ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ആപ്പുകളിൽ VoiceOver ഉപയോഗിക്കൂ

Safari, മാപ്പ്സ് എന്നിവയും മറ്റും പോലുള്ള iPhone-ൽ വരുന്ന എല്ലാ ബിൽറ്റ്-ഇൻ ആപ്പുകളിലും നിങ്ങൾക്ക് VoiceOver ഉപയോഗിക്കാം. VoiceOver തിരിച്ചറിയൽ ഉപയോഗിച്ച്, ആക്സസബിലിറ്റി വിവരങ്ങൾ നൽകുന്നില്ലെങ്കിലും, വെബ്പേജുകളിലെയും ആപ്പുകളിലെയും ഇമേജുകളുടെയും സ്ക്രീൻ എലമെന്റുകളുടെയും വിവരണങ്ങൾ നിങ്ങൾക്ക് നേടാം.

Safari-യിൽ വെബ് ബ്രൗസ് ചെയ്യാൻ

  1. VoiceOver ഓണായിരിക്കെ, നിങ്ങളുടെ iPhone-ലെ Safari ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • വെബിൽ തിരയാൻ: വിലാസം ഫീൽഡ് സെലക്റ്റ് ചെയ്ത്, കീബോർഡ് കാണിക്കാൻ ഇരട്ട ടാപ്പ് ചെയ്തതിന് ശേഷം ഒരു തിരയൽ പദം, വാക്യാംശം അല്ലെങ്കിൽ URL നൽകൂ. പോകൂ എന്നതിൽ ഇരട്ട ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ ഒരു തിരയൽ നിർദേശം സെലക്റ്റ് ചെയ്യൂ, ശേഷം ഇരട്ട ടാപ്പ് ചെയ്യൂ.

    • ഒരു വെബ്പേജിലെ അടുത്ത എലമെന്റിലേക്ക് പോകാൻ: തലക്കെട്ടുകൾ, ലിങ്കുകൾ, ഫോം നിയന്ത്രണങ്ങൾ തുടങ്ങിയ എലമെന്റ് തരത്തിലേക്ക് റോട്ടർ സജ്ജമാക്കിയതിന് ശേഷം മുകളിലേക്കോ താഴേക്കോ സ്വൈപ്പ് ചെയ്യൂ.

    • വെബ് ബ്രൗസിങ്ങിനായി റോട്ടർ ക്രമീകരണങ്ങൾ സജ്ജമാക്കാൻ: ക്രമീകരണം  > ആക്സസബിലിറ്റി > VoiceOver > റോട്ടർ എന്നതിലേക്ക് പോകൂ. ഇനങ്ങൾ സെലക്റ്റ് ചെയ്യുകയോ ഡീസെലക്റ്റ് ചെയ്യുകയോ ചെയ്യൂ, അല്ലെങ്കിൽ ഒരു ഇനത്തിന്റെ സ്ഥാനം മാറ്റാൻ ‘പുനഃക്രമീകരിക്കൂ’ ബട്ടൺ വലിക്കൂ.

    • നാവിഗേറ്റ് ചെയ്യുമ്പോൾ ഇമേജുകൾ ഒഴിവാക്കാൻ: ക്രമീകരണം  > ആക്സസബിലിറ്റി > VoiceOver > ഇമേജുകൾ നവിഗേറ്റ് ചെയ്യൂ എന്നതിലേക്ക് പോകൂ. എല്ലാ ഇമേജുകളും ഒഴിവാക്കാനോ വിവരണങ്ങളില്ലാത്തവ മാത്രം ഒഴിവാക്കാനോ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

    • എളുപ്പമുള്ള വായനയ്ക്കും നവിഗേഷനും വേണ്ടി പേജ് ക്ലട്ടർ കുറയ്ക്കാൻ: Safari വിലാസ ഫീൽഡിൽ, ഫോർമാറ്റ് ഓപ്ഷനുകൾ എന്ന ബട്ടൺ സെലക്റ്റ് ചെയ്ത്, ഇരട്ട-ടാപ്പ് ചെയ്ത്, ’റീഡർ വ്യൂ കാണിക്കൂ’ (എല്ലാ വെബ്പേജുകൾക്കും ലഭ്യമല്ല) സെലക്റ്റ് ചെയ്തതിന് ശേഷം ഇരട്ട-ടാപ്പ് ചെയ്യൂ.

