ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ FaceTime ഓഡിയോ ക്രമീകരണങ്ങൾ മാറ്റൂ

FaceTime ആപ്പിലെ സ്പേഷ്യൽ ഓഡിയോ നിങ്ങളുടെ സുഹൃത്തുക്കൾ നിങ്ങളോടൊപ്പം റൂമിൽ ഉണ്ടെന്ന് തോന്നിപ്പിക്കുന്നു. ഓരോ വ്യക്തിയും സ്ക്രീനിൽ എവിടെ നിൽക്കുന്നുവോ ആ ദിശയിൽ നിന്നും വരുന്നതുപോലെ അവരുടെ ശബ്ദങ്ങൾ വ്യാപിക്കുന്നു.

കുറിപ്പ്: സ്പേഷ്യൽ ഓഡിയോ പിന്തുണയ്ക്കുന്ന മോഡലുകളിൽ ലഭ്യമാണ്, താഴെപ്പറയുന്ന AirPods മോഡലുകളിൽ പ്രവർത്തിക്കുകയും ചെയ്യും: AirPods (മൂന്നാം ജനറേഷൻ), AirPods Pro (എല്ലാ മോഡലുകളും), AirPods Max.

പശ്ചാത്തല ശബ്ദങ്ങൾ ഫിൽട്ടർ ചെയ്യൂ

ഒരു FaceTime കോളിൽ നിങ്ങൾക്ക് നിങ്ങളുടെ ശബ്ദം വ്യക്തമായി കേൾക്കുകയും മറ്റ് ശബ്ദങ്ങൾ എടുത്തുമാറ്റുകയും ചെയ്യണമെങ്കിൽ, നിങ്ങൾക്ക് ‘വോയ്സ് ഐസൊലേഷൻ’ മോഡ് ഓൺ ചെയ്യാം (പിന്തുണയ്ക്കുന്ന മോഡലുകളിൽ ലഭ്യമാണ്). വോയ്സ് ഐസൊലേഷൻ മോഡ് ഒരു FaceTime കോളിൽ നിങ്ങളുടെ ശബ്ദത്തിന് മുൻഗണന നൽകുകയും ആംബിയന്റ് ശബ്ദത്തെ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നു.

ഒരു FaceTime കോളിന്റെ സമയത്ത്, കൺട്രോൾ സെന്റർ തുറക്കൂ, FaceTime കൺട്രോളുകൾ ടാപ്പ് ചെയ്യൂ, എന്നിട്ട് വോയ്സ് ഐസൊലേഷൻ സെലക്റ്റ് ചെയ്യൂ.

FaceTime കോളുകൾക്കുള്ള ‘കൺട്രോൾ സെന്റർ’ ക്രമീകരണങ്ങൾ, ഓട്ടോമാറ്റിക്ക്, സ്റ്റാൻഡേർഡ്, വോയ്സ് ഐസൊലേഷൻ, വൈഡ് സ്പെക്ട്രം എന്നീ ഓഡിയോ ക്രമീകരണങ്ങൾ കാണിക്കുന്നു.

നിങ്ങൾക്ക് ചുറ്റുമുള്ള ശബ്ദങ്ങൾ ഉൾപ്പെടുത്തൂ

ഒരു FaceTime കോളിൽ നിങ്ങൾക്ക് നിങ്ങളുടെ ശബ്ദവും നിങ്ങൾക്ക് ചുറ്റുമുള്ള എല്ലാ ശബ്ദങ്ങളും കേൾക്കണമെങ്കിൽ, നിങ്ങൾക്ക് ‘വൈഡ് സ്പെക്ട്രം’ മോഡ് ഓൺ ചെയ്യാം (പിന്തുണയ്ക്കുന്ന മോഡലുകളിൽ ലഭ്യമാണ്).

ഒരു FaceTime കോളിന്റെ സമയത്ത്, കൺട്രോൾ സെന്റർ തുറക്കൂ, ‘മൈക്ക് മോഡ്’ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘വൈഡ് സ്പെക്ട്രം’ സെലക്റ്റ് ചെയ്യൂ.

ശബ്ദം ഓഫ് ചെയ്യൂ

നിങ്ങൾ ഒരു FaceTime കോളിലായിരിക്കുമ്പോൾ, FaceTime കൺട്രോളുകൾ കാണിക്കുന്നതിന് സ്ക്രീൻ ടാപ്പ് ചെയ്യൂ (അവ ദൃശ്യമല്ലെങ്കിൽ), എന്നിട്ട് ശബ്ദം ഓഫ് ചെയ്യുന്നതിന് ‘മ്യൂട്ട് ഓഫ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

ശബ്ദം വീണ്ടും ഓണാക്കാൻ, ബട്ടൺ വീണ്ടും ടാപ്പ് ചെയ്യൂ.

നിങ്ങളുടെ ശബ്ദം ഓഫ് ആയിരിക്കുമ്പോൾ, നിങ്ങളുടെ മൈക്ക് നിങ്ങൾ സംസാരിക്കുകയാണോ എന്ന് കണ്ടെത്തുകയും നിങ്ങളുടെ മൈക്ക് മ്യൂട്ട് ആണെന്ന് നിങ്ങൾക്ക് അറിയിപ്പ് ലഭിക്കുകയും ചെയ്യും, അപ്പോൾ അത് അൺമ്യൂട്ട് ചെയ്യുന്നതിന് നിങ്ങൾക്ക് ‘മ്യൂട്ട് ഓൺ ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യാം.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.