ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ‘കണ്ടെത്തൂ’ എന്നതിൽ ഒരു AirTag അല്ലെങ്കിൽ മറ്റൊരു ഇനം കണ്ടെത്തൂ

നിങ്ങളുടെ Apple അക്കൗണ്ടിൽ രജിസ്റ്റർ ചെയ്ത ഒരു കാണാതായ AirTag അല്ലെങ്കിൽ മൂന്നാം-കക്ഷി ഇനം കണ്ടെത്താൻ നിങ്ങൾക്ക് ‘കണ്ടെത്തൂ’ ആപ്പ് ഉപയോഗിക്കാം. നിങ്ങൾക്ക് ഒരു iPhone 15 അല്ലെങ്കിൽ അതിനുശേഷമുള്ള മോഡൽ ഉണ്ടെങ്കിൽ, നിങ്ങൾക്ക് അവയുടെ കൃത്യമായ ലൊക്കേഷനും കണ്ടെത്താനാകും.

ഒരു AirTag അല്ലെങ്കിൽ മൂന്നാം-കക്ഷി ഇനം രജിസ്റ്റർ ചെയ്യുന്നതെങ്ങനെയെന്ന് അറിയൂ.

ഒരു ഇനത്തിന്റെ ലൊക്കേഷൻ കാണൂ

സ്ക്രീനിന്റെ താഴെയുള്ള ഇനങ്ങൾ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾ കണ്ടെത്താൻ ആഗ്രഹിക്കുന്ന ഇനം ടാപ്പ് ചെയ്യൂ.

  • ഇനം കണ്ടെത്താമെങ്കിൽ: ഇത് മാപ്പിൽ ദൃശ്യമാകുമ്പോൾ അത് എവിടെയാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. ലൊക്കേഷനും ടൈംസ്റ്റാമ്പും ഇനത്തിന്റെ പേരിന് താഴെ ദൃശ്യമാകും. ‘കണ്ടെത്തൂ’ നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ചെയ്യുമ്പോൾ ഇനത്തിന്റെ ലൊക്കേഷൻ അപ്ഡേറ്റ് ചെയ്യപ്പെടും.

  • ഇനം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ: അത് അവസാനമായി എവിടെയായിരുന്നുവെന്നും എപ്പോഴായിരുന്നുവെന്നും നിങ്ങൾക്ക് കാണാം. അറിയിപ്പുകൾക്ക് താഴെ, ‘കണ്ടെത്തുമ്പോൾ അറിയിക്കൂ’ ഓണാക്കൂ. അത് വീണ്ടും കണ്ടെത്തുമ്പോൾ നിങ്ങൾക്ക് ഒരു അറിയിപ്പ് ലഭിക്കും.

    പ്രധാനപ്പെട്ടത്: ‘കണ്ടെത്തൂ’ ആപ്പിനായി നിങ്ങൾ അറിയിപ്പുകൾ അനുവദിക്കുന്നുണ്ടെന്ന് ഉറപ്പാക്കൂ. iPhone-ലെ അറിയിപ്പ് ക്രമീകരണങ്ങൾ മാറ്റൂ കാണൂ.

ഒരു ശബ്ദം പ്ലേ ചെയ്യൂ

ഇനം അടുത്താണെങ്കിൽ, അത് കണ്ടെത്താൻ സഹായിക്കുന്നതിന് അതിൽ ഒരു ശബ്ദം പ്ലേ ചെയ്യാം.

കുറിപ്പ്: ഒരു ഇനത്തിൽ നിങ്ങൾക്ക് ശബ്ദം പ്ലേ ചെയ്യാൻ കഴിയില്ലെങ്കിൽ ‘ശബ്ദം പ്ലേ ചെയ്യൂ’ ബട്ടൺ നിങ്ങൾക്ക് കാണാനാകില്ല.

  1. നിങ്ങളുടെ iPhone-ലെ ‘കണ്ടെത്തൂ’ ആപ്പിലേക്ക് പോകൂ.

  2. സ്ക്രീനിന്റെ താഴെയുള്ള ഇനങ്ങൾ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾ ശബ്ദം പ്ലേ ചെയ്യാൻ ആഗ്രഹിക്കുന്ന ഇനം ടാപ്പ് ചെയ്യൂ.