‘മാപ്പ്സി’ൽ നാവിഗേറ്റ് ചെയ്യാൻ

  1. VoiceOver ഓണായിരിക്കെ, നിങ്ങളുടെ iPhone-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • നിങ്ങളുടെ നിലവിലെ ലൊക്കേഷൻ മാപ്പ് എങ്ങനെ ട്രാക്ക് ചെയ്യണമെന്നത് നിയന്ത്രിക്കാൻ: ട്രാക്കിങ് ബട്ടൺ സെലക്റ്റ് ചെയ്തതിന് ശേഷം നിങ്ങൾക്കാവശ്യമായ ട്രാക്കിങ് ഓപ്ഷൻ കേൾക്കുന്നതുവരെ ഇരട്ട ടാപ്പ് ചെയ്യൂ.

      • ട്രാക്കിങ് ഓൺ: നിങ്ങളുടെ നിലവിലെ ലൊക്കേഷനിൽ മാപ്പ് ഓട്ടോമാറ്റിക്കായി കേന്ദ്രീകരിക്കുന്നു.

      • തലക്കെട്ടിനൊപ്പം ട്രാക്കിങ് ഓൺ: നിങ്ങൾ അഭിമുഖീകരിക്കുന്ന തലക്കെട്ട് സ്ക്രീനിന്റെ മുകളിലാകും വിധം മാപ്പ് നിങ്ങളുടെ നിലവിലെ ലൊക്കേഷനിൽ ഓട്ടോമാറ്റിക്കായി കേന്ദ്രീകരിക്കുകയും റൊട്ടേറ്റ് ചെയ്യുകയും ചെയ്യുന്നു. ഈ മോഡിൽ, നിങ്ങൾ സമീപിമെത്തുന്നതിനനുസരിച്ച് iPhone തെരുവ് നാമങ്ങളും താൽപ്പര്യജനക ഇടങ്ങളും പറഞ്ഞ് കേൾപ്പിക്കുന്നു.

      • ട്രാക്കിങ് ഓഫ്: നിങ്ങളുടെ നിലവിലെ ലൊക്കേഷനിൽ മാപ്പ് ഓട്ടോമാറ്റിക്കായി കേന്ദ്രീകരിക്കില്ല.

    • മാപ്പ് പര്യവേഷണം ചെയ്യൂ: മറ്റൊരു ഇനത്തിലേക്ക് നീക്കാൻ നിങ്ങളുടെ വിരൽ സ്ക്രീനിന് ചുറ്റും വലിക്കൂ, അല്ലെങ്കിൽ ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്യൂ.

    • സൂം ഇൻ അല്ലെങ്കിൽ ഔട്ട്: മാപ്പ് സെലക്റ്റ് ചെയ്ത്, റോട്ടറിനെ സൂം ആയി സജ്ജമാക്കിയതിന് ശേഷം ഒരു വിരൽ കൊണ്ട് മുകളിലേക്കോ താഴേക്കോ സ്വൈപ്പ് ചെയ്യൂ.

    • മാപ്പ് പാൻ ചെയ്യൂ: മാപ്പ് സെലക്റ്റ് ചെയ്ത് മൂന്ന് വിരലുകൾ കൊണ്ട് സ്വൈപ്പ് ചെയ്യൂ.

    • മാപ്പിൽ ലൊക്കേഷനുകളും പിന്നുകളും ബ്രൗസ് ചെയ്യൂ: മാപ്പ് സെലക്റ്റ് ചെയ്ത്, റോട്ടറിനെ താൽപ്പര്യജനക ഇടങ്ങളിലേക്ക് സജ്ജമാക്കിയാതിന് ശേഷം ഒരു വിരൽ കൊണ്ട് മുകളിലേക്കോ താഴേക്കോ സ്വൈപ്പ് ചെയ്യൂ.

    • ഒരു റോഡ് പിന്തുടരൂ: നിങ്ങളുടെ വിരൽ റോഡിൽ താഴ്ത്തിപ്പിടിക്കൂ, ‘pause to follow’ എന്ന് കേൾക്കുന്നതുവരെ കാത്തിരിക്കൂ, ശേഷം നിങ്ങളുടെ വിരൽ റോഡിലൂടെ നീക്കൂ.

