ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ കേൾവിക്കുള്ള ആക്സസബിലിറ്റി ഫീച്ചറുകൾ

മികച്ച രീതിയിൽ കേൾക്കാൻ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള ബിൽറ്റ്-ഇൻ ടൂളുകളുമായാണ് iPhone വരുന്നത്—അല്ലെങ്കിൽ ഒരു ശബ്ദം കേൾക്കാതെ കണക്റ്റ് ചെയ്തിരിക്കൂ.

കേൾവിക്കുള്ള ആക്സസബിലിറ്റി ഫീച്ചറുകൾ പര്യവേക്ഷണം ചെയ്യാൻ, ക്രമീകരണം > ആക്സസബിലിറ്റി എന്നതിലേക്ക് പോകൂ, ശേഷം താഴേക്ക് കേൾവിശക്തി സെക്ഷനിലേക്ക് സ്ക്രോൾ ചെയ്യൂ.

ശബ്ദത്തിന് ഇതരമാർഗങ്ങൾ ഉപയോഗിക്കൂ

സംസാര ഓഡിയോയുടെ റിയൽ-ടൈം ക്യാപ്ഷനുകൾ നേടൂ

ലൈവ് ക്യാപ്ഷനുകൾ ഉപയോഗിച്ച്, ഏതെങ്കിലും ആപ്പിൽ നിന്നും നിങ്ങൾക്ക് ചുറ്റുമുള്ള തത്സമയ സംഭാഷണങ്ങളിൽ നിന്നും ഓഡിയോയുടെ ഒരു ട്രാൻസ്ക്രിപ്ഷൻ നേടൂ.

സംസാര ഓഡിയോയുടെ തത്സമയ ക്യാപ്ഷനുകൾ നേടൂ

സബ്ടൈറ്റിലുകളും ക്യാപ്ഷനുകളും ഇഷ്ടാനുസൃതമാക്കൂ

സബ്ടൈറ്റിലുകളുടെ രൂപം മാറ്റൂ. അല്ലെങ്കിൽ സ്റ്റാൻഡേർഡ് സബ്ടൈറ്റിലുകൾക്ക് പകരം, ലഭ്യമാകുമ്പോൾ ക്ലോസ്ഡ് ക്യാപ്ഷനുകളും SDH-ഉം ഉപയോഗിക്കൂ.

സബ്ടൈറ്റിലുകളും ക്യാപ്ഷനുകളും കാണിക്കൂ

അറിയിപ്പുകൾക്കായി iPhone ലൈറ്റ് ബ്ലിങ്ക് ചെയ്യൂ

നിങ്ങൾക്ക് അലേർട്ടുകൾ കേൾക്കാൻ കഴിയുന്നില്ലെങ്കിൽ, അറിയിപ്പുകൾ വിശ്വലായി നേടൂ.

അറിയിപ്പുകൾക്കായി iPhone ഇൻഡിക്കേറ്റർ ലൈറ്റ് ഫ്ലാഷ് ചെയ്യൂ

നിങ്ങൾക്ക് ചുറ്റുമുള്ള ശബ്ദങ്ങളെ കുറിച്ച് അറിയിപ്പുകൾ നേടൂ

ശബ്ദ തിരിച്ചറിയൽ ഉപയോഗിച്ച്, ഒരു ഡോർബെൽ അല്ലെങ്കിൽ സൈറൺ പോലുള്ള ശബ്ദങ്ങൾ കേൾക്കാനും അത് തിരിച്ചറിയുമ്പോൾ നിങ്ങൾക്ക് അലേർട്ട് നൽകാനുമായി iPhone-നെ ചിട്ടപ്പെടുത്തൂ.

ശബ്ദങ്ങൾ തിരിച്ചറിയൂ

സംഗീതം ആസ്വദിക്കൂ

ഒരു പാട്ടിന്റെ ഓഡിയോയുമായി സിങ്ക് ചെയ്യുന്ന ടാപ്പുകൾ, ടെക്സ്ചറുകൾ, പരിഷ്കരിച്ച വൈബ്രേഷനുകൾ എന്നിവയായി സംഗീതം ആസ്വദിക്കൂ.

വൈബ്രേഷനുകളായും മറ്റ് ഹാപ്റ്റിക്കുകളായും സംഗീതം പ്ലേ ചെയ്യൂ

Siri-യോട് ടൈപ്പ് ചെയ്ത് സംസാരിക്കൂ

നിങ്ങളുടെ Siri അഭ്യർഥനകൾ സംസാരിക്കുന്നതിനുപകരം ടൈപ്പ് ചെയ്യൂ.