  3. ‘ശബ്ദം പ്ലേ ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    ശബ്ദം ഓട്ടോമാറ്റിക്കായി അവസാനിക്കുന്നതിന് മുമ്പ് അത് പ്ലേ ചെയ്യുന്നത് നിർത്താൻ, ‘ശബ്ദം നിർത്തൂ’ ടാപ്പ് ചെയ്യൂ.

ഒരു ഇനത്തിലേക്കുള്ള ദിശാനിർദേശങ്ങൾ നേടൂ

മാപ്പ്സ് ആപ്പിൽ ഒരു ഇനത്തിന്റെ നിലവിലുള്ളതോ അവസാനമായി ഉണ്ടായിരുന്നതോ ആയ ലൊക്കേഷനിലേക്ക് നിങ്ങൾക്ക് ദിശാനിർദേശങ്ങൾ ലഭിക്കും.

  1. നിങ്ങളുടെ iPhone-ലെ ‘കണ്ടെത്തൂ’ ആപ്പിലേക്ക് പോകൂ.

  2. സ്ക്രീനിന്റെ താഴെയുള്ള ഇനങ്ങൾ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾക്ക് ദിശാനിർദേശങ്ങൾ നേടാൻ ആഗ്രഹിക്കുന്ന ഇനം ടാപ്പ് ചെയ്യൂ.

  3. മാപ്പ്സ് തുറക്കാൻ ‘ദിശാനിർദേശങ്ങൾ’ എന്നതിൽ ടാപ്പ് ചെയ്യൂ.

ദിശാനിർദേശങ്ങൾ നേടൂ കാണൂ.

ഒരു AirTag-ന്റെ കൃത്യമായ ലൊക്കേഷൻ കണ്ടെത്തൂ

നിങ്ങൾക്ക് ഒരു പിന്തുണയ്ക്കുന്ന iPhone ഉണ്ടെങ്കിൽ, അത് നിങ്ങളുടെ AirTag-ന് അടുത്താണെങ്കിൽ, നിങ്ങൾക്ക് AirTag-ന്റെ കൃത്യമായ ലൊക്കേഷൻ കണ്ടെത്താനാകും.

  1. നിങ്ങളുടെ iPhone-ലെ ‘കണ്ടെത്തൂ’ ആപ്പിലേക്ക് പോകൂ.

  2. സ്ക്രീനിന്റെ താഴെയുള്ള ഇനങ്ങൾ ടാപ്പ് ചെയ്യൂ, തുടർന്ന് അടുത്തുള്ള AirTag ടാപ്പ് ചെയ്യൂ.

  3. കണ്ടെത്തൂ എന്നതിൽ ടാപ്പ് ചെയ്യൂ.

    ഗോൾഡൻ ഗേറ്റ് പാർക്കിലുള്ള ഡാനിയുടെ കീകൾ കാണിക്കുന്ന കണ്ടെത്തൂ ആപ്പ് തുറന്നിരിക്കുന്നു. അടുത്തുള്ള AirTag കണ്ടെത്താനായി കണ്ടെത്തൂ ബട്ടൺ ടാപ്പ് ചെയ്യൂ.
  4. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • AirTag-ന്റെ അടുത്തേക്ക് നീങ്ങാൻ: AirTag ലൊക്കേറ്റ് ചെയ്യാൻ ചുറ്റും നീങ്ങാൻ തുടങ്ങുകയും സ്ക്രീനിലെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യൂ. AirTag-ന്റെ ദിശയിലേക്ക് ചൂണ്ടുന്ന ഒരു അമ്പടയാളം, അത് എത്ര അകലെയാണെന്ന് സൂചിപ്പിക്കുന്ന ഏകദേശ ദൂരം, അത് മറ്റൊരു നിലയിലാണെങ്കിൽ ഒരു കുറിപ്പ് എന്നിവ നിങ്ങൾ കണ്ടേക്കാം.

    • ഒരു ശബ്ദം പ്ലേ ചെയ്യാൻ: AirTag-ൽ ഒരു ശബ്ദം പ്ലേ ചെയ്യാൻ ശബ്ദം പ്ലേ ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ.

  5. നിങ്ങൾ AirTag കണ്ടെത്തുമ്പോൾ ‘അടയ്ക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.