ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ സയന്റിഫിക് കാൽക്കുലേറ്റർ ഉപയോഗിക്കൂ

എക്സ്പോണൻഷ്യൽ, ലോഗരിഥമിക്, ത്രികോണമിതി ഫങ്ഷനുകൾക്കായി നിങ്ങൾക്ക് സയന്റിഫിക് കാൽക്കുലേറ്റർ ഉപയോഗിക്കാം. അന്തിമ ഉത്തരത്തിനായി സമം ചിഹ്നം ടാപ്പ് ചെയ്യുന്നതിന് മുൻപ് നിങ്ങൾക്ക് ബ്രാക്കറ്റുകൾ, ത്രികോണമിതി, ഒന്നിലധികം പ്രവർത്തനങ്ങൾ എന്നിവയുള്ള പൂർണ്ണ ഗണിതവാക്യങ്ങൾ കാണാം.

കുറിപ്പ്: കാൽക്കുലേറ്റർ ആപ്പ് ഓപ്പറേഷനുകളുടെ സ്റ്റാൻഡേർഡ് ക്രമം ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, കൂട്ടലിനും കുറയ്ക്കലിനും മുൻപ് ഗുണനം പൂർത്തിയാക്കുന്നു. നിങ്ങൾ ആദ്യം ഗണിതക്രിയ ചെയ്യാൻ ആഗ്രഹിക്കുന്ന ഗണിത വാചകങ്ങൾക്ക് ചുറ്റും പരൻതെസിസുകൾ ചേർക്കൂ.

എക്സ്പോണൻഷ്യൽ, ലോഗരിഥമിക്, ത്രികണോമിതി ഫങ്ഷനുകൾ ഉള്ള സയന്റിഫിക് കാൽക്കുലേറ്റർ iPhone കാണിക്കുന്നു.

സയന്റിഫിക് കാൽക്കുലേറ്ററിലേക്ക് മാറൂ

  1. നിങ്ങളുടെ iPhone-ലെ കാൽക്കുലേറ്റർ ആപ്പിലേക്ക് പോകൂ.

  2. കാൽക്കുലേറ്റർ മോഡ് ബട്ടൺ ടാപ്പ് ചെയ്ത്, ’സയന്റിഫിക്’ ടാപ്പ് ചെയ്യൂ.

സംഭരിച്ച മൂല്യങ്ങൾക്കൊപ്പം പ്രവർത്തിക്കൂ

  1. നിങ്ങളുടെ iPhone-ലെ കാൽക്കുലേറ്റർ ആപ്പിലേക്ക് പോകൂ.

  2. കാൽക്കുലേറ്റർ മോഡ് ബട്ടൺ ടാപ്പ് ചെയ്ത്, ’സയന്റിഫിക്’ ടാപ്പ് ചെയ്യൂ.

  3. നിങ്ങൾ ഗണിതക്രിയ ചെയ്യുന്നത് പോലെ, ഇനിപ്പറയുന്നവയിൽ ഏതെങ്കിലും നിങ്ങൾക്ക് ചെയ്യാം:

    • സ്ക്രീനിൽ ഉള്ള മൂല്യം മെമ്മറിയിലേക്ക് ചേർക്കാൻ: m+ ടാപ്പ് ചെയ്യൂ.

    • മെമ്മറിയിൽ നിന്ന് സ്ക്രീനിലെ മൂല്യം കുറയ്ക്കാൻ: m- ടാപ്പ് ചെയ്യൂ.

    • മെമ്മറിയിൽ സംഭരിച്ച മൂല്യം വീണ്ടെടുക്കാൻ: mr ടാപ്പ് ചെയ്യൂ.

    • മെമ്മറിയിൽ നിന്ന് സംഭരിച്ച മൂല്യം മായ്ക്കാൻ: mc ടാപ്പ് ചെയ്യൂ.

എക്സ്പോണൻഷ്യൽ, ലോഗരിഥമിക് ഫങ്ഷനുകൾ അല്ലെങ്കിൽ നൊട്ടേഷൻ ഉപയോഗിക്കൂ

  1. നിങ്ങളുടെ iPhone-ലെ കാൽക്കുലേറ്റർ ആപ്പിലേക്ക് പോകൂ.

