ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ നിങ്ങൾക്കായി മാത്രം തിരഞ്ഞെടുത്ത ന്യൂസ് സ്റ്റോറികൾ കാണൂ

News ആപ്പിലെ ‘ഇന്ന്’ ഫീഡ്, Apple News എഡിറ്റർമാർ തിരഞ്ഞെടുത്ത മികച്ച സ്റ്റോറികൾ, നിങ്ങൾ ഫോളോ ചെയ്യുന്ന ചാനലുകളിൽ നിന്നും വിഷയങ്ങളിൽ നിന്നുമുള്ള മികച്ച സ്റ്റോറികൾ, Apple News+ എന്നതിൽ നിന്നുള്ള സ്റ്റോറികൾ, ലക്കങ്ങൾ എന്നിവ അവതരിപ്പിക്കുന്നു. ഇന്ന് ഫീഡിൽ Siri നിർദേശിക്കുന്ന സ്റ്റോറികളും ഉൾപ്പെടുന്നു—മറ്റ് വാർത്താ വയനക്കാർക്കിടയിൽ ജനപ്രിയമായ ട്രെൻഡിങ് സ്റ്റോറികൾ, എന്റെ സ്പോർട്ട്സ് എന്നിവയും മറ്റും. നിങ്ങളുടെ ലൊക്കേഷനെ ആശ്രയിച്ച്, ’ഇന്ന്’ ഫീഡിൽ Apple News Today ഓഡിയോ ബ്രീഫിങ്ങുകൾ, പസിലുകൾ, പ്രാദേശിക വാർത്തകൾ (നിങ്ങളുടെ പ്രാദേശിക കാലാവസ്ഥയ്ക്കനുസൃതമായി) എന്നിവയും ഉൾപ്പെടാം.

കുറിപ്പ്: ഓഡിയോ ബ്രീഫിങ്ങുകൾ, പ്രാദേശിക വാർത്തകൾ, പസിലുകൾ എന്നിവ എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല.

‘ഇന്ന്’ ഫീഡിലെ സ്റ്റോറികൾ ആക്സസ് ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ News ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • ഒരു സ്റ്റോറി തുറക്കാൻ: സ്റ്റോറിയിൽ ടാപ്പ് ചെയ്യൂ.

    • ഒരു ഗ്രൂപ്പിനുള്ളിലെ കൂടുതൽ സ്റ്റോറികൾ വായിക്കാൻ: ഗ്രൂപ്പിന്റെ താഴെയുള്ള അമ്പടയാളത്തിൽ ടാപ്പ് ചെയ്യൂ.

    • ഒരു വീഡിയോ പ്ലേ ചെയ്യാൻ: ലഘുചിത്രത്തിലെ ‘പ്ലേ ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • പുതിയ സ്റ്റോറികൾ നേടാൻ: ‘ഇന്ന്’ ഫീഡ് ഏറ്റവും പുതിയ സ്റ്റോറികളാൽ റിഫ്രഷ് ചെയ്യാൻ താഴേക്ക് വലിക്കൂ.

ചാനലുകളും വിഷയങ്ങളും ഫോളോ ചെയ്യുകയും അൺഫോളോ ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും അൺബ്ലോക്ക് ചെയ്യുകയും ചെയ്യൂ

ചാനലുകളും വിഷയങ്ങളും ഫോളോ ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ‘ഇന്ന്’ ഫീഡിൽ ദൃശ്യമാകുന്നതിനെ സ്വാധീനിക്കാൻ കഴിയും.

  1. നിങ്ങളുടെ iPhone-ലെ News ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഒരു ചാനൽ ഫീഡ് തുറക്കാൻ: ഒരു സ്റ്റോറി തൊട്ടുപിടിക്കൂ, ചാനൽ നാമം ടാപ്പ് ചെയ്യൂ, തുടർന്ന് ‘ചാനലിലേക്ക് പോകൂ’ ടാപ്പ് ചെയ്യൂ. അല്ലെങ്കിൽ ‘ഇന്ന്’ ഫീഡിലെ ഒരു സ്റ്റോറി ടാപ്പ് ചെയ്യൂ, തുടർന്ന് സ്റ്റോറിയുടെ മുകളിലുള്ള ചാനൽ നാമം ടാപ്പ് ചെയ്യൂ.

