ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ അനാവശ്യ കോളുകൾ ബ്ലോക്ക് ചെയ്യുകയേ ഒഴിവാക്കുകയോ ചെയ്യൂ

കോളർമാരെ തിരിച്ചറിയുന്നതിലൂടെയും ചില ആളുകളെ ബ്ലോക്ക് ചെയ്യുന്നതിലൂടെയും അജ്ഞാത സ്പാം കോളർമാരെ വോയ്സ്മെയിലിലേക്ക് നേരിട്ട് അയയ്ക്കുന്നതിലൂടെയും നിങ്ങൾക്ക് അനാവശ്യ കോളുകൾ ഒഴിവാക്കാനാകും.

‘കോൾ തിരിച്ചറിയൽ’ ഓണാക്കൂ

Apple Business Connect, പിന്തുണയ്ക്കുന്ന നെറ്റ്‌വർക്ക് ദാതാക്കൾ, പിന്തുണയ്ക്കുന്ന കോൾ തിരിച്ചറിയൽ ആപ്പുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് iPhone-ന് ഇൻകമിങ് കോളുകൾ തിരിച്ചറിയാനാകും.

  1. ക്രമീകരണം  > ആപ്പുകൾ > ഫോൺ എന്നതിലേക്ക് പോകൂ.

  2. ‘കോൾ ബ്ലോക്കിങ്ങും & തിരിച്ചറിയലും’ ടാപ്പ് ചെയ്യൂ, എന്നിട്ട് താഴെപ്പറയുന്നവയിൽ ഒന്നോ അതിലധികമോ ഓൺ ചെയ്യൂ:

    • ബിസിനസ് കോൾ തിരിച്ചറിയാൻ: Apple Business Connect അല്ലെങ്കിൽ നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവ് കോളർ വിവരങ്ങൾ തിരിച്ചറിയുന്നു.

    • ജങ്ക് കോളറുകളെ നിശബ്ദമാക്കാൻ: സ്പാമോ തട്ടിപ്പോ ആകാൻ സാധ്യതയുള്ളതായി നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവ് തിരിച്ചറിയുന്ന കോളുകൾ നിശബ്ദമാക്കുകയും വോയ്സ്മെയിലിലേക്ക് ഓട്ടോമാറ്റിക്കായി അയയ്ക്കുകയും ചെയ്യുന്നു.

    • കോൾ തിരിച്ചറിയൽ ആപ്പുകൾ: പിന്തുണയ്ക്കുന്ന കോളർ ഐഡി ആപ്പുകൾ കോളർ വിവരങ്ങൾ തിരിച്ചറിയുന്നു.

വോയ്സ് കോളുകൾ, FaceTime കോളുകൾ, ചില ആളുകളിൽ നിന്നുള്ള സന്ദേശങ്ങൾ എന്നിവ ബ്ലോക്ക് ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ ‘ഫോൺ’ ആപ്പിലേക്ക് പോകൂ.

  2. ‘പ്രിയപ്പെട്ടവ’, ‘അടുത്തിടെയുള്ളവ’, അല്ലെങ്കിൽ ‘വോയ്സ്മെയിൽ’ എന്നിവ ടാപ്പ് ചെയ്യൂ.

  3. നിങ്ങൾക്ക് ബ്ലോക്ക് ചെയ്യേണ്ട നമ്പറിനോ കോൺടാക്റ്റിനോ അടുത്തുള്ള ‘വിവരങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്യൂ, താഴേക്ക് സ്ക്രോൾ ചെയ്യൂ, ശേഷം ‘കോളറെ ബ്ലോക്ക് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

ബ്ലോക്ക് ചെയ്ത കോൺടാക്റ്റ് അൺബ്ലോക്ക് ചെയ്യൂ

  1. ക്രമീകരണം  > ആപ്പുകൾ > ഫോൺ എന്നതിലേക്ക് പോകൂ.

  2. ‘ബ്ലോക്ക് ചെയ്ത കോൺടാക്റ്റുകളി’ൽ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘എഡിറ്റ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

  3. നീക്കം ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്ത് ‘അൺബ്ലോക്ക് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

അജ്ഞാത, സ്പാം കോളർമാരെ വോയ്സ്മെയിലിലേക്ക് അയയ്ക്കൂ

ക്രമീകരണം  > ആപ്പുകൾ > ഫോൺ എന്നതിലേക്ക് പോകൂ, എന്നിട്ട് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

  • അജ്ഞാത കോളർമാര നിശബ്ദമാക്കാൻ: നിങ്ങളുടെ കോൺടാക്റ്റുകളിലെ ആളുകൾ, സമീപകാല ഔട്ട്ഗോയിങ് കോളുകൾ, Siri നിർദേശങ്ങൾ എന്നിവയിൽ നിന്നും നിങ്ങൾക്ക് കോളുകൾക്കുള്ള അറിയിപ്പുകൾ ലഭിക്കും.

  • കോൾ ബ്ലോക്കിങ്ങും തിരിച്ചറിയലും: സ്പാമിനോ തട്ടിപ്പിനോ സാധ്യതയുള്ളതായി നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവ് തിരിച്ചറിയുന്ന കോളുകൾ നിശബ്ദമാക്കാൻ ‘ജങ്ക് കോളർമാരെ നിശബ്ദമാക്കൂ’ ഓണാക്കൂ (ചില നെറ്റ്‌വർക്ക് ദാതാക്കളിൽ ലഭ്യമാണ്).

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.