ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ സുഹൃത്തുക്കളുമായി കളിക്കാൻ Game Center ഉപയോഗിക്കൂ

FaceTime കോളിനിടെ Game Center ഉപയോഗിച്ച് നിങ്ങൾക്ക് സൗഹൃദ അഭ്യർഥനകൾ അയയ്ക്കാനും നിങ്ങളുടെ യൂസർ പ്രൊഫൈൽ മാനേജ് ചെയ്യാനും, നേട്ടങ്ങൾ നേടാനും, ലീഡർബോർഡുകളിൽ മത്സരിക്കാനും, സുഹൃത്തുക്കളോടൊപ്പം കളിക്കാനും കഴിയും. നിങ്ങളുടെ Apple ഡിവൈസുകളിലുടനീളം പിന്തുണയ്ക്കുന്ന ഗെയിമുകൾ ആക്സസ് ചെയ്യാൻ നിങ്ങൾക്ക് Game Center ഉപയോഗിക്കാം.

നിങ്ങളുടെ Game Center പ്രൊഫൈൽ സജ്ജീകരിക്കൂ

  1. ക്രമീകരണം  > Game Center എന്നതിലേക്ക് പോകൂ, എന്നിട്ട് നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യൂ.

  2. നിങ്ങൾ ഒരുമിച്ച് ഗെയിമുകൾ കളിക്കുമ്പോൾ നിങ്ങളുടെ സുഹൃത്തുക്കൾ കാണുന്ന ഒരു വിളിപ്പേര് തിരഞ്ഞെടുക്കാൻ, വിളിപ്പേര് ടാപ്പ് ചെയ്യൂ, എന്നിട്ട് ഒരു പേര് നൽകൂ, അല്ലെങ്കിൽ നിർദേശങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കൂ.

  3. നിങ്ങളുടെ അവതാർ വ്യക്തിഗതമാക്കാൻ, ‘അവതാർ എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു പുതിയ Memoji സൃഷ്ടിക്കൂ, നിലവിലുള്ള Memoji ഉപയോഗിക്കൂ, അല്ലെങ്കിൽ നിങ്ങളുടെ ഇനീഷ്യലുകൾ എങ്ങനെ ദൃശ്യമാകണമെന്ന് ഇഷ്ടാനുസൃതമാക്കൂ.

നിങ്ങളുടെ Game Center പ്രൊഫൈൽ, നേട്ടങ്ങൾ, സമീപകാല ഗെയിമുകൾ, സുഹൃത്തുക്കൾ, അവരുടെ പ്രവർത്തനം എന്നിവ കാണാൻ, ക്രമീകരണം > Game Center > [നിങ്ങളുടെ പ്രൊഫൈൽ] എന്നതിലേക്ക് പോകൂ.

സുഹൃത്തുക്കളെ ചേർക്കൂ

  1. ക്രമീകരണം  > Game Center എന്നതിലേക്ക് പോകൂ.

  2. ’സുഹൃത്തുക്കളെ ക്ഷണിക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു നിർദേശിക്കപ്പെട്ട കോൺടാക്റ്റ് തിരഞ്ഞെടുക്കൂ, അല്ലെങ്കിൽ അവരുടെ പേര് നൽകി ഒരു കോൺടാക്റ്റ് കണ്ടെത്തൂ.

  3. സ്വീകർത്താക്കൾക്ക് താഴെപ്പറയുന്ന ഏതെങ്കിലും വഴികളിലൂടെ സൗഹൃദ അഭ്യർഥനകളോട് പ്രതികരിക്കാനാകും:

    • ‘സന്ദേശങ്ങളി’ൽ, ലിങ്ക് ടാപ്പ് ചെയ്യൂ.

    • ക്രമീകരണം > Game Center > സൗഹൃദ അഭ്യർഥനകൾ എന്നതിലേക്ക് പോകൂ.

നിങ്ങൾക്ക് കോൺടാക്റ്റ്സ് ആപ്പിലും ഒരു സുഹൃത്തിനെ ചേർക്കാൻ കഴിയും. അവരുടെ കോൺടാക്റ്റ് കാർഡ് തുറക്കൂ, എന്നിട്ട് Game Center-ൽ ‘സുഹൃത്തിനെ ചേർക്കൂ’ ടാപ്പ് ചെയ്യൂ.

സൗഹൃദ നിർദേശങ്ങൾ നേടുകയും അവർ എന്താണ് പ്ലേ ചെയ്യുന്നതെന്ന് കാണുകയും ചെയ്യൂ

App Store-ൽ, Game Center-ൽ കണക്റ്റ് ചെയ്യാനും നിങ്ങളുടെ സുഹൃത്തുക്കളുടെ അടുത്തിടെയുള്ള പ്രവർത്തനം കാണാനും നിങ്ങളുടെ കോൺടാക്റ്റുകളെ ക്ഷണിക്കാം.

