ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

Apple പിന്തുണയിൽ നിന്നുള്ള വിദഗ്ധോപദേശം

മറന്നുപോയ പാസ്‌വേഡുകൾ മുതൽ നഷ്ടമായ ഫോട്ടോകൾ വരെയുള്ള എല്ലാത്തരം ചോദ്യങ്ങൾക്കും iPhone ഉപഭോക്താക്കളെ Apple അഡ്വൈസർമാർ സഹായിക്കും. എല്ലാ iPhone ഉടമകളും അറിയണമെന്ന് Apple പിന്തുണാ അഡ്വൈസർമാർ ആഗ്രഹിക്കുന്ന ചില ഉപദേശങ്ങളാണ് താഴെ. നിങ്ങളുടെ iPhone-ഉം അതിൽ നിങ്ങൾ സൂക്ഷിക്കുന്ന പ്രധാന വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കാൻ ഇപ്പോൾ തന്നെ ഈ ലളിതമായ ഘട്ടങ്ങൾ പിന്തുടരൂ.

റിക്കവറി കോൺടാക്റ്റ് ചേർക്കൂ സ്ക്രീൻ.

നിങ്ങൾ മറന്നുപോയെങ്കിൽ മാത്രം

നിങ്ങളുടെ iPhone സജ്ജീകരിച്ചതിനുശേഷം, രണ്ട് കാര്യങ്ങൾ നിങ്ങൾ മറക്കാൻ പാടില്ല—നിങ്ങളുടെ iPhone പാസ്കോഡും നിങ്ങളുടെ Apple അക്കൗണ്ട് വിവരവും. നിങ്ങളുടെ iPhone അൺലോക്ക് ചെയ്യാൻ നിങ്ങൾ ഉപയോഗിക്കുന്ന നാലോ ആറോ അക്ക ന്യൂമെറിക്കൽ കോഡാണ് നിങ്ങളുടെ iPhone പാസ്കോഡ്. Apple സേവനങ്ങളിൽ സൈൻ ഇൻ ചെയ്യാനും App Store-ൽ വാങ്ങലുകൾ നടത്താനും മറ്റുമാണ് നിങ്ങൾ നിങ്ങളുടെ Apple അക്കൗണ്ട് ഉപയോഗിക്കുന്നത്. സാധാരണയായി നിങ്ങളുടെ പ്രാഥമിക ഇ-മെയിൽ വിലാസമോ ഫോൺ നമ്പറോ അതുപോലെ അതിനൊപ്പം ഉപയോഗിക്കാൻ നിങ്ങൾ സൃഷിക്കുന്ന അനന്യ പാസ്‌വേഡുമായിരിക്കും നിങ്ങളുടെ Apple അക്കൗണ്ട്.

ഈ കാര്യങ്ങൾ നിങ്ങൾ മറന്നേക്കാം എന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് റിക്കവറി കോൺടാക്റ്റായി നിങ്ങൾക്ക് ഒരു വിശ്വസ്തനായ വ്യക്തിയെ നിയോഗിക്കാം. നിങ്ങളുടെ റിക്കവറി കോൺടാക്റ്റിന് നിങ്ങളുടെ iPhone-ലേക്കോ Apple അക്കൗണ്ടിലേക്കോ ആക്സസ് ഉണ്ടാവില്ല, എന്നാൽ നിങ്ങൾ ലോക്ക് ഔട്ട് ആവുമ്പോൾ നിങ്ങളുടെ പാസ്കോഡ് റീസെറ്റ് ചെയ്യാനോ നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യാനോ നിങ്ങൾക്ക് ഒരു കോഡ് നൽകാൻ അവർക്കാകും. ഒരു റിക്കവറി കോൺടാക്റ്റ് സജ്ജീകരിക്കാൻ, ക്രമീകരണം  > [നിങ്ങളുടെ പേര്] > സൈൻ ഇൻ ചെയ്യലും സുരക്ഷയും > അക്കൗണ്ട് റിക്കവറി എന്നതിലേക്ക് പോയി, ‘റിക്കവറി കോൺടാക്റ്റ് ചേർക്കൂ’ ടാപ്പ് ചെയ്തതിന് ശേഷം സ്ക്രീനിലുള്ള നിർദേശങ്ങൾ പിന്തുടരൂ.

സ്ക്രീനിന്റെ മുകളിൽ മാപ്പിൽ iPad-ന്റെ ലൊക്കേഷൻ കാണിക്കുന്ന ‘കണ്ടെത്തൂ’ സ്ക്രീൻ.

