ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ ഹോം ഉപയോഗിച്ച് ആക്സസറികൾ സജ്ജീകരിക്കൂ

നിങ്ങൾ ആദ്യമായി ഹോം ആപ്പ് തുറക്കുമ്പോൾ, നിങ്ങൾക്ക് ആക്സസറികൾ ചേർക്കാനും റൂമുകൾ നിർണയിക്കാനും കഴിയുന്ന ഒരു ഹോം സൃഷ്ടിക്കാൻ സജ്ജീകരണ സഹായി നിങ്ങളെ സഹായിക്കുന്നു. മറ്റൊരു ആക്സസറി സജ്ജീകരിക്കുമ്പോൾ നിങ്ങൾ ഇതിനകം ഒരു ഹോം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ, ഈ ഘട്ടം ഒഴിവാക്കൂ.

ഹോമിലേക്ക് ഒരു ആക്സസറി ചേർക്കൂ

ലൈറ്റോ ക്യാമറയോ പോലുള്ള ഒരു ആക്സസറി ചേർക്കുന്നതിന് മുമ്പ്, അത് ഒരു പവർ സ്രോതസിലേക്ക് കണക്റ്റ് ചെയ്തിട്ടുണ്ടെന്നും ഓൺ ചെയ്തിട്ടുണ്ടെന്നും നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഉണ്ടെന്നും ഉറപ്പാക്കണം.

  1. നിങ്ങളുടെ iPhone-ലെ ഹോം ആപ്പിലേക്ക് പോകൂ.

  2. താഴെ ഇടതുവശത്തുള്ള ഹോം ടാപ്പ് ചെയ്യൂ, തുടർന്ന് ‘ആക്സസറി ചേർക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

    നിങ്ങൾക്ക് സ്ക്രീനിന്റെ മുകളിലുള്ള ‘ചേർക്കൂ’ ബട്ടൺ എന്നത്തിലും ടാപ്പ് ചെയ്യാം, തുടർന്ന് ‘ആക്സസറി ചേർക്കൂ’ തിരഞ്ഞെടുക്കൂ.

  3. മുൻപ് മറ്റൊരു ആപ്പിലേക്ക് ജോഡിയാക്കിയ ഒരു Matter ആക്സസറി നിങ്ങൾ ജോഡിയാക്കുകയാണെങ്കിൽ, ‘കൂടുതൽ ഓപ്ഷനുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങളുടെ ആക്സസറി സെലക്റ്റ് ചെയ്യൂ. ആക്സസറിയുടെ ആപ്പ് തുറന്ന്, അത് ഹോം ആപ്പുമായി ജോഡിയാക്കുന്നത് പൂർത്തിയാക്കാൻ ഉപയോഗിക്കുന്ന ഒരു ജോഡിയാക്കൽ കോഡ് ജനറേറ്റ് ചെയ്യൂ.

  4. സ്ക്രീനിലെ നിർദേശങ്ങൾ പാലിക്കൂ.

കുറിപ്പ്: Matter എനേബിൾ ചെയ്ത ആക്സസറികൾക്ക് HomePod സ്പീക്കർ അല്ലെങ്കിൽ Apple TV 4K പോലുള്ള ഒരു ഹോം ഹബ്ബ് ആവശ്യമാണ്. Thread അടിസ്ഥാനമാക്കിയുള്ള ആക്സസറികൾക്ക് Apple TV 4K, HomePod (രണ്ടാം ജനറഷൻ), HomePod mini, അല്ലെങ്കിൽ അനുയോജ്യമായ ഒരു മൂന്നാം കക്ഷി Thread ബോർഡർ റൂട്ടർ എന്നിവ പോലുള്ള ഒരു Thread എനേബിൾ ചെയ്ത ഹോം ഹബ്ബ് ആവശ്യമാണ്. Thread എനേബിൾ ചെയ്ത iPhone ഡിവൈസുകൾക്ക് Thread ആക്സസറികൾ പ്രാദേശികമായി ജോഡിയാക്കാനും മാനേജ് ചെയ്യാനും കഴിയും, ഇതിന് ആക്സസറി നിർമാതാവിൽ നിന്ന് ഒരു അപ്ഡേറ്റ് ആവശ്യമായി വന്നേക്കാം.

