ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ Freeform ബോർഡിലെ കൈയെഴുത്ത് ഗണിത പ്രശ്നങ്ങൾ പരിഹരിക്കൂ

ഒരു Freeform ബോർഡിൽ നിങ്ങൾക്ക് കൈയെഴുത്ത് ഗണിത പ്രശ്നങ്ങൾ പരിഹരിക്കാനാകും.

കുറിപ്പ്: കൈയെഴുത്ത് ഗണിത പ്രശ്നങ്ങളുടെ ഫലങ്ങൾ കാണാൻ, നിങ്ങൾ iOS 18, iPadOS 18, അല്ലെങ്കിൽ അതിനുശേഷമുള്ളത് ഉപയോഗിക്കുന്നുണ്ടായിരിക്കണം.

  1. നിങ്ങളുടെ iPhone-ലെ Freeform ആപ്പിലേക്ക് പോകൂ.

  2. ഒരു ബോർഡ് തുറക്കൂ, അല്ലെങ്കിൽ പുതിയത് ആരംഭിക്കാൻ ‘പുതിയ ബോർഡ്’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. പ്രവർത്തനങ്ങൾ മെനു ബട്ടൺ എന്നതിൽ ടാപ്പ് ചെയ്യൂ, ‘ഗണിത ഫലങ്ങളി’ൽ ടാപ്പ് ചെയ്യൂ, എന്നിട്ട് നിങ്ങൾ നൽകുന്ന ഗണിത പ്രശ്നങ്ങളോട് നിങ്ങളുടെ iPhone എങ്ങനെ പ്രതികരിക്കണമെന്ന് തിരഞ്ഞെടുക്കൂ:

    • നിങ്ങൾക്ക് അവ പരിഹരിക്കണമെങ്കിൽ: ‘ഫലങ്ങൾ ഇൻസേർട്ട് ചെയ്യൂ’ തിരഞ്ഞെടുക്കൂ. (നിങ്ങളുടേതുമായി പൊരുത്തപ്പെടുന്ന എഴുത്തിൽ ഉത്തരം ദൃശ്യമാകും.)

    • നിർദേശങ്ങൾ ദൃശ്യമാകണമെങ്കിൽ: ’ഫലങ്ങൾ നിർദേശിക്കൂ’തിരഞ്ഞെടുക്കൂ. (ടാപ്പ് ചെയ്യുമ്പോൾ, നിങ്ങളുടേതുമായി പൊരുത്തപ്പെടുന്ന എഴുത്തിൽ ഉത്തരം ചേർക്കുന്ന ഒരു’പരിഹരിക്കൂ’ബട്ടൺ ദൃശ്യമാകും.)

  4. ‘ഡ്രോയിങ്, കൈയെഴുത്ത് ഉപകരണങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്യൂ, എന്നിട്ട് ഒരു ഗണിത സമവാക്യം എഴുതാൻ തുടങ്ങൂ.

  5. ഒരു സമ ചിഹ്നം എഴുതുകയോ അക്കങ്ങളുടെ സ്റ്റാക്കിന് താഴെ തിരശ്ചീനമായ ഒരു രേഖ വരയ്ക്കുകയോ ചെയ്ത്, താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • ഫലങ്ങൾ ഇൻസേർട്ട് ചെയ്യൂ മോഡിൽ: സമവാക്യം തുറക്കാൻ ഉത്തരത്തിൽ ടാപ്പ് ചെയ്യൂ. ഉത്തരം ഡിലീറ്റ് ചെയ്യാൻ നിങ്ങൾക്ക് ‘അടയ്ക്കൂ’ ബട്ടൺ എന്നതിൽ ടാപ്പ് ചെയ്യാം.

    • ’ഫലങ്ങൾ നിർദേശിക്കൂ’ മോഡിൽ: നിങ്ങളുടേതുമായി പൊരുത്തപ്പെടുന്ന എഴുത്തിലുള്ള ഉത്തരം ചേർക്കാൻ’പരിഹരിക്കൂ’എന്നതിൽ ടാപ്പ് ചെയ്യൂ.

നിങ്ങൾക്ക് ഏത് മോഡാണ് വേണ്ടതെന്ന് നിങ്ങൾക്ക് തീരുമാനിക്കാം, അല്ലെങ്കിൽ ഗണിത സൂചനകൾ ഓഫാക്കാം. ഗണിത സൂചനകൾ നേടൂ കാണൂ.

നിങ്ങൾക്ക് ഏതെങ്കിലും ടെക്സ്റ്റിൽ സ്റ്റിക്കി നോട്ടുകൾ, ആകൃതികൾ, ടെക്സ്റ്റ് ബോക്സുകൾ , കുറിപ്പുകൾ ആപ്പ് എന്നിവയിൽ പരിഹരിക്കാനുള്ള സമവാക്യങ്ങൾ ടൈപ്പ് ചെയ്യാനുമാകും.

നിങ്ങൾക്ക് ‘കാൽകുലേറ്റർ’ ആപ്പിലേത് പോലെ വേരിയബിളുകൾ ഉപയോഗിക്കാനും സമവാക്യങ്ങൾ എഡിറ്റ് ചെയ്യാനും ഫലങ്ങൾ അപ്ഡേറ്റ് ചെയ്യാനും കഴിയും. ഗണിത കുറിപ്പുകൾ ഉപയോഗിച്ച് ഗണിതം പരിഹരിക്കൂ എന്നത് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.