ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ‘ഓർമപ്പെടുത്തലി’ൽ അക്കൗണ്ടുകൾ ചേർക്കുകയോ നീക്കം ചെയ്യുകയോ ചെയ്യൂ

‘ഓർമപ്പെടുത്തൽ’ ആപ്പിൽ, നിങ്ങൾക്ക് iCloud, എന്റർപ്രൈസ്-മാനേജ് ചെയ്യുന്ന iCloud, Microsoft Exchange, Yahoo പോലുള്ള ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിക്കുകയും നിങ്ങളുടെ എല്ലാ ടു-ഡൂ ലിസ്റ്റുകളും ഒരിടത്ത് സൂക്ഷിക്കുകയും ചെയ്യാം. ഒരേ അക്കൗണ്ടുകൾ ഉപയോഗിക്കുന്ന നിങ്ങളുടെ എല്ലാ ഡിവൈസുകളിലും നിങ്ങളുടെ ഓർമപ്പെടുത്തലുകൾ അപ് ടു ഡേറ്റ് ആയി തുടരും.

കുറിപ്പ്: ഈ ഗൈഡിൽ വിവരിച്ചിരിക്കുന്ന എല്ലാ ഓർമപ്പെടുത്തൽ ഫീച്ചറുകളും നിങ്ങൾ iCloud-ൽ അപ്ഡേറ്റ് ചെയ്ത ഓർമപ്പെടുത്തലുകൾ ഉപയോഗിക്കുമ്പോൾ ലഭ്യമായിരിക്കും. മറ്റ് അക്കൗണ്ടുകൾ ഉപയോഗിക്കുമ്പോൾ ചില ഫീച്ചറുകൾ ലഭ്യമാവില്ല.

iCloud ഉള്ള നിങ്ങളുടെ എല്ലാ ഡിവൈസുകളിലും നിങ്ങളുടെ ഓർമപ്പെടുത്തലുകൾ അപ് ടു ഡേറ്റ് ആയി നിലനിർത്താൻ

  1. ക്രമീകരണം  > [നിങ്ങളുടെ പേര്] എന്നതിലേക്ക് പോകൂ.

  2. iCloud ടാപ്പ് ചെയ്ത്, ‘എല്ലാം കാണൂ’ ടാപ്പ് ചെയ്തതിന് ശേഷം ‘ഓർമപ്പെടുത്തൽ’ ഓൺ ചെയ്യൂ.

നിങ്ങളുടെ iCloud-ൽ സംഭരിക്കപ്പെട്ട ഓർമപ്പെടുത്തലുകളും അവയിൽ നിങ്ങൾ വരുത്തുന്ന മാറ്റങ്ങളും ഒരേ Apple അക്കൗണ്ടിൽ നിങ്ങൾ സൈൻ ഇൻ ചെയ്തിട്ടുള്ള നിങ്ങളുടെ iPhone, iPad, Apple Watch, Mac എന്നിവയിൽ ദൃശ്യമാകും.

iCloud-ൽ സംഭരിച്ചിരിക്കുന്ന നിങ്ങളുടെ ഓർമപ്പെടുത്തലുകൾ അപ്ഡേറ്റ് ചെയ്യൂ

നിങ്ങൾ iOS 12 അല്ലെങ്കിൽ അതിന് മുമ്പുള്ളതിനൊപ്പമാണ് ഓർമപ്പെടുത്തലുകൾ ഉപയോഗിക്കുന്നതെങ്കിൽ, അറ്റാച്ച്മെന്റുകൾ, ഫ്ലാഗുകൾ, ലിസ്റ്റിന്റെ നിറങ്ങൾ ഐക്കണുകൾ തുടങ്ങിയ ഫീച്ചറുകൾ ഉപയോഗിക്കാൻ iCloud-ൽ സംഭരിച്ചിരിക്കുന്ന നിങ്ങളുട ഓർമപ്പെടുത്തലുകൾ നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യേണ്ടി വന്നേക്കാം.

  1. ക്രമീകരണം  > [നിങ്ങളുടെ പേര്] എന്നതിലേക്ക് പോകൂ.

  2. iCloud ടാപ്പ് ചെയ്ത്, ‘എല്ലാം കാണൂ’ ടാപ്പ് ചെയ്തതിന് ശേഷം ‘ഓർമപ്പെടുത്തൽ’ ഓൺ ആണെന്ന് ഉറപ്പാക്കൂ.

  3. നിങ്ങളുടെ iPhone-ലെ ഓർമപ്പെടുത്തൽ ആപ്പിലേക്ക് പോകൂ.

  4. ‘ഓർമപ്പെടുത്തലിലേക്ക് സ്വാഗതം’ സ്ക്രീനിൽ, താഴെപ്പറയുന്ന ഓപ്ഷനുകളിലൊന്ന് തിരഞ്ഞെടുക്കൂ:

    • ഇപ്പോൾ അപ്ഡേറ്റ് ചെയ്യൂ: അപ്ഡേറ്റ് പ്രോസസ് ആരംഭിക്കൂ.

    • പിന്നീട് അപ്ഡേറ്റ് ചെയ്യൂ: നിങ്ങളുടെ ലിസ്റ്റുകൾക്ക് മുകളിൽ ഒരു നീല ‘അപ്ഡേറ്റ് ചെയ്യൂ’ ബട്ടൺ ദൃശ്യമാകും; നിങ്ങളുടെ ഓർമപ്പെടുത്തലുകൾ അപ്ഡേറ്റ് ചെയ്യാൻ തയ്യാറാകുമ്പോൾ അതിൽ ടാപ്പ് ചെയ്യൂ.

