ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

CarPlay ഹോമിലെ ഐക്കണുകൾ പുനഃക്രമീകരിക്കൂ

  1. നിങ്ങളുടെ വാഹനം നിങ്ങൾ പ്രവർത്തിപ്പിക്കാത്തപ്പോൾ, നിങ്ങളുടെ iPhone-ൽ ക്രമീകരണം തുറക്കൂ, എന്നിട്ട് പൊതുവായവ > CarPlay എന്നതിൽ പോയി, നിങ്ങളുടെ വാഹനം സെലക്റ്റ് ചെയ്ത് ‘ഇഷ്ടാനുസൃതമാക്കൂ’ ടാപ്പ് ചെയ്യൂ.

  2. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • ഒരു ഐക്കൺ നീക്കാൻ: ലിസ്റ്റിൽ ‘പുനഃക്രമീകരിക്കൂ’ ബട്ടൺ മുകളിലേക്കോ താഴേക്കോ വലിച്ച് നീക്കൂ.

    • ഒരു ഐക്കൺ നീക്കം ചെയ്യാൻ: ഐക്കണിന് അടുത്തായി ‘ഡിലീറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, എന്നിട്ട് നീക്കംചെയ്യൂ എന്നതിൽ ടാപ്പ് ചെയ്യൂ.

      അടുത്ത് ‘ഡിലീറ്റ് ചെയ്യൂ’ ബട്ടൺ ഉള്ള ഐക്കണുകൾ മാത്രമേ നീക്കം ചെയ്യാൻ കഴിയൂ.

    • CarPlay-യിലേക്ക് ഒരു ഐക്കൺ തിരികെ ചേർക്കാൻ: പേജിന്റെ താഴെ ‘കൂടുതൽ ആപ്പുകൾ’ക്ക് താഴെ, ഐക്കണിന് അടുത്തുള്ള ഇൻസേർട്ട് ബട്ടൺ ടാപ്പ് ചെയ്യൂ.

സൈഡ്ബാറിൽ മാപ്പ്സ്, സംഗീതം, സന്ദേശങ്ങൾ എന്നിവ കാണിക്കുന്ന ഒരു CarPlay ഹോം. വലതുവശത്ത് ഓഡിയോബുക്കുകൾ, കലണ്ടർ, മാപ്പ്സ്, സന്ദേശങ്ങൾ, സംഗീതം, ‘ഇപ്പോൾ പ്ലേ ചെയ്യുന്നത്’, ഫോൺ, പോഡ്കാസ്റ്റ്സ് എന്നിവയാണുള്ളത്.

അടുത്ത തവണ നിങ്ങൾ CarPlay-യിലേക്ക് കണക്റ്റ് ചെയ്യുമ്പോൾ CarPlay ഹോമിൽ നിങ്ങളുടെ ഐക്കൺ മാറ്റങ്ങൾ ദൃശ്യമാകും.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.