ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

നിങ്ങളുടെ ഷോട്ട് സജ്ജീകരിക്കാൻ iPhone ക്യാമറ ടൂളുകൾ ഉപയോഗിക്കൂ

ഒരു ഫോട്ടോ എടുക്കുന്നതിന് മുമ്പ്, നിങ്ങളുടെ ഷോട്ട് ഇഷ്ടാനുസൃതമാക്കാനും മെച്ചപ്പെടുത്താനും നിങ്ങളുടെ iPhone-ലെ ക്യാമറ ടൂളുകൾ ഉപയോഗിക്കാം.

ക്യാമറയുടെ ഫോക്കസും എക്സ്പോഷറും ക്രമപ്പെടുത്തൂ

നിങ്ങൾ ഒരു ഫോട്ടോ എടുക്കുന്നതിന് മുമ്പ്, iPhone ക്യാമറ ഓട്ടോമാറ്റിക്കായി ഫോക്കസും എക്സ്പോഷറും സജ്ജീകരിക്കുന്നു, കൂടാതെ ‘മുഖം കണ്ടെത്തൽ’ പല മുഖങ്ങളിലുമുള്ള എക്സ്പോഷറിനെ ബാലൻസ് ചെയ്യുന്നു. ഫോക്കസും എക്സ്പോഷറും മാനുവലായി ക്രമപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, താഴെ പറയുന്ന കാര്യങ്ങൾ ചെയ്യൂ:

  1. നിങ്ങളുടെ iPhone-ൽ ക്യാമറ തുറക്കൂ.

  2. ഓട്ടോമാറ്റിക് ഫോക്കസ് ഏരിയയും എക്സ്പോഷർ ക്രമീകരണവും കാണിക്കാൻ സ്ക്രീനിൽ ടാപ്പ് ചെയ്യൂ.

  3. ഫോക്കസ് ഏരിയ നീക്കാൻ ആഗ്രഹിക്കുന്ന സ്ഥലത്ത് ടാപ്പ് ചെയ്യൂ.

  4. ഫോക്കസ് ഏരിയയ്ക്ക് അടുത്തായി, എക്സ്പോഷർ ക്രമപ്പെടുത്താൻ ‘എക്സ്പോഷർ ക്രമപ്പെടുത്തൂ’ ബട്ടൺ മുകളിലേക്കോ താഴേക്കോ വലിക്കൂ.

    ഫോട്ടോ മോഡിൽ ക്യാമറ. വ്യൂഫൈൻഡറിൽ, ഫോക്കസ് ഒരു സബ്ജക്റ്റിലേക്ക് ലോക്ക് ചെയ്തിരിക്കുന്നു, ബ്രൈറ്റ്നസ് ലെവൽ ക്രമപ്പെടുത്താനുള്ള സ്ലൈഡർ സബ്ജക്റ്റിന് അടുത്തായാണ്.

    നുറുങ്ങ്: വരാനിരിക്കുന്ന ഷോട്ടുകൾക്കായി നിങ്ങളുടെ മാനുവൽ ഫോക്കസും എക്സ്പോഷർ ക്രമീകരണവും ലോക്ക് ചെയ്യുന്നതിന്, AE/AF ലോക്ക് കാണുന്നത് വരെ ഫോക്കസ് ഏരിയയിൽ തൊട്ടുപിടിക്കൂ; ക്രമീകരണങ്ങൾ അൺലോക്ക് ചെയ്യാൻ സ്ക്രീനിൽ ടാപ്പ് ചെയ്യൂ.

    പിന്തുണയ്ക്കുന്ന മോഡലുകളിൽ, ലഭ്യമായ ക്യാമറ ക്രമീകരണം കാണിക്കുന്ന ഓവർലേ തുറക്കാൻ ക്യാമറ കൺട്രോൾ മൃദുവായി രണ്ടുതവണ അമർത്തൂ. ക്യാമറ കൺട്രോളിൽ നിങ്ങളുടെ വിരൽ എക്സ്പോഷർ ക്രമീകരണത്തിലേക്ക് സ്ലൈഡ് ചെയ്യൂ, തുടർന്ന് അത് സെലക്റ്റ് ചെയ്യാൻ മൃദുവായി അമർത്തൂ. എക്സ്പോഷർ ക്രമപ്പെടുത്താൻ നിങ്ങളുടെ വിരൽ സ്ലൈഡ് ചെയ്യൂ.