നിങ്ങൾക്ക് ഒരു QR കോഡ് സ്കാൻ ചെയ്യേണ്ടതായും, ആക്സസറിയിൽ തന്നെ (അല്ലെങ്കിൽ അതിന്റെ ബോക്സിലോ ഡോക്യുമെന്റേഷനിലോ) കണ്ടെത്തിയ 8-അക്ക HomeKit സജ്ജീകരണ കോഡ് നൽകേണ്ടതായും വന്നേക്കാം, അല്ലെങ്കിൽ Matter എനേബിൾ ചെയ്ത ആക്സസറികൾക്കായി 11 അല്ലെങ്കിൽ 21-അക്ക കോഡ് നൽകേണ്ടി വന്നേക്കാം. നിങ്ങൾക്ക് സ്കാൻ ചെയ്യാനായി, പിന്തുണയ്ക്കുന്ന സ്മാർട്ട് ടിവി ഒരു QR കോഡ് പ്രദർശിപ്പിക്കുന്നു. നിങ്ങൾക്ക് ഒരു റൂമിലേക്ക് ആക്സസറി അസൈൻ ചെയ്യാനും അതിന് പേര് നൽകാനും തുടർന്ന് Siri ഉപയോഗിച്ച് ആക്സസറി നിയന്ത്രിക്കുമ്പോൾ ഈ പേര് ഉപയോഗിക്കുവാനും കഴിയും. സജ്ജീകരണ സമയത്ത് നിങ്ങൾക്ക് നിർദേശിക്കപ്പെട്ട ഓട്ടോമേഷനുകൾ ചേർക്കാനും കഴിയും.

നിങ്ങൾ tvOS-ൽ Apple TV സജ്ജീകരിച്ച് ഒരു റൂമിലേക്ക് അസൈൻ ചെയ്യുമ്പോൾ, അത് iPhone-ലെ ഹോം ആപ്പിലെ ആ റൂമിൽ ഓട്ടോമാറ്റിക്കായി ദൃശ്യമാകും.

നിങ്ങൾ ഏത് ആപ്പാണ് സജ്ജീകരിക്കാൻ ഉപയോഗിച്ചതെന്ന് പരിഗണിക്കാതെ, iCloud കീചെയിൻ ഉപയോഗിച്ച് എല്ലാ ഡിവൈസുകളിലും ജോഡിയാക്കിയ Matter ആക്സസറികൾ സിങ്ക് ചെയ്യുകയും ക്രമീകരണം ആപ്പിൽ സംഭരിക്കുകയും ചെയ്യുന്നു. മറ്റൊരു Matter ഇക്കോസിസ്റ്റം ആപ്പിലേക്ക് കീചെയിനിൽ സംഭരിച്ചിരിക്കുന്ന, മുൻപ് ജോഡിയാക്കിയ ആക്സസറി നിങ്ങൾക്ക് എളുപ്പത്തിൽ ചേർക്കാൻ കഴിയും. ഈ ആക്സസറികൾ മാനേജ് ചെയ്യാൻ, ക്രമീകരണം  > പൊതുവായവ എന്നതിലേക്ക് പോകൂ, തുടർന്ന് Matter ആക്സസറികളിൽ ടാപ്പ് ചെയ്യൂ. നിങ്ങളുടെ Matter ആക്സസറികൾ ജോഡിയാക്കുകയും മാനേജ് ചെയ്യുകയും ചെയ്യൂ എന്ന Apple പിന്തുണാ ലേഖനം കാണൂ.

ഒരു റൂമിൽ ആക്സസറികൾ കാണിക്കൂ

നിങ്ങൾക്ക് വ്യക്തിഗത റൂമുകൾ, അവയ്ക്ക് അസൈൻ ചെയ്തിരിക്കുന്ന സീനുകൾ, വിഭാഗം അനുസരിച്ച് ഓർഗനൈസ് ചെയ്തിരിക്കുന്ന റൂമിന്റെ ആക്സസറികൾ എന്നിവ കാണിക്കാനാകും.