    • ഒരു ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങൾ നേടൂ: ലൊക്കേഷൻ സെലക്റ്റ് ചെയ്യൂ (ഉദാഹരണത്തിന്, ഒരു ബിസിനസ്, ലാൻഡ്മാർക്ക്, അല്ലെങ്കിൽ പിൻ), ശേഷം വിവര കാർഡ് തുറക്കാൻ ഇരട്ട ടാപ്പ് ചെയ്യൂ. ദിശാനിർദേശങ്ങൾ, തെരുവ് വിലാസം, ഫോൺ നമ്പർ, പ്രവൃത്തി സമയം, കസ്റ്റമർ റിവ്യൂകൾ തുടങ്ങിയ വിവരങ്ങൾ കേൾക്കാൻ ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്യൂ.

    • സ്റ്റാർട്ടിങ് പോയിന്റിലേക്കുള്ള മാർഗനിർദേശം നേടൂ: ‘മാപ്പ്സി’ൽ നിങ്ങൾ നടക്കാനുള്ള ദിശാനിർദേശങ്ങൾ ആരംഭിക്കുമ്പോൾ, ശബ്ദവും ഹാപ്റ്റിക് ഫീഡ്ബാക്കും ഉപയോഗിച്ച് iPhone നിങ്ങളെ സ്റ്റാർട്ടിങ് പോയിന്റിലേക്ക് നയിക്കുന്നു.

PDF-കൾ വായിക്കൂ

‘പുസ്തകങ്ങൾ’, ‘ഫയൽസ്’ എന്നീ ആപ്പുകളിൽ, PDF-കൾ വായിക്കാൻ നിങ്ങൾക്ക് VoiceOver ഉപയോഗിക്കാം. ഫോമുകൾ, ടേബിളുകൾ, ലിസ്റ്റുകൾ തുടങ്ങിയ വിശദമായ വിവരങ്ങൾ പോലും VoiceOver വിവരിക്കുന്നു.

ഫോൺ കോളുകൾ ചെയ്യുകയും എടുക്കുകയും ചെയ്യൂ

കോളുകൾ ചെയ്യാനും സ്വീകരിക്കാനും നിങ്ങൾക്ക് VoiceOver ഉപയോഗിക്കാം.

  1. VoiceOver ഓണായിരിക്കെ, നിങ്ങളുടെ iPhone-ലെ ഫോൺ ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഒരു കോളിന് ഉത്തരം നൽകുകയോ അവസാനിപ്പിക്കുകയോ ചെയ്യാൻ: രണ്ട് വിരലുകൾ കൊണ്ട് സ്ക്രീനിൽ ഇരട്ട ടാപ്പ് ചെയ്യൂ.

      VoiceOver ഓണായിരിക്കെ ഒരു ഫോൺ കോൾ സ്ഥാപിക്കപ്പെടുമ്പോൾ, കോൾ ഓപ്ഷനുകൾ കാണിക്കുന്നതിന് പകരം, സ്ക്രീൻ ഡിഫോൾട്ടായി ന്യൂമറിക് കീപാഡ് കാണിക്കുന്നു.

    • കോൾ ഓപ്ഷനുകൾ കാണിക്കാൻ: താഴെ വലത് കോണിലുള്ള ‘മറയ്ക്കൂ’ ബട്ടൺ സെലക്റ്റ് ചെയ്ത് ഇരട്ട ടാപ്പ് ചെയ്യൂ.

    • ന്യൂമറിക് കീപാഡ് വീണ്ടും കാണിക്കാൻ: സ്ക്രീനിന്റെ മധ്യഭാഗത്തുള്ള കീപാഡ് ബട്ടൺ സെലക്റ്റ് ചെയ്ത് ഇരട്ട ടാപ്പ് ചെയ്യൂ.

ഫോട്ടോകളും വീഡിയോകളും എടുക്കാൻ

  1. VoiceOver ഓണായിരിക്കെ, നിങ്ങളുടെ iPhone-ലെ ക്യാമറ ആപ്പിലേക്ക് പോകൂ. VoiceOver വ്യൂഫൈൻഡറിലെ ഒബ്ജക്റ്റുകളെ വിവരിക്കും.

  2. ക്യാമറ മോഡ് സെലക്റ്റ് ചെയ്തതിന് ശേഷം ഫോട്ടോ അല്ലെങ്കിൽ വീഡിയോ പോലുള്ള മോഡുകൾക്കിടയിൽ സ്വിച്ച് ചെയ്യാൻ ഒരു വിരൽ കൊണ്ട് മുകളിലേക്കോ താഴേക്കോ സ്വൈപ്പ് ചെയ്യൂ.