  1. നിങ്ങളുടെ iPhone-ലെ App Store ആപ്പിലേക്ക് പോകൂ.

  2. ഗെയിമുകൾ അല്ലെങ്കിൽ Arcade ടാപ്പ് ചെയ്യൂ (നിങ്ങൾ Apple Arcade സബ്സ്ക്രൈബ് ചെയ്താൽ).

  3. ‘സുഹൃത്തുക്കൾ കളിക്കുന്നു’, ‘അടുത്തിടെയുള്ള പ്രവർത്തനം’, അല്ലെങ്കിൽ ‘സൗഹൃദ നിർദേശങ്ങൾ’ എന്നിവ കാണാൻ Game Center-ൽ താഴേക്ക് സ്ക്രോൾ ചെയ്യൂ.

ക്രമീകരണം  > Game Center > എല്ലാ സുഹൃത്തുക്കളും എന്നതിലേക്ക് പോയി നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തുക്കളുടെ പ്രൊഫൈലുകളും അടുത്തിടെയുള്ള പ്രവർത്തനവും കാണാൻ കഴിയും.

SharePlay ഉപയോഗിച്ച് സുഹൃത്തുക്കളുമായി ഗെയിമുകൾ കളിക്കൂ

App Store-ൽ നിങ്ങൾക്ക് ഒരു Game Center മൾട്ടിപ്ലേയർ ഗെയിം കണ്ടെത്താനും ഡൗൺലോഡ് ചെയ്യാനും ഒരു FaceTime കോളിലായിരിക്കുമ്പോൾ സുഹൃത്തുക്കളുമായി കളിക്കാനും കഴിയും.

കോൾ സമയത്ത്, പിന്തുണയ്ക്കുന്ന ഒരു മൾട്ടിപ്ലേയർ ഗെയിം തുറക്കൂ, ‘SharePlay ആരംഭിക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടരൂ.

ഒരുമിച്ച് കാണാനും കേൾക്കാനും പ്ലേ ചെയ്യാനും SharePlay ഉപയോഗിക്കൂ എന്നത് കാണൂ.

ഒരു മൾട്ടിപ്ലേയർ ഗെയിമിലേക്ക് ആളുകളെ ക്ഷണിക്കാൻ AirDrop ഉപയോഗിക്കൂ

Game Center പിന്തുണയ്ക്കുന്ന മൾട്ടിപ്ലേയർ ഗെയിമുകളിലേക്ക് അടുത്തുള്ള സുഹൃത്തുക്കളെ ക്ഷണിക്കാൻ നിങ്ങൾക്ക് AirDrop ഉപയോഗിക്കാം.

  1. നിങ്ങളുടെ iPhone-ൽ നിങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്ന ഗെയിം തുറക്കൂ.

  2. നിങ്ങൾ സുഹൃത്തുക്കളെ ക്ഷണിക്കുന്ന സ്ക്രീനിലേക്ക് നാവിഗേറ്റ് ചെയ്യൂ.

  3. മറ്റൊരു വ്യക്തിയുടെ iPhone-ന്റെയോ Apple Watch-ന്റെയോ മുകളിൽ നിന്നും കുറച്ച് സെന്റിമീറ്ററിൽ നിങ്ങളുടെ iPhone-ന്റെ ഡിസ്പ്ലേ പിടിക്കൂ.

    ഒരു കണക്ഷൻ സൃഷ്ടക്കപ്പെടുന്നുവെന്ന് സൂചിപ്പിക്കാൻ രണ്ട് ഡിവൈസുകളിൽ നിന്നും ഒരു തിളക്കം പുറത്തുവരുന്നു.

  4. മറ്റൊരാളുടെ സ്ക്രീനിൽ ഗെയിം ദൃശ്യമാകുന്നതുവരെ നിങ്ങളുടെ ഡിവൈസുകൾ പരസ്പരം അടുത്ത് പിടിക്കുന്നത് തുടരൂ.

ഒരു യൂസറിനെ റിപ്പോർട്ട് ചെയ്യൂ അല്ലെങ്കിൽ ഒരു സുഹൃത്തിനെ നീക്കം ചെയ്യൂ

നിങ്ങൾക്ക് ഒരു യൂസറിനെ വഞ്ചനയ്ക്കോ അനുചിതമായ ചിത്രത്തിനോ വിളിപ്പേരിനോ മറ്റേതെങ്കിലും പ്രശ്നത്തിനോ റിപ്പോർട്ട് ചെയ്യാം. നിങ്ങളുടെ ‘സുഹൃത്തുക്കളു’ടെ ലിസ്റ്റിൽ നിന്നും ഒരാളെ നിങ്ങൾക്ക് നീക്കം ചെയ്യാനും കഴിയും.

  1. ക്രമീകരണം  > Game Center > എല്ലാ സുഹൃത്തുക്കളും എന്നതിലേക്ക് പോകൂ.