കുറിപ്പ്: iOS, macOS എന്നിവയുടെ മുൻപത്തെ പതിപ്പുകളിലെ ‘ഓർമപ്പെടുത്തൽ’ ആപ്പുമായി അപ്ഡേറ്റ് ചെയ്ത ഓർമപ്പെടുത്തലുകൾ തിരിച്ച് അനുയോജ്യതയുള്ളതല്ല. iOS 13 അല്ലെങ്കിൽ അതിന് ശേഷമുള്ളവയിൽ ഓർമപ്പെടുത്തൽ ആപ്പ് അപ്ഡേറ്റ് ചെയ്യൂ എന്ന Apple പിന്തുണാ ലേഖനം കാണൂ.

മറ്റ് അക്കൗണ്ടുകൾ ചേർക്കൂ

Microsoft Exchange, Yahoo പോലുള്ള മറ്റ് അക്കൗണ്ടുകളിൽ നിങ്ങളുടെ ടു-ഡൂ ലിസ്റ്റുകൾ മാനേജ് ചെയ്യാൻ, നിങ്ങൾക്ക് ‘ഓർമപ്പെടുത്തൽ’ ആപ്പ് ഉപയോഗിക്കാൻ.

  1. ക്രമീകരണം > ആപ്പുകൾ > ഓർമപ്പെടുത്തൽ എന്നതിലേക്ക് പോകൂ.

  2. ‘ഓർമപ്പെടുത്തൽ അക്കൗണ്ടുകൾ’ ടാപ്പ് ചെയ്ത്, ‘അക്കൗണ്ട് ചേർക്കൂ’ ടാപ്പ് ചെയ്യൂ.

  3. താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

    • ഒരു അക്കൗണ്ട് ദാതാവിനെ തിരഞ്ഞെടുത്ത്, നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ നൽകൂ.

    • നിങ്ങളുടെ അക്കൗണ്ട് ദാതാവിനെ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ, 'CalDAV അക്കൗണ്ട് ചേർക്കൂ’ എന്നതിൽ ടാപ്പ് ചെയ്ത്, നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ നൽകിയതിന് ശേഷം ആ അക്കൗണ്ടിനുള്ള ‘ഓർമപ്പെടുത്തൽ’ ഓൺ ചെയ്യൂ.

ഒരു അക്കൗണ്ട് നീക്കം ചെയ്യൂ

നിങ്ങൾ ഒരു അക്കൗണ്ട് നീക്കംചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്താൽ ആ അക്കൗണ്ടിലെ ഓർമപ്പെടുത്തലുകൾ നിങ്ങളുടെ iPhone-ൽ പിന്നീട് ദൃശ്യമാകില്ല. ഓർമപ്പെടുത്തലുകൾ നിങ്ങളുടെ ഇന്റർനെറ്റ് അക്കൗണ്ടിലും (ഉദാഹരണത്തിന്, iCloud.com അല്ലെങ്കിൽ Microsoft Exchange) നിങ്ങൾ ഇതിനകം സജ്ജീകരിച്ച മറ്റേതെങ്കിലും ഡിവൈസുകളിലും ശേഷിക്കും.

  1. ക്രമീകരണം > ആപ്പുകൾ > ഓർമപ്പെടുത്തൽ എന്നതിലേക്ക് പോകൂ.

  2. ‘ഓർമപ്പെടുത്തൽ അക്കൗണ്ടുകൾ’ എന്നതിൽ ടാപ്പ് ചെയ്ത് നിങ്ങൾ നീക്കം ചെയ്യാനാഗ്രഹിക്കുന്ന അക്കൗണ്ടിൽ ടാപ്പ് ചെയ്യൂ.

  3. താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

    • അക്കൗണ്ടിൽ ‘ഓർമപ്പെടുത്തലുകൾ’ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ: ‘ഓർമപ്പെടുത്തലുകൾ’ ഓഫ് ചെയ്യൂ.

      ‘കലണ്ടർ’ പോലുള്ള മറ്റ് സേവനങ്ങൾക്കായി അക്കൗണ്ട് ഉപയോഗിക്കുന്നത് നിങ്ങൾക്ക് തുടരാം.

    • ഈ അക്കൗണ്ടിലെ മുഴുവൻ സേവനങ്ങളും ഉപയോഗിക്കുന്നത് നിർത്താൻ: ‘സൈൻ ഔട്ട് ചെയ്യൂ’ (ഒരു iCloud അക്കൗണ്ടിന്) അല്ലെങ്കിൽ ‘അക്കൗണ്ട് ഡിലീറ്റ് ചെയ്യൂ’ (മറ്റു അക്കൗണ്ടുകൾക്ക്) ടാപ്പ് ചെയ്യൂ.

      'സൈൻ ഔട്ട് ചെയ്യൂ' അല്ലെങ്കിൽ 'അക്കൗണ്ട് ഡിലീറ്റ് ചെയ്യൂ' എന്നത് നിങ്ങൾ കാണുന്നില്ലെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ ഓർഗനൈസേഷൻ മാനേജ് ചെയ്യുന്നതാകാം. നീക്കംചെയ്യൽ നിർദേശങ്ങൾക്കായി ഒരു അഡ്മിനിസ്ട്രേറ്ററെ കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.