നിങ്ങളുടെ iPhone നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ അത് എങ്ങനെ കണ്ടെത്താം

നിങ്ങളുടെ iPhone എപ്പോഴെങ്കിലും നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ അത് കണ്ടെത്താൻ എളുപ്പമാണ്—അത് സംഭവിക്കുന്നതിന് മുമ്പ് നിങ്ങൾ ‘എന്റെ iPhone കണ്ടെത്തൂ’ ഓൺ ചെയ്തിരിക്കുന്നിടത്തോളം കാലം. ആദ്യം, നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് നിങ്ങൾ സൈൻ ഇൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, ശേഷം ക്രമീകരണം  > [നിങ്ങളുടെ പേര്] > കണ്ടെത്തൂ > എന്റെ iPhone കണ്ടെത്തൂ എന്നതിലേക്ക് പോയി എന്റെ iPhone കണ്ടെത്തൂ ഓൺ ചെയ്യൂ.

‘എന്റെ iPhone കണ്ടെത്തൂ’ ഓൺ ചെയ്തതിനുശേഷം, നിങ്ങളുടെ iPhone-ന്റെ ലൊക്കേഷൻ കാണാൻ മറ്റൊരു Apple ഡിവൈസിലെ ‘കണ്ടെത്തൂ’ ആപ്പ് ഉപയോഗിക്കാം; നിങ്ങളുടെ നഷ്ടപ്പെട്ട iPhone കണ്ടെത്താൻ സഹായിക്കുന്നതിന് അതിൽ നിങ്ങൾക്ക് ഒരു ശബ്ദം പ്ലേ ചെയ്യുക പോലും ചെയ്യാം. (മറ്റേ Apple ഡിവൈസിൽ ഒരേ Apple അക്കൗണ്ടിലേക്ക് നിങ്ങൾ സൈൻ ഇൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കൂ.) നിങ്ങൾക്ക് മറ്റൊരു Apple ഡിവൈസ് ഇല്ലെങ്കിൽ, ഏതെങ്കിലും വെബ് ബ്രൗസറിൽ www.icloud.com/find എന്നതിലേക്ക് പോയി ഒരേ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യൂ.

ഫോട്ടോസ് ആപ്പിലെ ‘അടുത്തിടെ ഡിലീറ്റ് ചെയ്തവ’ ഫോൾഡർ. അടുത്തിടെ ഡിലീറ്റ് ചെയ്ത ഫോട്ടോകൾ സ്ക്രീനിൽ ഒരു ഗ്രിഡിൽ ദൃശ്യമാകും.

ഡിലീറ്റ് ചെയ്ത ഫോട്ടോകളോ വീഡിയോകളോ റിക്കവർ ചെയ്യൂ

നിങ്ങൾ ‘ഫോട്ടോസ്’ ആപ്പിൽ നിന്ന് ഫോട്ടോകളോ വീഡിയോകളോ ഡിലീറ്റ് ചെയ്യുമ്പോൾ, അവ 30 ദിവസത്തേക്ക് ‘അടുത്തിടെ ഡിലീറ്റ് ചെയ്തവ’ ആൽബത്തിൽ ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെടും. നിങ്ങൾ അബദ്ധത്തിൽ ഒരു ഫോട്ടോയോ വീഡിയോയോ ഡിലീറ്റ് ചെയ്താൽ, നിങ്ങൾക്കത് റിക്കവർ ചെയ്യുകയും നിങ്ങളുടെ ഫോട്ടോസ് ലൈബ്രറിയിലേക്ക് റീസ്റ്റോർ ചെയ്യുകയും ചെയ്യാം.

ഡിലീറ്റ് ചെയ്ത ഇനങ്ങൾ റിക്കവർ ചെയ്യാൻ ‘ഫോട്ടോസ്’ ആപ്പ് തുറന്ന്, ‘അടുത്തിടെ ഡിലീറ്റ് ചെയ്തവ’ (യൂട്ടിലിറ്റികൾക്ക് താഴെ) ടാപ്പ് ചെയ്തതിന് ശേഷം ‘ആൽബം കാണൂ’ ടാപ്പ് ചെയ്യൂ. നിങ്ങളുടെ iPhone പാസ്കോഡ്, Face ID, അല്ലെങ്കിൽ Touch ID ഉപയോഗിച്ച് ആൽബം അൺലോക്ക് ചെയ്യൂ. ഒരു ഫോട്ടോ അല്ലെങ്കിൽ വീഡിയോ ടാപ്പ് ചെയ്ത്, റിക്കവർ ചെയ്യൂ ടാപ്പ് ചെയ്തതിന് ശേഷം ‘ഫോട്ടോ റിക്കവർ ചെയ്യൂ’ അല്ലെങ്കിൽ ‘വീഡിയോ റിക്കവർ ചെയ്യൂ’ ടാപ്പ് ചെയ്യൂ.

