ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ സ്വിച്ച് കൺട്രോളിന് ഒരു ആമുഖം

ചലന പരിമിതി ഉള്ള എല്ലാവർക്കും വേണ്ടിയുള്ള ഒരു സഹായക സാങ്കേതികവിദ്യയാണ് സ്വിച്ച് കൺട്രോൾ. ഒരു ബാഹ്യ അഡാപ്റ്റീവ് ബട്ടൺ അമർത്തുക, തലകൊണ്ടുള്ള ചലനം നടത്തുക, അല്ലെങ്കിൽ വോയ്സുള്ളതോ വോയ്സില്ലാത്തതോ ആയ ശബ്ദം ഉണ്ടാക്കുക പോലുള്ള സ്വിച്ച് സജീവമാക്കി iPhone-മായി ഇന്ററാക്റ്റ് ചെയ്യാൻ ഇത് നിങ്ങളെ പ്രാപ്തമാക്കുന്നു. ഒന്നോ അതിലധികമോ സ്വിച്ചുകൾ ഉപയോഗിച്ച്, നിങ്ങൾക്ക് iPhone സ്ക്രീനിന് ചുറ്റും ഒരു കേഴ്സർ നാവിഗേറ്റ് ചെയ്യുകയും ശേഷം ടാപ്പ്, സൂം ഇൻ, സൂം ഔട്ട് എന്നിവയും മറ്റും പോലുള്ള ലഭ്യമായ പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കാൻ സ്കാനർ മെനു തുറക്കുകയും ചെയ്യാം.

എന്താണ് ഒരു സ്വിച്ച്?

ഒരു സ്വിച്ച് ഒരു ബാഹ്യ ഹാർഡ്‌വെയർ ഡിവൈസോ നിങ്ങളുടെ iPhone-ലെ ഒരു ഫീച്ചറോ ആകാം.

iPhone-ലെ സ്വിച്ചുകൾക്ക് അധിക ഹാർഡ്‌വെയറുകളൊന്നും ആവശ്യമില്ല. ഉദാഹരണത്തിന്:

  • സ്ക്രീൻ: iPhone സ്ക്രീനിൽ എവിടെയെങ്കിലും ഒരു ടാപ്പോ ദീർഘനേരം അമർത്തലോ ഉപയോഗിക്കൂ. ടാപ്പും ദീർഘനേര അമർത്തലും നിങ്ങൾക്ക് വ്യത്യസ്ത പ്രവർത്തനങ്ങൾക്കുള്ള രണ്ട് വെവ്വേറെ സ്വിച്ചുകളാക്കി സജ്ജീകരിക്കാം.

  • ക്യാമറ: മുൻവശ iPhone ക്യാമയുടെ കാഴ്ചയിലായിരിക്കുമ്പോൾ, നിങ്ങളുടെ തല ഇടത്തോട്ടോ വലത്തോട്ടോ ചലിപ്പിക്കൂ, അല്ലെങ്കിൽ നിങ്ങളുടെ ഇടത് അല്ലെങ്കിൽ വലത് ചൂണ്ടുവിരലും തള്ളവിരലും കൊണ്ട് നുള്ളൂ. ഓരോ ആംഗ്യവും നിങ്ങൾക്ക് വ്യത്യസ്ത പ്രവർത്തനത്തിനുള്ള വ്യത്യസ്ത സ്വിച്ചാക്കി സജ്ജീകരിക്കാം.

  • ബാക്ക് ടാപ്പ്: iPhone-ന്റെ പിൻവശത്ത് ഇരട്ട-ടാപ്പോ തുടരെയുള്ള മൂന്ന് തവണ ടാപ്പോ ചെയ്യൂ. ഇരട്ട-ടാപ്പും തുടരെയുള്ള മൂന്ന് തവണ ടാപ്പും നിങ്ങൾക്ക് വ്യത്യസ്ത പ്രവർത്തനങ്ങൾക്കുള്ള രണ്ട് വെവ്വേറെ സ്വിച്ചുകളാക്കി സജ്ജീകരിക്കാം.