എക്സ്പോഷർ ക്രമീകരണം ലോക്ക് ചെയ്യൂ

iPhone 11-ലും അതിനുശേഷമുള്ളതിലും, വരാനിരിക്കുന്ന ഷോട്ടുകൾക്കായി നിങ്ങൾക്ക് എക്സ്പോഷർ ക്രമീകരണം ലോക്ക് ചെയ്യാം.

  1. നിങ്ങളുടെ iPhone-ൽ ക്യാമറ തുറക്കൂ.

  2. ക്യാമറ കൺട്രോളുകൾ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. എക്സ്പോഷർ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് എക്സ്പോഷർ ക്രമപ്പെടുത്താൻ സ്ലൈഡർ നീക്കൂ.

    അടുത്ത തവണ നിങ്ങൾ ക്യാമറ തുറക്കുന്നത് വരെ എക്സ്പോഷർ ലോക്ക് ആയിരിക്കും. നിങ്ങൾ ക്യാമറ തുറക്കുമ്പോൾ എക്സ്പോഷർ കൺട്രോൾ റീസെറ്റ് ചെയ്യാതെ സേവ് ചെയ്യാൻ, ക്രമീകരണം  > ക്യാമറ > ‘ക്രമീകരണം നിലനിർത്തൂ’ എന്നതിലേക്ക് പോകൂ, തുടർന്ന് ‘എക്സ്പോഷർ ക്രമപ്പെടുത്തൽ’ ഓണാക്കൂ.

ഫ്ലാഷ് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ

ആവശ്യമുള്ളപ്പോൾ നിങ്ങളുടെ iPhone ക്യാമറ ഓട്ടോമാറ്റിക്കായി ഫ്ലാഷ് ഉപയോഗിക്കാൻ സജ്ജമാക്കിയിരിക്കുന്നു. നിങ്ങൾ ഒരു ഫോട്ടോ എടുക്കുന്നതിന് മുൻപ് ഫ്ലാഷ് മാനുവലായി നിയന്ത്രിക്കാൻ, താഴെ പറയുന്ന കാര്യങ്ങൾ ചെയ്യൂ:

  1. നിങ്ങളുടെ iPhone-ൽ ക്യാമറ തുറക്കൂ.

  2. താഴെ പറയുന്നവയിലൊന്ന് ചെയ്യൂ:

    • ഓട്ടോമാറ്റിക് ഫ്ലാഷ് ഓണാക്കാനോ ഓഫാക്കാനോ ഫ്ലാഷ് ബട്ടൺ ടാപ്പ് ചെയ്യൂ.

    • ക്യാമറ കൺട്രോളുകൾ ബട്ടൺ ടാപ്പ് ചെയ്യൂ, ഫ്രെയിമിന് താഴെയുള്ള ഫ്ലാഷ് ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഓട്ടോ, ഓൺ അല്ലെങ്കിൽ ഓഫ് തിരഞ്ഞെടുക്കൂ.

ഫിൽട്ടർ ഉപയോഗിച്ച് ഒരു ഫോട്ടോ എടുക്കൂ

പിന്തുണയ്ക്കുന്ന മോഡലുകളിൽ, നിങ്ങളുടെ ഫോട്ടോയ്ക്ക് കളർ ഇഫക്റ്റ് നൽകാൻ ഒരു ഫിൽട്ടർ ഉപയോഗിക്കാം.

  1. നിങ്ങളുടെ iPhone-ൽ ക്യാമറ തുറക്കൂ.