  2. കാൽക്കുലേറ്റർ മോഡ് ബട്ടൺ ടാപ്പ് ചെയ്ത്, ’സയന്റിഫിക്’ ടാപ്പ് ചെയ്യൂ.

  3. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഒരു മൂല്യത്തിന്റെ വർഗ്ഗം കാണാൻ: ഒരു സംഖ്യ നൽകൂ, x2 ടാപ്പ് ചെയ്യൂ, തുടർന്ന് = ടാപ്പ് ചെയ്യൂ.

    • ഒരു മൂല്യത്തിന്റെ ഘനം കാണാൻ: ഒരു സംഖ്യ നൽകൂ, x3 ടാപ്പ് ചെയ്യൂ, തുടർന്ന് = ടാപ്പ് ചെയ്യൂ.

    • ഒരു മൂല്യം ഘാതം y കണക്കാക്കാൻ: ഒരു അടിസ്ഥാന നമ്പർ നൽകി, xy ടാപ്പ് ചെയ്ത്, y-ന്റെ മൂല്യം നൽകിയതിന് ശേഷം = ടാപ്പ് ചെയ്യൂ.

    • e ഘാതം x കണക്കാക്കാൻ: ex ടാപ്പ് ചെയ്ത്, x-ന്റെ മൂല്യം നൽകിയതിന് ശേഷം = ടാപ്പ് ചെയ്യൂ.

    • 10 ഘാതം x കണക്കാക്കാൻ: 10x എന്നതിൽ ടാപ്പ് ചെയ്ത് x-ന്റെ മൂല്യം നൽകൂ, തുടർന്ന് = ടാപ്പ് ചെയ്യൂ.

      നുറുങ്ങ്: ×, 10x കീകൾ ടാപ്പ് ചെയ്യുന്നതിന് പകരം സയന്റിഫിക് നൊട്ടേഷൻ ഉപയോഗിക്കാൻ EE ഷോർട്ട്കട്ടായി ടാപ്പ് ചെയ്യൂ.

ഇൻവേഴ്സ് ഫങ്ഷനുകൾ ലഭിക്കാൻ ആ കീകൾക്ക് തൊട്ടുതാഴെയുള്ള കീകൾ ഉപയോഗിക്കൂ: സ്ക്വയർ റൂട്ട്, ക്യൂബ് റൂട്ട്, yth, നാച്ചുറൽ ലോഗരിതം, ലോഗരിതം.

അധിക ഫങ്ഷനുകൾ (yx അല്ലെങ്കിൽ 2-ന്റെ ഘാതങ്ങൾ പോലുള്ളവ) ആക്സസ് ചെയ്യാൻ മുകളിൽ ഇടതുവശത്തുള്ള ‘2nd’ കീ ടാപ്പ് ചെയ്യൂ.

ത്രികോണമിതി, ഹൈപ്പർബോളിക് ഫങ്ഷനുകൾ ഉപയോഗിക്കൂ

  1. നിങ്ങളുടെ iPhone-ലെ കാൽക്കുലേറ്റർ ആപ്പിലേക്ക് പോകൂ.

  2. കാൽക്കുലേറ്റർ മോഡ് ബട്ടൺ ടാപ്പ് ചെയ്ത്, ’സയന്റിഫിക്’ ടാപ്പ് ചെയ്യൂ.

  3. ഇനിപ്പറയുന്ന ഏതെങ്കിലും കണ്ടെത്തൂ:

    • സൈൻ: sin ടാപ്പ് ചെയ്യൂ, ഒരു സംഖ്യ നൽകൂ, തുടർന്ന് = ടാപ്പ് ചെയ്യൂ.

    • കോസൈൻ: cos ടാപ്പ് ചെയ്യൂ, ഒരു സംഖ്യ നൽകൂ, തുടർന്ന് = ടാപ്പ് ചെയ്യൂ.

    • ടാൻജന്റ്: tan ടാപ്പ് ചെയ്യൂ, ഒരു സംഖ്യ നൽകൂ, തുടർന്ന് = ടാപ്പ് ചെയ്യൂ.

