നിങ്ങളുടെ കാറിൽ Siri ഉപയോഗിക്കൂ

CarPlay അല്ലെങ്കിൽ Siri Eyes Free ഉപയോഗിച്ച്, കോളുകൾ ചെയ്യാനും ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കാനും നിങ്ങളുടെ iPhone-ൽ ഉള്ള സംഗീതം പ്ലേ ചെയ്യാനും ദിശാനിർദേശങ്ങൾ നേടാനും മറ്റ് iPhone ഫീച്ചറുകൾ ഉപയോഗിക്കാനും Siri ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും.

CarPlay (സെലക്റ്റ് ചെയ്ത കാറുകളിൽ ലഭ്യമാണ്) ഡ്രൈവിങ് സമയത്ത് നിങ്ങളുടെ iPhone ഉപയോഗിച്ച് നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എടുക്കുകയും അവയെ നിങ്ങളുടെ കാറിന്റെ ബിൽറ്റ്-ഇൻ ഡിസ്പ്ലേയിൽ വയ്ക്കുകയും ചെയ്യുന്നു. CarPlay, Siri ഉപയോഗിക്കുന്നു, അതിനാൽ നിങ്ങളുടെ ശബ്ദം മാത്രം ഉപയോഗിച്ച് നിങ്ങൾക്ക് CarPlay നിയന്ത്രിക്കാം. CarPlay നിയന്ത്രിക്കാൻ Siri ഉപയോഗിക്കൂ കാണൂ.

Siri Eyes Free (സെലക്റ്റ് ചെയ്ത കാറുകളിൽ ലഭ്യമാണ്) കൊണ്ട് iPhone-ലേക്ക് നോക്കുകയോ സ്പർശിക്കുകയോ ചെയ്യാതെ നിങ്ങളുടെ iPhone-ന്റെ ഫീച്ചറുകൾ നിയന്ത്രിക്കാൻ നിങ്ങളുടെ ശബ്ദം ഉപയോഗിക്കൂ. iPhone നിങ്ങളുടെ കാറിലേക്ക് കണക്റ്റ് ചെയ്യാൻ, Bluetooth® ഉപയോഗിക്കൂ (ആവശ്യമെങ്കിൽ നിങ്ങളുടെ കാറിനൊപ്പം വന്ന യൂസർ ഗൈഡ് കാണൂ). Siri സജീവമാക്കാൻ, Siri ടോൺ കേൾക്കുന്നതുവരെ നിങ്ങളുടെ സ്റ്റിയറിങ് വീലിലെ വോയ്സ് കമാൻഡ് ബട്ടൺ അമർത്തിപ്പിടിക്കൂ, തുടർന്ന് ഒരു അഭ്യർഥന നടത്തൂ.

മുന്നറിയിപ്പ്: അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിച്ചേക്കാവുന്ന ഡിസ്ട്രാക്ഷനുകൾ ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങൾക്ക് പ്രധാനപ്പെട്ട സുരക്ഷാ വിവരങ്ങൾ എന്നത് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.