    • ഒരു വിഷയ ഫീഡ് തുറക്കാൻ: വിഷയ ടൈറ്റിലിൽ ടാപ്പ് ചെയ്യൂ-ഉദാഹരണത്തിന്, മൂവികൾ അല്ലെങ്കിൽ യാത്ര.

  3. ഫീഡിന്റെ മുകളിൽ, താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഫോളോ ചെയ്യാൻ: ഫോളോ ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ.

    • അൺഫോളോ ചെയ്യാൻ: ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ചാനൽ അൺഫോളോ ചെയ്യൂ’ അല്ലെങ്കിൽ ‘വിഷയം അൺഫോളോ ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    • ബ്ലോക്ക് ചെയ്യാൻ: ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ചാനൽ ബ്ലോക്ക് ചെയ്യൂ’ അല്ലെങ്കിൽ ‘വിഷയം ബ്ലോക്ക് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    • അൺബ്ലോക്ക് ചെയ്യാൻ: ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ചാനൽ അൺബ്ലോക്ക് ചെയ്യൂ’ അല്ലെങ്കിൽ ‘വിഷയം അൺബ്ലോക്ക് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

കുറിപ്പ്: മുൻനിര സ്റ്റോറികളും Apple News എഡിറ്റർമാർ ക്യൂറേറ്റ് ചെയ്ത സ്റ്റോറികൾ ഫീച്ചർ ചെയ്യുന്ന മറ്റ് ഏരിയകളും ബ്രൗസ് ചെയ്യുമ്പോൾ, നിങ്ങൾ ബ്ലോക്ക് ചെയ്ത ചാനലുകളിൽ നിന്നുള്ള സ്റ്റോറികൾ ഒരു ഗ്രേ നിറത്തിലുള്ള തലക്കെട്ടും നിങ്ങൾ ചാനലിനെ ബ്ലോക്ക് ചെയ്തുവെന്ന് സൂചിപ്പിക്കുന്ന ഒരു സന്ദേശവും കാണിക്കുന്നു. ബ്ലോക്ക് ചെയ്ത ചാനലിൽ നിന്ന് ഒരു സ്റ്റോറി വായിക്കാൻ, അതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ’സ്റ്റോറി വായിക്കൂ’ ടാപ്പ് ചെയ്യൂ.

Apple News-ൽ ചാനലുകളും വിഷയങ്ങളും ബ്ലോക്ക് ചെയ്യുകയും അൺബ്ലോക്ക് ചെയ്യുകയും ചെയ്യൂ എന്ന Apple പിന്തുണാ ലേഖനം കാണൂ.

നിങ്ങളുടെ പ്രിയപ്പെട്ടവ മാനേജ് ചെയ്യൂ

‘പ്രിയപ്പെട്ടവ’ നിങ്ങളുടെ ‘ഫോളോ ചെയ്യുന്നു’ ലിസ്റ്റിൽ നിന്ന് നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ചാനലുകളും വിഷയങ്ങളും കാണിക്കുന്നു (നിങ്ങൾക്ക് പരിമിതമായ എണ്ണം ‘പ്രിയപ്പെട്ടവ’ മാത്രമേ ഉണ്ടാകൂ). ‘നിങ്ങളുടെ പ്രിയപ്പെട്ടവ’യിലേക്ക് ചാനലുകളും വിഷയങ്ങളും ചേർക്കുന്നത് അവ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സഹായിക്കുന്നു.

കുറിപ്പ്: നിങ്ങൾ നിലവിൽ പിന്തുടരുന്ന ചാനലുകളും വിഷയങ്ങളും മാത്രമേ ‘നിങ്ങളുടെ പ്രിയപ്പെട്ടവ’യിലേക്ക് ചേർക്കാനാകൂ.