  3. ഒരു ഫോട്ടോ എടുക്കാനോ വീഡിയോ റെക്കോർഡ് ചെയ്യുന്നത് ആരംഭിക്കാനോ നിർത്താനോ രണ്ട് വിരലുകൾ കൊണ്ട് സ്ക്രീനിൽ ഇരട്ട ടാപ്പ് ചെയ്യൂ.

വോയ്സ് മെമോ റെക്കോർഡിങ്ങുകൾ ട്രിം ചെയ്യൂ

‘വോയ്സ് മെമോകൾ’ ആപ്പിലെ റെക്കോർഡിങ്ങുകൾ എഡിറ്റ് ചെയ്യാൻ നിങ്ങൾക്ക് VoiceOver ഉപയോഗിക്കാം.

  1. VoiceOver ഓണായിരിക്കെ, നിങ്ങളുടെ iPhone-ലെ വോയ്സ് മെമോകൾ ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾക്ക് ട്രിം ചെയ്യേണ്ട റെക്കോർഡിങ് സെലക്റ്റ് ചെയ്തതിന് ശേഷം ഇരട്ട ടാപ്പ് ചെയ്യൂ.

  3. ‘കൂടുതൽ പ്രവർത്തനങ്ങൾ’ ബട്ടൺ സെലക്റ്റ് ചെയ്ത് ഇരട്ട ടാപ്പ് ചെയ്യൂ.

  4. ‘റെക്കോർഡിങ് എഡിറ്റ് ചെയ്യൂ’ സെലക്റ്റ് ചെയ്ത്, ഇരട്ട ടാപ്പ് ചെയ്യൂ.

  5. ‘ട്രിം ചെയ്യൂ’ ബട്ടൺ സെലക്റ്റ് ചെയ്ത് ഇരട്ട ടാപ്പ് ചെയ്യൂ.

  6. വേവ്ഫോം അവലോകനത്തിൽ, ‘ട്രിം ആരംഭം’ അല്ലെങ്കിൽ ‘ട്രിം അവസാനം’ സെലക്റ്റ് ചെയ്ത്, ഇരട്ട ടാപ്പ് ചെയ്ത് പിടിച്ചതിന് ശേഷം ആരംഭിക്കുന്ന അല്ലെങ്കിൽ അവസാനിക്കുന്ന സമയം ക്രമപ്പെടുത്താൻ മുകളിലേക്കോ താഴേക്കോ സ്വൈപ്പ് ചെയ്യൂ.

  7. ട്രിം സെലക്റ്റ് ചെയ്ത് ഇരട്ട-ടാപ്പ് ചെയ്യൂ.

  8. സേവ് ചെയ്യൂ സെലക്റ്റ് ചെയ്ത് ഇരട്ട-ടാപ്പ് ചെയ്യൂ.

  9. ‘കഴിഞ്ഞു’ സെലക്റ്റ് ചെയ്ത് ഇരട്ട-ടാപ്പ് ചെയ്യൂ.

വിഷ്വൽ കാലാവസ്ഥാ ഡാറ്റ ശബ്ദമായി കേൾക്കൂ

മാറുന്ന ടോൺ അല്ലെങ്കിൽ പിച്ച് ആയി ഡാറ്റ കേൾക്കാൻ നിങ്ങളെ അനുവദിക്കുന്നതിന് ’കാലാവസ്ഥ’ ആപ്പിലെ ചില മാപ്പുകൾ എൻകോഡ് ചെയ്തിരിക്കുന്നു. ഉദാഹരണത്തിന്, സ്ക്രീനിൽ ഒരു വിഷ്വൽ ആനിമേഷനിൽ കാലാവസ്ഥയുടെ തീവ്രത മാറുമ്പോൾ, ശബ്ദത്തിലെ വ്യതിയാനങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇവ വിവരിക്കാം.

  1. VoiceOver ഓണായിരിക്കെ, നിങ്ങളുടെ iPhone-ലെ കാലാവസ്ഥ ആപ്പിലേക്ക് പോകൂ.

  2. വർഷണം, കാറ്റ് അല്ലെങ്കിൽ വായു ഗുണനിലവാര മാപ്പ് ഉള്ള ഒരു ലൊക്കേഷൻ പേജ് തുറക്കൂ.