100% ചാർജ് ചെയ്ത ബാറ്ററി കാണിക്കുന്ന ഒരു iPhone സ്ക്രീൻ.

നിങ്ങളുടെ iPhone ബാറ്ററിയുടെ ആയുസ്സ് മാക്സിമൈസ് ചെയ്യൂ

നിങ്ങളുടെ iPhone ബാറ്ററിയുടെ ആയുസ്സ് നിലനിർത്താൻ നിങ്ങൾക്ക് സ്വീകരിക്കാവുന്ന ചില ലളിതമായ ഘട്ടങ്ങളുണ്ട്. ആദ്യം, നിങ്ങളുടെ iPhone, iOS-ന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്തുവെന്ന് ഉറപ്പാക്കൂ. ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കാൻ, ക്രമീകരണം  > പൊതുവായവ > സോഫ്റ്റ്‌വെയർ അപ്ഡേറ്റ് എന്നതിലേക്ക് പോകൂ.

അടുത്തതായി, ലഭ്യമാകുമ്പോൾ എപ്പോഴും Wi-Fi-യിലേക്ക് കണക്റ്റ് ചെയ്യൂ; ഒരു Wi-Fi കണക്ഷൻ ഒരു മൊബൈൽ കണക്ഷനേക്കാൾ കുറഞ്ഞ ബാറ്ററി പവറാണ് ഉപയോഗിക്കുന്നത്.

അവസാനമായി, നിങ്ങളുടെ സ്ക്രീൻ ബ്രൈറ്റ്നസ് കുറയ്ക്കൂ: കൺട്രോൾ സെന്റർ തുറന്ന് ബ്രൈറ്റ്നസ് വലിച്ച് നീക്കൂ. ചുറ്റുമുള്ള ലൈറ്റിനെ അടിസ്ഥാനമാക്കി നിങ്ങളുടെ സ്ക്രീൻ ഓട്ടോമാറ്റിക്കായി ഡിം ചെയ്യാൻ, ക്രമീകരണം  > ആക്സസബിലിറ്റി > ഡിസ്പ്ലേയും ടെക്സ്റ്റ് വലിപ്പവും എന്നതിലേക്ക് പോയതിന് ശേഷം ഓട്ടോ-ബ്രൈറ്റ്നസ് ഓൺ ചെയ്യൂ.

നിങ്ങളുടെ iPhone ബാറ്ററി ആരോഗ്യത്തെ കുറിച്ച് കൂടുതൽ അറിയാൻ, ക്രമീകരണം  > ബാറ്ററി എന്നതിലേക്ക് പോകൂ.

ക്രമീകരണത്തിലെ ‘സൈൻ ഇൻ ചെയ്യലും സുരക്ഷയും’ സ്ക്രീൻ.

നിങ്ങൾക്ക് ഒരു പുതിയ ഫോൺ നമ്പർ ലഭിക്കുകയാണെങ്കിൽ

നിങ്ങളുടെ Apple അക്കൗണ്ടുമായി ബന്ധപ്പെട്ട ഫോൺ നമ്പർ പലപ്പോഴും നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കാനും നിങ്ങളുടെ iPhone യഥാർത്ഥത്തിൽ നിങ്ങളുടേതാണെന്ന് ഓതെന്റിക്കേറ്റ് ചെയ്യാനും ഉപയോഗിക്കുന്നു—ഇത് നിങ്ങളുടെ വിശ്വസനീയ ഫോൺ നമ്പർ എന്നാണ് അറിയപ്പെടുന്നത്. നിങ്ങൾക്ക് ഒരു പുതിയ ഫോൺ നമ്പർ ലഭിക്കുകയാണെങ്കിൽ, നിങ്ങളുടെ Apple അക്കൗണ്ട് പാസ്‌വേഡ് മറന്നുപോകുകയോ പുതിയ iPhone-ലേക്ക് നീങ്ങുകയോ ചെയ്താൽ നിങ്ങളുടെ അക്കൗണ്ടിലേക്കുള്ള ആക്സസ് നഷ്ടപ്പെടാതിരിക്കാൻ നിങ്ങളുടെ വിശ്വസനീയമായ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കൂ.