നിങ്ങളുടെ iPhone-ൽ News ആപ്പ് ആദ്യമായി ഉപയോഗിക്കുമ്പോൾ, നിങ്ങൾക്ക് ‘പ്രിയപ്പെട്ടവ’ ഒന്നും കാണാൻ കഴിയില്ല. ചാനലുകളെയും വിഷയങ്ങളെയും പ്രിയപ്പെട്ടവയായി അടയാളപ്പെടുത്തിയാണ് നിങ്ങളുടെ ‘പ്രിയപ്പെട്ടവ’ ഗ്രൂപ്പുകൾ നിങ്ങൾ സൃഷ്ടിക്കുന്നത്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ലിസ്റ്റ് ഇഷ്ടാനുസൃതമാക്കാം.

  1. നിങ്ങളുടെ iPhone-ലെ News ആപ്പിലേക്ക് പോകൂ.

  2. ‘ഫോളോ ചെയ്യുന്നു’ ടാപ്പ് ചെയ്യൂ, ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • നിങ്ങളുടെ ‘പ്രിയപ്പെട്ടവ’യിലേക്ക് ഒരു ചാനലോ വിഷയമോ ചേർക്കൂ: ഒരു ചാനലോ വിഷയമോ പ്രിയപ്പെട്ടതായി അടയാളപ്പെടുത്താൻ അതിന് അടുത്തുള്ള ‘പ്രിയപ്പെട്ടവ ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

    • ഒരു പ്രിയപ്പെട്ടത് നീക്കം ചെയ്യാൻ: നിങ്ങൾക്കിനി പ്രിയപ്പെട്ടതായി വേണ്ടാത്ത ഒരു ചാനലിന്റെയോ വിഷയത്തിന്റെയോ അടുത്തുള്ള ‘പ്രിയപ്പെട്ടവ നീക്കം ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

    • പ്രിയപ്പെട്ടവ പുനഃക്രമീകരിക്കാൻ: ‘പുനഃക്രമീകരിക്കൂ’ ബട്ടൺ തൊട്ടുപിടിക്കൂ, നിങ്ങൾ ഇഷ്ടപ്പെടുന്ന ക്രമത്തിലേക്ക് പ്രിയപ്പെട്ടവ വലിക്കൂ, തുടർന്ന് ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ,

‘ഇന്ന്’ ഫീഡിൽ നിങ്ങൾക്ക് ‘പ്രിയപ്പെട്ടവ’യിലേക്ക് സ്വൈപ്പ് ചെയ്യുകയും ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യുകയും ശേഷം ‘പ്രിയപ്പെട്ടവ നിയന്ത്രിക്കൂ’ ടാപ്പ് ചെയ്യുകയും ആവാം.

നിങ്ങളുടെ ’ഇന്ന്’ ഫീഡിൽ നിന്ന് ’പ്രിയപ്പെട്ടവ’ ഗ്രൂപ്പ് നീക്കംചെയ്യാൻ, ’പ്രിയപ്പെട്ടവ’യിലേക്ക് സ്വൈപ്പ് ചെയ്യൂ, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ’ഇന്ന്’ എന്നതിൽ നിന്ന് ബ്ലോക്ക് ചെയ്യൂ’ ടാപ്പ് ചെയ്യൂ. ‘പ്രിയപ്പെട്ടവ’ അൺബ്ലോക്ക് ചെയ്യാൻ, ’ഫോളോ ചെയ്യുന്നു’ ടാപ്പ് ചെയ്യൂ, മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ, ’ബ്ലോക്ക് ചെയ്ത ചാനലുകളും വിഷയങ്ങളും’ ടാപ്പ് ചെയ്യൂ, ’പ്രിയപ്പെട്ടവ’യ്ക്ക് അടുത്തുള്ള അൺഫോളോ ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘അൺബ്ലോക്ക് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

കുറിപ്പ്: ‘ഇന്ന്’ ഫീഡിലെ ‘ഇന്ന് എന്നതിൽ നിന്ന് ബ്ലോക്ക് ചെയ്യൂ’ ടാപ്പ് ചെയ്താൽ, നിങ്ങളുടെ ‘പ്രിയപ്പെട്ടവ’ ഗ്രൂപ്പ് തുടർന്നും നിങ്ങളുടെ ‘ഫോളോ ചെയ്യുന്നു’ ലിസ്റ്റിൽ ദൃശ്യമാകും.

