദേശം അയയ്ക്കാൻ ‘സന്ദേശം’ ടാപ്പ് ചെയ്യൂ. (ഈ ഓപ്ഷനുകൾ കാണാൻ നിങ്ങൾക്ക് ഇൻകമിങ് കോൾ ബാനറിൽ ടാപ്പ് ചെയ്യേണ്ടതായി വന്നേക്കാം.)

  • നിലവിലെ കോൾ ഹോൾഡിൽ വയ്ക്കാൻ: ‘ഹോൾഡ് ചെയ്ത് സ്വീകരിക്കൂ’ ടാപ്പ് ചെയ്യൂ.

    കുറിപ്പ്: നിങ്ങൾ FaceTime ഓഡിയോ കോളിലാണെങ്കിലും നിങ്ങൾക്ക് മറ്റൊരു ഇൻകമിങ് FaceTime ഓഡിയോ കോൾ ലഭിക്കുകയാണെങ്കിലും മാത്രമേ ഈ ഓപ്ഷൻ ലഭ്യമാവുകയുള്ളൂ. അല്ലെങ്കിൽ, നിലവിലെ കോൾ അവസാനിപ്പിക്കാനും ഇൻകമിങ് കോളിന് മറുപടി നൽകാനും നിങ്ങൾക്ക് ‘അവസാനിപ്പിക്കുകയും സ്വീകരിക്കുകയും ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യാം.

നുറുങ്ങ്: Siri-ക്ക് നിങ്ങൾക്കായി ഇൻകമിങ് കോളുകൾ അനൗൺസ് ചെയ്യാനാകും, അത് നിങ്ങൾക്ക് നിങ്ങളുടെ ശബ്ദം ഉപയോഗിച്ച് സ്വീകരിക്കാനോ നിരസിക്കാനോ കഴിയും.

ഒരു വീഡിയോ സന്ദേശം അല്ലെങ്കിൽ തത്സമയ വോയ്സ്മെയിൽ കേൾക്കൂ

നിങ്ങൾ ഒരു ഇൻകമിങ് വീഡിയോ കോൾ മിസ് ചെയ്യുകയും കോളർ ഒരു വീഡിയോ സന്ദേശം വിടുകയും ചെയ്താൽ, നിങ്ങൾക്ക് ആ വിഡിയോ സന്ദേശത്തെ കുറിച്ചുള്ള ഒരു അറിയിപ്പ് ലഭിക്കും, കാണുന്നതിന് അതിൽ ടാപ്പ് ചെയ്യൂ. സേവ് ചെയ്തിട്ടുള്ള കോൺടാക്റ്റുകൾ, നിങ്ങൾ കോൾ ചെയ്ത കോൺടാക്റ്റുകൾ, Siri നിർദേശിച്ച ആളുകൾ എന്നിവരിൽ നിന്ന് മാത്രമേ നിങ്ങൾക്ക് വീഡിയോ സന്ദേശങ്ങൾ സ്വീകരിക്കാൻ കഴിയൂ.

നിങ്ങൾ ഒരു ഇൻകമിങ് ഓഡിയോ കോൾ മിസ് ചെയ്യുകയും ക്രമീകരണം  > ആപ്പുകൾ > ഫോൺ എന്നതിൽ നിങ്ങൾ തത്സമയ വോയ്സ്മെയിൽ ഓൺ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ, കോളർക്ക് വോയ്സ്മെയിൽ നൽകാൻ നിർദേശം ലഭിക്കും. വോയ്സ്മെയിലിന്റെ ഒരു റിയൽ-ടൈം ട്രാൻസ്ക്രിപ്ഷൻ നിങ്ങൾക്ക് കാണാനും അവർ സന്ദേശം വിട്ടുപോകുമ്പോൾ കോൾ എടുക്കാനും കഴിയും. കോളിന് ഉത്തരം നൽകാതെ അല്ലെങ്കിൽ ബ്ലോക്ക് ചെയ്യാതെ ഇൻകമിങ് വോയ്സ്മെയിൽ നിർത്താൻ ‘നിർത്തൂ’ ടാപ്പ് ചെയ്യൂ. തത്സമയ വോയ്സ്മെയിൽ ഓണാക്കൂ കാണൂ.

കോളർ വീഡിയോ സന്ദേശം അല്ലെങ്കിൽ വോയ്സ്മെയിൽ വിട്ടതിന് ശേഷം, നിങ്ങളുടെ FaceTime കോൾ ചരിത്രത്തിൽ അവരുടെ കോളിന് താഴെ അതിലേക്കുള്ള ഒരു ലിങ്ക് ദൃശ്യമാകും.

റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിലേക്കും വോയ്സ്മെയിലിലേക്കുമുള്ള ലിങ്കുകളുള്ള FaceTime കോൾ ചരിത്രം.

കുറിപ്പ്: തത്സമയ വോയ്സ്മെയിൽ എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ല. iOS, iPadOS ഫീച്ചർ ലഭ്യതാ വെബ്സൈറ്റ് കാണൂ.

നിങ്ങളുടെ കോൾ ചരിത്രത്തിൽ നിന്ന് ഒരു കോൾ ഡിലീറ്റ് ചെയ്യൂ

FaceTime ആപ്പ്  തുറക്കൂ, നിങ്ങളുടെ കോൾ ചരിത്രത്തിലെ കോളിലൂടെ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ, എന്നിട്ട് ‘ഡിലീറ്റ്’ ബട്ടൺ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.