ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ Safari-യിൽ ഒരു വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യൂ

നിങ്ങൾക്ക് ഒരു വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യാനും പ്രിയപ്പെട്ടവയിലേക്ക് ഒരു വെബ്സൈറ്റ് ചേർക്കാനും അല്ലെങ്കിൽ പിന്നീട് അത് എളുപ്പത്തിൽ വീണ്ടും സന്ദർശിക്കാൻ ഹോം സ്ക്രീനിലേക്ക് ഒരു വെബ്സൈറ്റ് ഐക്കൺ ചേർക്കാനും കഴിയും.

ഒരു പ്രിയപ്പെട്ട വെബ്സൈറ്റ് ബുക്ക്മാർക്ക് ചെയ്യാൻ

  1. നിങ്ങളുടെ iPhone-ലെ Safari ആപ്പിലേക്ക് പോകൂ.

  2. ബുക്ക്മാർക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന വെബ്പേജ് തുറക്കൂ.

  3. 'ബുക്ക്മാർക്കുകൾ കാണിക്കൂ' ബട്ടൺ തൊട്ടുപിടിച്ചതിന് ശേഷം ‘ബുക്ക്മാർക്ക് ചേർക്കൂ’ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ ബുക്ക്മാർക്കുകൾ കാണാനും ഓർഗനൈസ് ചെയ്യാനും

  1. നിങ്ങളുടെ iPhone-ലെ Safari ആപ്പിലേക്ക് പോകൂ.

  2. 'ബുക്ക്മാർക്കുകൾ കാണിക്കൂ' ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്ത ശേഷം ഇവയിലേതെങ്കിലും ചെയ്യൂ:

    • ഒരു പുതിയ ഫോൾഡർ സൃഷ്ടിക്കൂ: താഴെ ഇടതുവശത്തുള്ള ‘പുതിയ ഫോൾഡർ’ എന്നതിൽ ടാപ്പ് ചെയ്ത് ഒരു പേര് നൽകൂ, ശേഷം ‘കഴിഞ്ഞു’ എന്നതിൽ ടാപ്പ് ചെയ്യൂ.

    • ഒരു ബുക്ക്മാർക്ക് ഒരു ഫോൾഡറിലേക്ക് നീക്കൂ: ബുക്ക്മാർക്കിൽ ടാപ്പ് ചെയ്ത് ലൊക്കേഷന് താഴെ ടാപ്പ് ചെയ്യൂ, ശേഷം ഒരു ഫോൾഡറിൽ ടാപ്പ് ചെയ്യൂ. നിങ്ങളുടെ ബുക്ക്മാർക്കുകളിലേക്ക് മടങ്ങാൻ ‘പിന്നിലേക്ക്’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • ബുക്ക്മാർക്കുകൾ ഡിലീറ്റ് ചെയ്യൂ: ‘ഡിലീറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്തതിന് ശേഷം ‘ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    • ബുക്ക്മാർക്കുകളുടെ പേര് മാറ്റൂ: ബുക്ക്മാർക്കിൽ ടാപ്പ് ചെയ്ത് ഒരു പുതിയ പേര് നൽകൂ, ശേഷം ‘കഴിഞ്ഞു’ എന്നതിൽ ടാപ്പ് ചെയ്യൂ.

    • ബുക്ക്മാർക്കുകൾ പുനഃക്രമീകരിക്കൂ: ‘പുനഃക്രമീകരിക്കൂ’ ബട്ടൺ തൊട്ടുപിടിച്ച ശേഷം ബുക്ക്മാർക്കിനെ ഒരു പുതിയ ലൊക്കേഷനിലേക്ക് വലിച്ച് നീക്കൂ.

നിങ്ങളുടെ ബുക്ക്മാർക്കുകൾ, വായനാ ലിസ്റ്റ്, ബ്രൗസിങ് ചരിത്രം എന്നിവ കാണാനുള്ള ഓപ്ഷനുകളുള്ള ബുക്ക്മാർക്കുകൾ സ്ക്രീൻ.

iPhone-ൽ നിങ്ങളുടെ Mac ബുക്ക്മാർക്കുകൾ കാണാൻ

  1. ക്രമീകരണം  > [നിങ്ങളുടെ പേര്] > iCloud എന്നതിലേക്ക് പോകൂ.