    ക്യാമറ ഫോട്ടോ അല്ലെങ്കിൽ പോർട്രെയ്റ്റ് മോഡിലാണെന്ന് ഉറപ്പാക്കൂ; ക്യാമറ മോഡുകൾക്കിടയിൽ മാറ്റൂ കാണൂ.

  2. ക്യാമറ കൺട്രോളുകൾ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഫിൽട്ടറുകൾ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ക്യാമറ ഫ്രെയിമിന് താഴെ, ഫിൽട്ടറുകൾ പ്രിവ്യൂ ചെയ്യാൻ ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്യൂ, തുടർന്ന് അത് പ്രയോഗിക്കാൻ ഒരെണ്ണം ടാപ്പ് ചെയ്യൂ.

  4. നിങ്ങൾ തിരഞ്ഞെടുത്ത ഫിൽട്ടർ ഉപയോഗിച്ച് ഷോട്ട് എടുക്കാൻ ഷട്ടർ ബട്ടൺ ടാപ്പ് ചെയ്യൂ.

നിങ്ങൾക്ക് ഫോട്ടോസ് ആപ്പിൽ ഒരു ഫോട്ടോയുടെ ഫിൽട്ടർ നീക്കം ചെയ്യാനോ മാറ്റാനോ കഴിയും. ഫിൽട്ടർ ഇഫക്റ്റുകൾ പ്രയോഗിക്കൂ കാണൂ.

പിന്തുണയ്ക്കുന്ന മോഡലുകളിൽ, നിങ്ങളുടെ ഫോട്ടോകൾക്ക് ഇഷ്ടാനുസൃത രൂപം നൽകാൻ ഫിൽട്ടറുകൾ ബട്ടൺഫിൽട്ടറുകൾക്ക് പകരം ഏറ്റവും പുതിയ ജനറേഷൻ ഫോട്ടോഗ്രാഫിക് സ്റ്റൈലുകൾ ഉപയോഗിക്കൂ.

ടൈമർ ഉപയോഗിക്കൂ

ഷോട്ട് എടുക്കാൻ നിങ്ങൾക്ക് സ്വയം സമയം നൽകാൻ നിങ്ങളുടെ iPhone ക്യാമറയിൽ ഒരു ടൈമർ സജ്ജമാക്കാനാകും.

  1. നിങ്ങളുടെ iPhone-ൽ ക്യാമറ തുറക്കൂ.

  2. ക്യാമറ കൺട്രോളുകൾ ബട്ടൺ ടാപ്പ് ചെയ്യൂ

  3. ടൈമർ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് 3 സെക്കൻഡ് അല്ലെങ്കിൽ 10 സെക്കൻഡ് തിരഞ്ഞെടുക്കൂ.

  4. ടൈമർ ആരംഭിക്കാൻ ഷട്ടർ ബട്ടൺ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ ഷോട്ട് നേരെയാക്കാൻ ഒരു ഗ്രിഡും ലെവലും ഉപയോഗിക്കൂ

നിങ്ങളുടെ ഷോട്ട് നേരെയാക്കാനും കമ്പോസ് ചെയ്യാനും സഹായിക്കുന്ന ഒരു ഗ്രിഡോ ലെവലോ ക്യാമറ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതിന്, ക്രമീകരണം  > ക്യാമറ എന്നതിലേക്ക് പോകൂ, തുടർന്ന് ഗ്രിഡും ലെവലും ഓണാക്കൂ.

നിങ്ങൾ ഒരു ഫോട്ടോ എടുത്തതിനുശേഷം, ഷോട്ടുകൾ കൂടുതൽ അലൈൻ ചെയ്യാനും തിരശ്ചീനവും ലംബവുമായ പെർസ്പെക്റ്റീവ് ക്രമപ്പെടുത്താനും ഫോട്ടോസ് ആപ്പിലെ എഡിറ്റിങ് ടൂളുകൾ ഉപയോഗിക്കാം. ഒരു ഫോട്ടോയോ വീഡിയോയോ സ്ട്രെയിറ്റ് ചെയ്ത് അതിന്റെ കാഴ്ചപ്പാട് ക്രമീകരിക്കൂ കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.