ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ Apple Music-ൽ ഇനങ്ങളെ പ്രിയപ്പെട്ടവയായി അടയാളപ്പെടുത്തൂ

കണ്ടെത്തൽ എളുപ്പമാക്കാൻ നിങ്ങൾക്ക് സംഗീതത്തിൽ ഇനങ്ങളെ ‘പ്രിയപ്പെട്ടവ’ എന്ന് അടയാളപ്പെടുത്താം. നിങ്ങൾ Apple Music സബ്സ്ക്രൈബ് ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ പ്രിയപ്പെട്ട ആർട്ടിസ്റ്റുകളുടെ പുതിയ റിലീസുകളിൽ നിന്നുള്ള അറിയിപ്പുകൾ നിങ്ങൾക്ക് ലഭിക്കും, കൂടാതെ ഹോം ടാബിൽ നിന്ന് അവരുടെ സംഗീതത്തിലേക്ക് എളുപ്പത്തിൽ തിരിച്ച് വരാനും കഴിയും.

പ്രിയപ്പെട്ട പ്ലേലിസ്റ്റുകൾ, ആർട്ടിസ്റ്റുകൾ, ആൽബങ്ങൾ, ഗാനങ്ങൾ എന്നിവ ചേർക്കൂ

  1. നിങ്ങളുടെ iPhone-ലെ സംഗീതം ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഒരു പ്രിയപ്പെട്ട പ്ലേലിസ്റ്റ് ചേർക്കാൻ: ഒരു പ്ലേലിസ്റ്റ് തൊട്ടുപിടിക്കൂ അല്ലെങ്കിൽ പ്ലേലിസ്റ്റിന് അടുത്തായുള്ള ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പ്രിയപ്പെട്ടതാക്കൂ’ ടാപ്പ് ചെയ്യൂ.

    • ഒരു പ്രിയപ്പെട്ട ആർട്ടിസ്റ്റിനെ ചേർക്കാൻ: ഒരു ആർട്ടിസ്റ്റ് പേജിലേക്ക് പോകൂ, തുടർന്ന് സ്ക്രീനിന്റെ മുകളിലുള്ള ‘പ്രിയപ്പെടതാക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

      നിങ്ങൾ ഒരു ആർട്ടിസ്റ്റിനെ പ്രിയപ്പെട്ടതായി അടയാളപ്പെടുത്തുമ്പോൾ, അവർ ഹോമിലെ പ്രിയപ്പെട്ട ആർട്ടിസ്റ്റുകൾക്ക് താഴെ പ്രത്യക്ഷപ്പെടുകയും അവരുടെ സംഗീതം കൂടുതൽ തവണ ശുപാർശ ചെയ്യപ്പെടുകയും ചെയ്യും.

    • ഒരു പ്രിയപ്പെട്ട ആൽബം ചേർക്കാൻ: ഒരു ആൽബം തൊട്ടുപിടിക്കൂ, തുടർന്ന് ‘പ്രിയപ്പെട്ടതാക്കൂ’ തിരഞ്ഞെടുക്കൂ. അല്ലെങ്കിൽ ഒരു ആൽബം ടാപ്പ് ചെയ്യൂ, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പ്രിയപ്പെട്ടതാക്കൂ’ ടാപ്പ് ചെയ്യൂ.

    • ഒരു പ്രിയപ്പെട്ട ഗാനം ചേർക്കാൻ: ഒരു പാട്ട് തൊട്ടുപിടിക്കൂ അല്ലെങ്കിൽ പാട്ടിന് അടുത്തുള്ള ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പ്രിയപ്പെട്ടതാക്കൂ’ ടാപ്പ് ചെയ്യൂ. അല്ലെങ്കിൽ ‘ഇപ്പോൾ പ്ലേ ചെയ്യുന്നത്’ സ്ക്രീനിൽ, ‘പ്രിയപ്പെടതാക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

      നിങ്ങൾ ഒരു പാട്ട് പ്രിയപ്പെട്ടതായി അടയാളപ്പെടുത്തുമ്പോൾ, അത് ‘പ്രിയപ്പെട്ട ഗാനങ്ങൾ’ പ്ലേലിസ്റ്റിൽ ദൃശ്യമാകും. ആ പ്ലേലിസ്റ്റ് കാണാൻ ‘ലൈബ്രറി’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പ്ലേലിസ്റ്റുകൾ’ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ സംഗീത ലൈബ്രറിയിൽ നിങ്ങൾക്ക് പ്രിയപ്പെട്ട ഇനങ്ങൾ എളുപ്പത്തിൽ കണ്ടെത്താനാകും. ലൈബ്രറി ടാപ്പ് ചെയ്യൂ, പ്ലേലിസ്റ്റുകൾ, ആർട്ടിസ്റ്റുകൾ, ആൽബങ്ങൾ, ഗാനങ്ങൾ എന്നിവ തിരഞ്ഞെടുക്കൂ, ഫിൽട്ടർ മെനു ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പ്രിയപ്പെട്ടവ’ തിരഞ്ഞെടുക്കൂ.

പ്ലേലിസ്റ്റുകൾ, ആർട്ടിസ്റ്റുകൾ, ആൽബങ്ങൾ, ഗാനങ്ങൾ എന്നിവ ‘പ്രിയപ്പെട്ടവ’യിൽ നിന്ന് നീക്കം ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ സംഗീതം ആപ്പിലേക്ക് പോകൂ.

  2. ലൈബ്രറി ടാപ്പ് ചെയ്യൂ, പ്ലേലിസ്റ്റുകൾ, ആർട്ടിസ്റ്റുകൾ, ആൽബങ്ങൾ, ഗാനങ്ങൾ എന്നിവ തിരഞ്ഞെടുക്കൂ, ഫിൽട്ടർ മെനു ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പ്രിയപ്പെട്ടവ’ തിരഞ്ഞെടുക്കൂ

  3. ഒരു പ്ലേലിസ്റ്റ്, ആർട്ടിസ്റ്റ്, ആൽബം അല്ലെങ്കിൽ ഗാനം തൊട്ടുപിടിക്കൂ, തുടർന്ന് ‘പ്രിയപ്പെട്ടതല്ലാതാക്കൂ’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.