  2. ‘എല്ലാം കാണൂ’ (‘iCloud-ൽ സേവ് ചെയ്തവ’ എന്നതിന് അടുത്തായി) എന്നതിൽ ടാപ്പ് ചെയ്തതിന് ശേഷം Safari ഓണാണെന്ന് ഉറപ്പാക്കൂ.

കുറിപ്പ്: നിങ്ങളുടെ Mac-ലെ iCloud ക്രമീകരണങ്ങളിൽ Safari ഓൺ ചെയ്തിരിക്കുകയും ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിരിക്കുകയും വേണം. നിങ്ങളുടെ എല്ലാ ഡിവൈസുകളിലും Safari ആപ്പിനായി iCloud സജ്ജീകരിക്കൂ എന്നത് iCloud യൂസർ ഗൈഡിൽ കാണൂ.

നിങ്ങളുടെ ഹോം സ്ക്രീനിലേക്ക് ഒരു വെബ്സൈറ്റ് ഐക്കൺ ചേർക്കൂ

പെട്ടെന്നുള്ള ആക്സസിനായി നിങ്ങളുടെ iPhone ഹോം സ്ക്രീനിലേക്ക് നിങ്ങൾക്ക് ഒരു വെബ്സൈറ്റ് ഐക്കൺ ചേർക്കാം.

  1. നിങ്ങളുടെ iPhone-ലെ Safari ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ ഹോം സ്ക്രീനിലേക്ക് ചേർക്കാൻ ആഗ്രഹിക്കുന്ന വെബ്സൈറ്റിലേക്ക് പോകൂ.

  3. മെനു ബാറിലെ ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  4. ഓപ്ഷനുകളുടെ ലിസ്റ്റ് താഴേക്ക് സ്ക്രോൾ ചെയ്ത് ‘ഹോം സ്ക്രീനിലേക്ക് ചേർക്കൂ’ ടാപ്പ് ചെയ്യൂ.

    നിങ്ങൾക്ക് ‘ഹോം സ്ക്രീനിലേക്ക് ചേർക്കൂ’ എന്നത് കാണാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്കത് ചേർക്കാവുന്നതാണ്. ലിസ്റ്റിന്റെ താഴേക്ക് സ്ക്രോൾ ചെയ്ത് 'പ്രവർത്തനങ്ങൾ എഡിറ്റ് ചെയ്യൂ' എന്നതിൽ ടാപ്പ് ചെയ്തതിന് ശേഷം 'ഹോം സ്ക്രീനിലേക്ക് ചേർക്കൂ' എന്നതിൽ ടാപ്പ് ചെയ്യൂ.

നിങ്ങൾ ചേർക്കുന്ന ഡിവൈസിൽ മാത്രമേ ഐക്കൺ ദൃശ്യമാകൂ.

Safari-യിൽ, ഒരു വെബ്സൈറ്റിലെ ഷെയർ ബട്ടൺ ടാപ്പ് ചെയ്തു, അത് ‘ഹോം സ്ക്രീനിലേക്ക് ചേർക്കൂ’ ഉൾപ്പെടെയുള്ള ഓപ്ഷനുകളുടെ ഒരു ലിസ്റ്റ് കാണിക്കുന്നു.

കുറിപ്പ്: നിങ്ങൾക്ക് അറിയിപ്പുകൾ അയയ്ക്കാൻ ചില വെബ്സൈറ്റുകൾ അനുമതി ചോദിച്ചേക്കാം. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ അറിയിപ്പ് ക്രമീകരണങ്ങൾ മാറ്റാവുന്നതാണ്. അറിയിപ്പ് ക്രമീകരണങ്ങൾ മാറ്റൂ എന്നത് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.