    • ഹൈപ്പർബോളിക് സൈൻ: sinh ടാപ്പ് ചെയ്യൂ, ഒരു സംഖ്യ നൽകൂ, തുടർന്ന് = ടാപ്പ് ചെയ്യൂ.

    • ഹൈപ്പർബോളിക് കോസൈൻ: cosh ടാപ്പ് ചെയ്യൂ, ഒരു സംഖ്യ നൽകൂ, തുടർന്ന് = ടാപ്പ് ചെയ്യൂ.

    • ഹൈപ്പർബോളിക് ടാൻജന്റ്: tanh ടാപ്പ് ചെയ്യൂ, ഒരു സംഖ്യ നൽകൂ, തുടർന്ന് = ടാപ്പ് ചെയ്യൂ.

ഈ ഫങ്ഷനുകളുടെ (ആർക്സൈൻ അല്ലെങ്കിൽ ആർക്ടാൻജന്റ് പോലുള്ളവ) ഇൻവേഴ്സ് ആക്സസ് ചെയ്യാൻ, മുകളിൽ ഇടതുവശത്തുള്ള ‘2nd‘ കീ ടാപ്പ് ചെയ്യൂ.

റേഡിയനോ ഡിഗ്രിയോ ഉപയോഗിക്കൂ

സയന്റിഫിക് കാൽക്കുലേറ്റർ ഡിഫോൾട്ടായി ഡിഗ്രി ഉപയോഗിക്കുന്നു.

  1. നിങ്ങളുടെ iPhone-ലെ കാൽക്കുലേറ്റർ ആപ്പിലേക്ക് പോകൂ.

  2. കാൽക്കുലേറ്റർ മോഡ് ബട്ടൺ ടാപ്പ് ചെയ്ത്, ’സയന്റിഫിക്’ ടാപ്പ് ചെയ്യൂ.

  3. റേഡിയൻസിലേക്ക് മാറാൻ Rad ടാപ്പ് ചെയ്യൂ.

    നിങ്ങൾ ഡിഗ്രിക്ക് പകരം റേഡിയൻസ് ഉപയോഗിക്കുമ്പോൾ, ഡിസ്പ്ലേയുടെ താഴെ ഇടതുവശത്ത് Rad എന്ന ലേബൽ ദൃശ്യമാവുകയും, Rad കീ Deg ആയി മാറുകയും ചെയ്യും.

ഡിഗ്രിയിലേക്ക് തിരികെ മാറാൻ, ‘Deg’ കീയിൽ ടാപ്പ് ചെയ്യൂ.

നിങ്ങൾ iPhone ലംബമായി (പോർട്രെയ്റ്റ് മോഡിൽ) പിടിക്കുമ്പോൾ, ‘Rad/Deg’ കീ ‘÷’ കീയുടെ തൊട്ടുമുകളിലാണ്. നിങ്ങൾ അതിനെ തിരശ്ചീനമായി പിടിക്കുമ്പോൾ (ലാൻഡ്സ്കേപ്പ് മോഡിൽ), Rad/Deg കീ താഴെ മധ്യഭാഗത്തിനടുത്തായിരിക്കും.

0‍-‍നും 1‍-‍നും ഇടയിലുള്ള ഒരു റാൻഡം സംഖ്യ ജനറേറ്റ് ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ കാൽക്കുലേറ്റർ ആപ്പിലേക്ക് പോകൂ.

  2. കാൽക്കുലേറ്റർ മോഡ് ബട്ടൺ ടാപ്പ് ചെയ്ത്, ’സയന്റിഫിക്’ ടാപ്പ് ചെയ്യൂ.

  3. Rand ടാപ്പ് ചെയ്യൂ.

നിങ്ങളുടെ iPhone ലംബമായി (പോർട്രെയ്റ്റ് മോഡിൽ) പിടിക്കുമ്പോൾ, AC കീയ്ക്ക് തൊട്ടുമുകളിലാണ് Rand കീ. നിങ്ങൾ അതിനെ തിരശ്ചീനമായി പിടിക്കുമ്പോൾ (ലാൻഡ്സ്കേപ്പ് മോഡിൽ), Rand കീ പൂജ്യത്തിന്റെ ഇടതുവശത്തായിരിക്കും.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.