  • ശബ്ദം: ലളിതമായ വോയ്സുള്ള ശബ്ദങ്ങൾ (“ഊ” പോലുള്ളവ) അല്ലെങ്കിൽ വോയ്സില്ലാത്ത ശബ്ദങ്ങൾ (ഒരു പോപ്പ് പോലുള്ളവ) ഉണ്ടാക്കൂ. ഓരോ ശബ്ദവും നിങ്ങൾക്ക് വ്യത്യസ്ത പ്രവർത്തനത്തിനുള്ള വ്യത്യസ്ത സ്വിച്ചാക്കി സജ്ജീകരിക്കാം.

  • AirPods: നിങ്ങളുടെ iPhone-മായി ജോഡിയാക്കിയ പിന്തുണക്കുന്ന AirPods ധരിക്കുമ്പോൾ തലയാട്ടുകയോ കുലുക്കുകയോ ചെയ്യൂ. തലയാട്ടലും കുലുക്കലും നിങ്ങൾക്ക് വ്യത്യസ്ത പ്രവർത്തനങ്ങൾക്കുള്ള രണ്ട് വെവ്വേറെ സ്വിച്ചുകളാക്കി സജ്ജീകരിക്കാം.

  • ഗെയിമിങ്: iPhone-ൽ നിങ്ങളുടെ പ്രിയപ്പെട്ട ഗെയിമുകൾ കളിക്കാൻ ഏതെങ്കിലും സ്വിച്ചിനെ ഒരു വെർച്വൽ ഗെയിം കൺട്രോളറാക്കി മാറ്റൂ.

ബാഹ്യ സ്വിച്ചുകൾ Bluetooth® വഴിയോ Lightning അല്ലെങ്കിൽ USB-C കണക്റ്റർ വഴിയോ iPhone-ലേക്ക് കണക്റ്റ് ചെയ്യുന്നു. ഉദാഹരണത്തിന്:

  • അഡാപ്റ്റീവ് ആക്സസറി

  • ജോയ്സ്റ്റിക്ക്

  • ഗെയിം കൺട്രോളർ

  • MFi സ്വിച്ച് അല്ലെങ്കിൽ സ്വിച്ച് ഇന്റർഫേസ്

സ്വിച്ച് കൺട്രോൾ എങ്ങനെ പ്രവർത്തിക്കുന്നു?

സ്വിച്ച് കൺട്രോളിൽ, ഓരോ സ്വിച്ചും ഒരു നിർദിഷ്ട പ്രവർത്തനം നടത്തുന്നു—ഉദാഹരണത്തിന്, ‘അടുത്ത ഇനത്തിലേക്ക് നീക്കൂ’ കേഴ്സറിനെ സ്ക്രീനിലെ അടുത്ത ഇനത്തിലേക്ക് നീക്കുന്നു. അഡാപ്റ്റീവ് ബട്ടൺ അമർത്തുകയോ തല ചലിപ്പിക്കുകയോ ശബ്ദം ഉണ്ടാക്കുകയോ പോലുള്ളവ ചെയ്ത് നിങ്ങൾ സ്വിച്ച് സജീവമാക്കുമ്പോൾ സ്വിച്ചിന്റെ പ്രവർത്തനം നടക്കുന്നു.

നിങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നത് എന്നതിനെ ആശ്രയിച്ച് നിങ്ങൾക്ക് ഒരു സ്വിച്ച് മാത്രമോ വ്യത്യസ്ത പ്രവർത്തനങ്ങൾക്കായി ഒന്നിലധികം സ്വിച്ചുകളോ ഉപയോഗിക്കാം. ഉദാഹരണത്തിന്, ഒരു ഇനത്തിൽ നിന്ന് അടുത്ത ഇനത്തിലേക്ക് കേഴ്സർ നീക്കാൻ നിങ്ങളുടെ ‘അടുത്ത ഇനത്തിലേക്ക് നീക്കൂ’ സജീവമാക്കാം. നിങ്ങൾക്ക് ആവശ്യമുള്ള ഇനം കേഴ്സർ ഹൈലൈറ്റ് ചെയ്യുമ്പോൾ, നിങ്ങൾക്ക് നിങ്ങളുടെ ‘ഇനം സെലക്റ്റ് ചെയ്യൂ’ സ്വിച്ച് സജീവമാക്കാം.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.