Siri ആക്സസബിലിറ്റി ക്രമീകരണങ്ങൾ മാറ്റൂ

റിയൽ-ടൈം ടെക്സ്റ്റ് (RTT) കോളുകൾ ചെയ്യൂ

ഒരു ഫോൺ കോളിൽ ആശയവിനിമയം നടത്താൻ ടൈപ്പ് ചെയ്യൂ. നിങ്ങൾ സംസാരിക്കുന്ന വ്യക്തി സന്ദേശം നിങ്ങൾ ടൈപ്പ് ചെയ്യുന്നതിനനുരിച്ച് കാണും.

RTT, TTY എന്നിവ സജ്ജീകരിച്ച് ഉപയോഗിക്കൂ

ഓഡിയോ സന്ദേശങ്ങൾ, HomePod ഇന്റർകോം സന്ദേശങ്ങൾ, പോഡ്കാസ്റ്റുകൾ എന്നിവയുടെ ട്രാൻസ്ക്രിപ്ഷനുകളും നിങ്ങൾക്ക് നേടാം.

ശ്രവണ ഡിവൈസുകൾ ഉപയോഗിക്കുകയും ഓഡിയോ ക്രമപ്പെടുത്തലുകൾ നടത്തുകയും ചെയ്യൂ

ശ്രവണ ഡിവൈസുകൾ

Made for iPhone (MFi) ശ്രവണസഹായികളോ ശബ്ദ പ്രോസസറുകളോ iPhone-മായി ജോഡിയാക്കുകയും അവയുടെ ക്രമീകരണങ്ങൾ ക്രമപ്പെടുത്തുകയും ചെയ്യൂ.

ശ്രവണ ഡിവൈസുകൾ ഉപയോഗിക്കൂ

തത്സമയ കേൾക്കൽ

iPhone മൈക്രോഫോണിൽ നിന്ന് നിങ്ങളുടെ MFi ശ്രവണ ഡിവൈസുകളിലേക്കോ AirPods-ലേക്കോ ശബ്ദം സ്ട്രീം ചെയ്യൂ.

‘തത്സമയ കേൾക്കൽ’ ഉപയോഗിച്ച് iPhone ഒരു റിമോട്ട് മൈക്രോഫോണായി ഉപയോഗിക്കൂ

ഓഡിയോ ബാലൻസ്

സ്റ്റീരിയോ ഓഡിയോ മോണോ ആയി പ്ലേ ചെയ്യൂ, ഇടത്-വലത് സ്റ്റീരിയോ ബാലൻസ് അഡ്ജസ്റ്റ് ചെയ്യൂ എന്നിവയും മറ്റും.

ഓഡിയോ ക്രമീകരണങ്ങൾ ക്രമപ്പെടുത്തൂ

AirPods

AirPods, നിങ്ങളുടെ iPhone-മായി ജോഡിയാക്കിയ മറ്റ് Apple ഹെഡ്ഫോണുകൾ എന്നിവയ്ക്കുള്ള ആക്സസബിലിറ്റി ഓപ്ഷനുകൾ സജ്ജീകരിക്കൂ.

AirPods-നുള്ള ആക്സസബിലിറ്റി ക്രമീകരണം ക്രമപ്പെടുത്തൂ

പശ്ചാത്തല ശബ്ദങ്ങൾ

ഫോക്കസ് ചെയ്യാനോ വിശ്രമിക്കാനോ സഹായിക്കുന്നതിന് തിരമാലകളോ മഴയോ പോലുള്ള പരിസര ശബ്ദങ്ങൾ പ്ലേ ചെയ്യാനായി നിങ്ങളുടെ iPhone ചിട്ടപ്പെടുത്തൂ.

പശ്ചാത്തല ശബ്ദങ്ങൾ പ്ലേ ചെയ്യൂ

നിങ്ങളുടെ MFi ശ്രവണ ഡിവൈസുകളിൽ അറിയിപ്പുകളും കോളുകളും അനൗൺസ് ചെയ്യാനും നിങ്ങൾക്ക് Siri-യെ ചിട്ടപ്പെടുത്താം.

നുറുങ്ങ്: ഒരു ബട്ടണിന്റെ ക്ലിക്ക് ഉപയോഗിച്ചോ കൺട്രോൾ സെന്ററിൽ നിന്നോ നിങ്ങളുടെ ‘ആക്സസബിലിറ്റിയിലേക്ക് പോകൂ’ ഫീച്ചറുകളും ക്രമീകരണങ്ങളും നിയന്ത്രിക്കൂ. ആക്സസബിലിറ്റി ഷോർട്ട്കട്ട് ഉപയോഗിച്ച് ഫീച്ചറുകൾ വേഗത്തിൽ തുറക്കൂ എന്നത് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.