റൂം കാഴ്ചയിൽ, താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ.

  • ഒരു റൂമിന്റെ പേരിന് അടുത്തായുള്ള > ടാപ്പ് ചെയ്യൂ.

  • ‘കൂടുതൽ’ ബട്ടൺ എന്നതിൽ ടാപ്പ് ചെയ്ത് ഒരു റൂം തിരഞ്ഞെടുക്കൂ.

ഒരു ആക്സസറിയുടെ റൂം അസൈൻമെന്റ് മാറ്റാൻ

  1. നിങ്ങളുടെ iPhone-ലെ ഹോം ആപ്പിലേക്ക് പോകൂ.

  2. ഒരു ആക്സസറി ടൈൽ തൊട്ടുപിടിക്കൂ, തുടർന്ന് ആക്സസറി ക്രമീകരണം ടാപ്പ് ചെയ്യൂ.

  3. റൂം ടാപ്പ് ചെയ്യൂ, എന്നിട്ട് ഒരു റൂം തിരഞ്ഞെടുക്കൂ.

ഒരു റൂം എഡിറ്റ് ചെയ്യൂ

നിങ്ങൾക്ക് റൂമിന്റെ പേരും വാൾപേപ്പറും മാറ്റാനും റൂം നീക്കം ചെയ്യാനും മറ്റും കഴിയും. നിങ്ങൾ റൂം നീക്കം ചെയ്യുമ്പോൾ, അതിന് അസൈൻ ചെയ്തിരിക്കുന്ന ആക്സസറികൾ ഡിഫോൾട്ട് റൂമിലേക്ക് നീങ്ങുന്നു.

  1. നിങ്ങളുടെ iPhone-ലെ ഹോം ആപ്പിലേക്ക് പോകൂ.

  2. ഹോം ടാബിൽ, ഒരു റൂമിന് അടുത്തായുള്ള > ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു റൂം തിരഞ്ഞെടുക്കൂ.

  3. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് റൂം ക്രമീകരണം ടാപ്പ് ചെയ്യൂ.

റൂമുകളെ മേഖലകളായി ഓർഗനൈസ് ചെയ്യൂ

Siri ഉപയോഗിച്ച് നിങ്ങളുടെ ഹോമിന്റെ വിവിധ ഏരിയകൾ എളുപ്പത്തിൽ നിയന്ത്രിക്കാൻ റൂമുകളെ ഒരു മേഖലയിലേക്ക് ഗ്രൂപ്പ് ചെയ്യാം. ഉദാഹരണത്തിന്, നിങ്ങൾക്ക് രണ്ട് നില വീടുണ്ടെങ്കിൽ, നിങ്ങൾക്ക് ഒന്നാം നിലയിലെ മുറികൾ താഴത്തെ നില സോണിലേക്ക് അസൈൻ ചെയ്യാം. അപ്പോൾ നിങ്ങൾക്ക് Siri-യോട് ”Turn off the lights downstairs” പോലെ എന്തെങ്കിലും പറയാം.

  1. നിങ്ങളുടെ iPhone-ലെ ഹോം ആപ്പിലേക്ക് പോകൂ.

  2. ഹോം ടാബിലെ ഒരു റൂമിന് അടുത്തായുള്ള > ടാപ്പ് ചെയ്യൂ അല്ലെങ്കിൽ ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു റൂം തിരഞ്ഞെടുക്കൂ.

  3. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് റൂം ക്രമീകരണം ടാപ്പ് ചെയ്യൂ.

  4. മേഖലയിൽ ടാപ്പ് ചെയ്യൂ, തുടർന്ന് നിലവിലുള്ള മേഖലയിൽ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ ഒരു പുതിയ മേഖലയിലേക്ക് റൂം ചേർക്കാൻ ‘പുതിയത് സൃഷ്ടിക്കൂ’ എന്നത് ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.