  3. നിങ്ങൾ ഒരു ടോണോ ‘കാലാവസ്ഥ മാപ്പ് സ്നാപ്പ്ഷോട്ട്’ എന്ന വാക്കുകളോ കേൾക്കുന്നതുവരെ മാപ്പിൽ ഇരട്ട ടാപ്പ് ചെയ്ത് പിടിക്കൂ. പറഞ്ഞ് കേൾപ്പിച്ച നിർദേശങ്ങൾ നിങ്ങൾ കേൾക്കുകയാണെങ്കിൽ അവ പിന്തുടരൂ.

    നിങ്ങൾ ഒരു സോണിഫൈ ചെയ്ത മാപ്പിന് മുകളിലൂടെ നിങ്ങളുടെ വിരലോ പോയിന്ററോ ഓടിക്കുമ്പോൾ, മാറുന്ന മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നതിന് പിച്ച് മാറുന്നു.

ഗണിത സമവാക്യങ്ങൾ വായിക്കൂ

VoiceOver-ന് വെബിലെയും (MathML ഉപയോഗിച്ച് എൻകോഡ് ചെയ്തത്), Numbers, Keynote തുടങ്ങിയ Apple പിന്തുണയ്ക്കുന്ന ആപ്പുകളിലെയും ഗണിത സമവാക്യങ്ങൾ വായിക്കാൻ കഴിയും.

  • ഒരു സമവാക്യം കേൾക്കാൻ: പതിവുപോലെ ടെക്സ്റ്റ് വായിക്കാൻ VoiceOver-നോട് ആവശ്യപ്പെടൂ. ഒരു സമവാക്യം വായിക്കാൻ തുടങ്ങുന്നതിനുമുമ്പ് VoiceOver ‘math’ എന്ന് പറയും.

  • ഈ സമവാക്യം സൂക്ഷ്മനിരീക്ഷണം നടത്തൂ: പൂർണ സ്ക്രീനിൽ കാണിക്കാൻ സെലക്റ്റ് ചെയ്ത സമവാക്യത്തിൽ ഇരട്ട ടാപ്പ് ചെയ്ത് ഒരു സമയത്ത് ഒരു എലമെന്റ് എന്ന രീതിയിൽ അതിലൂടെ നീക്കൂ. സമവാക്യത്തിലെ എലമെന്റുകൾ വായിക്കാൻ ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്യൂ. ചിഹ്നങ്ങൾ, ചെറിയ ഗണിതവാക്യങ്ങൾ, ഇടത്തരം ഗണിതവാക്യങ്ങൾ, അല്ലെങ്കിൽ വലിയ ഗണിതവാക്യങ്ങൾ എന്നിവ സെലക്റ്റ് ചെയ്യാൻ റോട്ടർ ഉപയോഗിക്കൂ, ശേഷം ആ വലുപ്പത്തിന്റെ അടുത്ത എലമെന്റ് കേൾക്കാൻ മുകളിലേക്കോ താഴേക്കോ സ്വൈപ്പ് ചെയ്യൂ. സെലക്റ്റ് ചെയ്ത എലമെന്റിലേക്ക് താഴേക്ക് ഡ്രിൽ ചെയ്യാൻ, അതിൽ ഇരട്ട ടാപ്പ് ചെയ്ത്, എലമെന്റിലെ ഒരു ഭാഗം വായിക്കാൻ ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്യൂ.

VoiceOver പറഞ്ഞ് കേൾപ്പിക്കുന്ന സമവാക്യങ്ങൾ നെമെത്ത് കോഡ് ഉപയോഗിക്കുന്ന ഒരു ബ്രെയിൽ ഡിവൈസിലേക്കും യുനിഫൈഡ് ഇംഗ്ലീഷ് ബ്രെയിൽ, ബ്രിട്ടീഷ് ഇംഗ്ലീഷ്, ഫ്രഞ്ച്, ഗ്രീക്ക് എന്നിവ ഉപയോഗിക്കുന്ന കോഡുകളിലേക്കും ഔട്ട്പുട്ട് ചെയ്യാവുന്നതാണ്. VoiceOver-നൊപ്പം ഒരു ബ്രെയിൽ ഡിസ്പ്ലേ ഉപയോഗിക്കൂ എന്നത് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.