നിങ്ങളുടെ വിശ്വസനീയ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാൻ, ക്രമീകരണം  > [നിങ്ങളുടെ പേര്] > സൈൻ ഇൻ ചെയ്യലും സുരക്ഷയും എന്നതിലേക്ക് പോയതിന് ശേഷം, ഇ-മെയിലും ഫോൺ നമ്പറുകളും എന്നതിന് അടുത്തുള്ള ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ. ഇ-മെയിൽ അല്ലെങ്കിൽ ഫോൺ നമ്പർ ചേർക്കൂ ടാപ്പ് ചെയ്തതിന് ശേഷം ഒരു ഫോൺ നമ്പർ ചേർക്കൂ ടാപ്പ് ചെയ്യൂ. നിങ്ങളുടെ പുതിയ നമ്പർ പരിശോധിച്ചുറപ്പിക്കാൻ നിങ്ങളുടെ പുതിയ ഫോൺ നമ്പർ നൽകുകയും സ്ക്രീനിലുള്ള നിർദേശങ്ങൾ പിന്തുടരുകയും ചെയ്യൂ.

ഭൂഗോളത്തിന്റെ ഒരു ചിത്രീകരണം കാണിക്കുന്ന ഒരു iPhone സ്ക്രീൻ. ഭൂഗോളത്തിന്റെ മുകളിൽ ഒരു റേഡിയോ സിഗ്നലും, ഒരു വിമാനം ഭൂഗോളത്തിന് ചുറ്റും പറക്കുകയും ചെയ്യുന്നു.

ഇ-സിമ്മിനെ കുറിച്ച് എല്ലാം

നിങ്ങളുടെ മൊബൈൽ നെറ്റ്‌വർക്ക് ദാതാവുമായി കണക്റ്റ് ചെയ്യുന്ന iPhone-നുള്ളിലെ ഫിസിക്കൽ സിം കാർഡിന്റെ ഡിജിറ്റൽ പതിപ്പാണ് ഇ-സിം. ഇ-സിം ഉപയോഗിച്ച്, നിങ്ങൾക്ക് ഒരു പുതിയ iPhone ലഭിക്കുമ്പോൾ നിങ്ങളുടെ സിം കാർഡ് സ്വാപ് ഔട്ട് ചെയ്യേണ്ടതില്ല, മാത്രമല്ല വീട്ടിലായിരിക്കുമ്പോഴോ യാത്രയ്ക്കിടയിലോ നിങ്ങൾക്ക് പുതിയ മൊബൈൽ സേവന ദാതാക്കളുമായി എളുപ്പത്തിൽ കണക്റ്റ് ചെയ്യാനും കഴിയും. നിങ്ങൾ ഒരു iPhone 14 മോഡലോ അതിനുശേഷമുള്ളതോ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നാണ് വാങ്ങിയതെങ്കിൽ, ഇ-സിം ഉപയോഗിച്ച് നിങ്ങളുടെ iPhone ഓട്ടോമാറ്റിക്കായി നിങ്ങളുടെ മൊബൈൽ സേവന ദാതാവുമായി കണക്റ്റ് ചെയ്യും.

നിങ്ങളുടെ iPhone മായ്ക്കുകയോ ബാക്ക്അപ്പിൽ നിന്ന് റീസ്റ്റോർ ചെയ്യുകയോ അബദ്ധത്തിൽ നിങ്ങളുടെ ഇ-സിം ഡിലീറ്റ് ചെയ്യുകയോ ചെയ്താൽ, നിങ്ങളുടെ iPhone-ന് മൊബൈൽ കണക്ഷൻ നഷ്ടമായേക്കാം; അത് റീസ്റ്റോർ ചെയ്യാൻ, നിങ്ങൾ നിങ്ങളുടെ മൊബൈൽ സേവനദാതാവിനെ ബന്ധപ്പെടേണ്ടതുണ്ട്.

കൂടുതൽ അറിയണമെന്നുണ്ടോ?

എല്ലാ ഫീച്ചറുകളും എല്ലാ iPhone മോഡലുകൾക്കും ലഭ്യമല്ല.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.