’ഇന്ന്’ ഫീഡിൽ നിർദിഷ്ട ചാനലുകളും വിഷയ ഗ്രൂപ്പുകളും നിർദേശിക്കുന്നത് നിർത്തൂ

നിർദേശിക്കപ്പെട്ട ചാനലുകളും വിഷയ ഗ്രൂപ്പുകളും ‘ഇന്ന്’ ഫീഡിൽ പ്രത്യക്ഷപ്പെട്ടേക്കാം, എന്നാൽ നിങ്ങൾക്ക് ഈ നിർദേശങ്ങൾ നിർത്താം.

  1. നിങ്ങളുടെ iPhone-ലെ News ആപ്പിലേക്ക് പോകൂ.

  2. ‘ഇന്ന്’ ടാപ്പ് ചെയ്യൂ.

  3. ഒരു ചാനലിലെയോ വിഷയ ഗ്രൂപ്പിലെയോ ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘നിർദേശിക്കൽ’ ടാപ്പ് ചെയ്യൂ.

ചാനലോ വിഷയമോ ബ്ലോക്ക് ചെയ്യപ്പെട്ടില്ല, എന്നാൽ News ‘ഇന്ന്’ എന്നതിൽ സ്റ്റോറി ഗ്രൂപ്പ് പ്രദർശിപ്പിക്കുന്നത് നിർത്തും.

നിങ്ങൾ ഏതുതരം സ്റ്റോറികളാണ് ഇഷ്ടപ്പെടുന്നതെന്ന് News-നോട് പറയാൻ

  1. നിങ്ങളുടെ iPhone-ലെ News ആപ്പിലേക്ക് പോകൂ.

  2. ‘ഇന്ന്’ ടാപ്പ് ചെയ്യൂ.

  3. ഒരു തലക്കെട്ടിന് താഴെ ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കൂടുതൽ നിർദേശിക്കൂ’ അല്ലെങ്കിൽ ‘കുറച്ച് നിർദേശിക്കൂ’ ടാപ്പ് ചെയ്യൂ.

നിങ്ങൾ ഫോളോ ചെയ്യുന്ന ചാനലുകളിൽ നിന്നുള്ള സ്റ്റോറികൾ മാത്രം കാണൂ

  1. ക്രമീകരണം  > ആപ്പുകൾ > News എന്നതിലേക്ക് പോകൂ.

  2. ’ഇന്ന്’ എന്നതിൽ ’സ്റ്റോറികൾ നിയന്ത്രിക്കൂ’ ഓണാക്കൂ, തുടർന്ന് നിങ്ങളുടെ തിരഞ്ഞെടുപ്പ് സ്ഥിരീകരിക്കൂ.

കുറിപ്പ്: സ്റ്റോറികൾ നിയന്ത്രിക്കുന്നത് ’ഇന്ന്’ ഫീഡിലും മറ്റെല്ലാ ഫീഡുകളിലും ദൃശ്യമാകുന്ന സ്റ്റോറികളുടെ വൈവിധ്യത്തെ ഗണ്യമായി പരിമിതപ്പെടുത്തുന്നു. ഉദാഹരണത്തിന്, നിങ്ങൾ സ്റ്റോറികൾ നിയന്ത്രിക്കുകയും വിനോദവുമായി ബന്ധപ്പെട്ട ഒരു ചാനലിനെ മാത്രം ഫോളോ ചെയ്യുകയും ചെയ്താൽ, നിങ്ങളുടെ ‘വിനോദം’ വിഷയ ഫീഡിൽ ആ ചാനലിൽ നിന്നുള്ള സ്റ്റോറികൾ മാത്രമേ ഉണ്ടാവുകയുള്ളൂ. നിങ്ങൾ സ്റ്റോറികൾ നിയന്ത്രിക്കുമ്പോൾ, മുൻനിര സ്റ്റോറികളും ട്രെൻഡിങ് സ്റ്റോറികളും നിങ്ങൾക്ക് കാണാൻ കഴിയില്ല.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.