iPhone-ൽ മാഗ്നിഫയർ ഉപയോഗിച്ച് നിങ്ങൾക്ക് ചുറ്റുമുള്ള ഫർണിച്ചറുകൾ കണ്ടെത്തൂ

നിങ്ങൾ കാഴ്ചക്ക് ബുദ്ധിമുട്ടുള്ളയാളോ കാഴ്ചക്കുറവുള്ളയാളോ ആണെങ്കിൽ, ചുറ്റുമുള്ള ഫർണിച്ചറുകൾ കണ്ടെത്താൻ നിങ്ങൾക്ക് iPhone-ലെ മാഗ്നിഫയർ ആപ്പ് ഉപയോഗിക്കാം. ഫർണിച്ചറുകളിൽ നിന്ന് നിങ്ങൾ എത്ര അകലെയാണ് എന്നതിനെക്കുറിച്ചും കസേരകളോ സോഫകളോ കണ്ടെത്തുമ്പോൾ അവ ഉപയോഗത്തിലാണോ എന്നതിനെക്കുറിച്ചും നിങ്ങൾക്ക് വിവരങ്ങൾ ലഭിക്കും.

പ്രധാനപ്പെട്ടത്: നിങ്ങൾക്ക് പരിക്കേൽക്കുകയോ ഹാനികരമായത് സംഭവിക്കുകയോ ചെയ്തേക്കാവുന്ന ഉയർന്ന അപകടസാധ്യതയോ അടിയന്തര സാഹചര്യങ്ങളോ ഉള്ളപ്പോഴോ, നാവിഗേഷനു വേണ്ടിയോ കണ്ടെത്തൽ മോഡിനെ ആശ്രയിക്കരുത്. ഫർണിച്ചർ കണ്ടെത്തുന്നത് പിന്തുണയ്ക്കുന്ന iPhone മോഡലുകളിൽ മാത്രമേ ലഭ്യമാകൂ.

നിങ്ങളുടെ സമീപമുള്ള ഫർണിച്ചർ കണ്ടെത്തൂ

  1. നിങ്ങളുടെ iPhone-ലെ മാഗ്നിഫയർ ആപ്പിലേക്ക് പോകൂ.

  2. കണ്ടെത്തൽ മോഡ് ആരംഭിക്കാൻ കണ്ടെത്തൽ മോഡ് ബട്ടൺ ടാപ്പ് ചെയ്യൂ.

    നിങ്ങൾ കണ്ടെത്തൽ മോഡ് ബട്ടൺ കാണുന്നില്ലെങ്കിൽ, നിങ്ങൾക്കത് ചേർക്കാം. കസ്റ്റമൈസ് നിയന്ത്രണങ്ങൾ കാണൂ.

  3. കണ്ടെത്തൽ മോഡ് ബട്ടൺ ടച്ച് ചെയ്ത് പിടിച്ചതിന് ശേഷം ഫർണിച്ചർ സെലക്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കൂ.

  4. നിങ്ങൾക്ക് ചുറ്റുമുള്ള ഫർണിച്ചർ പിൻവശ ക്യാമറയ്ക്ക് കണ്ടെത്താൻ പറ്റുന്ന തരത്തിൽ iPhone പിടിക്കൂ. ഫർണിച്ചർ സമീപത്ത് കണ്ടെത്തിയാൽ, ശബ്ദങ്ങൾ, സംസാരം, ഹാപ്റ്റിക് ഫീഡ്ബാക്ക് എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് അറിയിപ്പ് ലഭിക്കും. നിങ്ങൾ ഫർണിച്ചറുമായി കൂടുതൽ അടുക്കുന്നതിനനുസരിച്ച് ഫീഡ്ബാക്ക് കൂടുതലാകും.

    ശബ്ദമോ സംസാര ഫീഡ്ബാക്കോ നിങ്ങൾ കേൾക്കുന്നില്ലെങ്കിൽ നിശബ്ദ മോഡ് ഓണല്ലെന്ന് ഉറപ്പാക്കൂ. വോള്യം ക്രമപ്പെടുത്തൂ എന്നത് കാണൂ.

  5. കണ്ടെത്തൽ താൽക്കാലികമായി പോസ് ചെയ്യാൻ, രണ്ട് വിരലുകൾ ഉപയോഗിച്ച് സ്ക്രീനിൽ ഇരട്ട ടാപ്പ് ചെയ്യൂ. കണ്ടെത്തൽ തുടരാൻ രണ്ട് വിരലുകൾ ഉപയോഗിച്ച് വീണ്ടും ഇരട്ട ടാപ്പ് ചെയ്യൂ. കണ്ടെത്തൽ മോഡ് നിർത്താൻ കണ്ടെത്തൽ മോഡ് ബട്ടൺ ടാപ്പ് ചെയ്യൂ.

ഫർണിച്ചർ കണ്ടെത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഇഷ്ടാനുസൃതമാക്കൂ

  1. നിങ്ങളുടെ iPhone-ലെ മാഗ്നിഫയർ ആപ്പിലേക്ക് പോകൂ.

  2. ക്രമീകരണം ബട്ടൺ ടാപ്പ് ചെയ്തതിന് ശേഷം ‘കണ്ടെത്തൂ’ ടാപ്പ് ചെയ്യൂ.

  3. ഫർണിച്ചർ ടാപ്പ് ചെയ്തതിന് ശേഷം താഴെ പറയുന്നവയിൽ ഏതെങ്കിലും ഇഷ്ടാനുസൃതമാക്കൂ:

    • യൂണിറ്റുകൾ: മീറ്ററോ അടിയോ തിരഞ്ഞെടുക്കൂ.

    • ശബ്ദ പിച്ച് ദൂരം: ശബ്ദ ഫീഡ്ബാക്കിനായി ദൂരം ക്രമപ്പെടുത്താൻ കുറയ്ക്കാനുള്ള ബട്ടൺ അല്ലെങ്കിൽ കൂട്ടാനുള്ള ബട്ടൺ ടാപ്പ് ചെയ്യൂ. ഈ അകലത്തിൽ ഫർണിച്ചർ കണ്ടെത്തിയാൽ, ശബ്ദ ഫീഡ്ബാക്കിന്റെ പിച്ച് വർധിക്കും.

    • ഫീഡ്ബാക്ക്: ലേബലുകൾ, ശബ്ദങ്ങൾ, സംസാരം, ഹാപ്റ്റിക്സ് എന്നിവയുടെ ഏതെങ്കിലും കോമ്പിനേഷൻ ഓൺ ചെയ്യൂ. നിങ്ങൾ സംസാരം ഓൺ ചെയ്താൽ, iPhone നിങ്ങൾക്കും ഫർണിച്ചറിനും ഇടയിലുള്ള അകലം പറയും.

    • സീറ്റിന്റെ ഉപയോഗം അനൗൺസ് ചെയ്യൂ: കസേരകളിലും സോഫകളിലും ഇരിക്കുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ ലഭിക്കാൻ ’സീറ്റിന്റെ ഉപയോഗം അനൗൺസ് ചെയ്യൂ’ ഓണാക്കൂ.

  4. ലൈവ് മാഗ്നിഫയർ ലെൻസിലേക്ക് മടങ്ങാൻ ‘പിന്നിലേക്ക്’ ബട്ടൺ ടാപ്പ് ചെയ്ത്, അത് വീണ്ടും ടാപ്പ് ചെയ്തതിന് ശേഷം ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.