  2. നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനോ നീക്കംചെയ്യാനോ ഉള്ള സുഹൃത്തിനെ ടാപ്പ് ചെയ്യൂ, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘യൂസറിനെ റിപ്പോർട്ട് ചെയ്യൂ’ അല്ലെങ്കിൽ ‘സുഹൃത്തിനെ നീക്കംചെയ്യൂ’ തിരഞ്ഞെടുക്കൂ.

Game Center ക്രമീകരണങ്ങളും നിയന്ത്രണങ്ങളും മാനേജ് ചെയ്യൂ

നിങ്ങൾക്ക് സുഹൃത്തുക്കളെ കാണാനും അഭ്യർഥനകൾ സ്വീകരിക്കാനോ നിരസിക്കാനോ സ്വകാര്യതാ ക്രമീകരണങ്ങൾ മാനേജ് ചെയ്യാനും നിയന്ത്രണങ്ങൾ സജ്ജമാക്കാനും കഴിയും.

  1. ക്രമീകരണം  > Game Center എന്നതിലേക്ക് പോകൂ, തുടർന്ന് ഇനിപ്പറയുന്നവയിലേതെങ്കിലും ചെയ്യൂ:

    • സുഹൃത്തുക്കളെ കാണാൻ: ‘എല്ലാ സുഹൃത്തുക്കളും’ ടാപ്പ് ചെയ്യൂ.

    • സൗഹൃദ അഭ്യർഥനകൾ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാൻ: സൗഹൃദ അഭ്യർഥനകൾ ടാപ്പ് ചെയ്യൂ.

    • Game Center സുഹൃത്തുക്കളുടെ ലിസ്റ്റ് ആക്സസ് ചെയ്യാൻ ആപ്പുകളെ അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യാൻ: ’സുഹൃത്തുക്കളുടെ ലിസ്റ്റ് പങ്കിടൂ’ ടാപ്പ് ചെയ്യൂ.

    • Apple അക്കൗണ്ടുമായി ബന്ധപ്പെട്ട ഇ-മെയിലും ഫോൺ നമ്പറും ഉപയോഗിച്ച് നിങ്ങളെ കണ്ടെത്താൻ Game Center സുഹൃത്തുക്കളെ അനുവദിക്കൂ: ’നിങ്ങളെ കണ്ടെത്താൻ സുഹൃത്തുക്കളെ സഹായിക്കൂ’ ഓൺ ചെയ്യൂ.

    • പ്രവർത്തനം പങ്കിടൽ മാനേജ് ചെയ്യൂ: നിങ്ങളുടെ പ്രൊഫൈൽ, നേട്ട പുരോഗതി, ലീഡർബോർഡ് അപ്ഡേറ്റുകൾ, അടുത്തിടെ കളിച്ച ഗെയിമുകൾ എന്നിവ ആർക്കൊക്കെ കാണാൻ കഴിയുമെന്നത് വ്യക്തമാക്കാൻ ‘എല്ലാവർക്കും’, ‘സുഹൃത്തുക്കൾക്ക് മാത്രം’ അല്ലെങ്കിൽ ‘നിങ്ങൾക്ക് മാത്രം’ എന്നിവയിലൊന്ന് തിരഞ്ഞെടുക്കൂ.

    • സമീപത്തുള്ള പ്ലേയർമാരിൽ നിന്നുള്ള ക്ഷണങ്ങൾ അനുവദിക്കൂ: ഒരേ ഗെയിമിലെ അടുത്തുള്ള Game Center പ്ലേയർമാരെ Wi-Fi അല്ലെങ്കിൽ Bluetooth വഴി ഒരു മൾട്ടിപ്ലെയർ ഗെയിമിലേക്ക് നിങ്ങളെ ക്ഷണിക്കാൻ അനുവദിക്കുന്നതിന് ‘സമീപത്തുള്ള പ്ലേയർമാർ’ ഓൺ ചെയ്യൂ.

  2. ക്രമീകരണം  > സ്ക്രീൻ സമയം > ഉള്ളടക്ക, സ്വകാര്യതാ നിയന്ത്രണങ്ങൾ എന്നതിലേക്ക് പോകൂ, എന്നിട്ട് ‘ഉള്ളടക്കവും സ്വകാര്യതാ നിയന്ത്രണങ്ങളും’ ഓൺ ചെയ്യൂ.

  3. App Store, മീഡിയ, വെബ്ബും ഗെയിമുകളും എന്നതിൽ ടാപ്പ് ചെയ്യൂ, Game Center എന്നതിലേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് താഴെപ്പറയുന്ന നിയന്ത്രണങ്ങളിൽ ഏതെങ്കിലുമൊന്ന് സജ്ജമാക്കൂ:

    • മൾട്ടിപ്ലേയർ ഗെയിമുകൾ

    • സുഹൃത്തുക്കളെ ചേർക്കൽ

    • സുഹൃത്തുക്കളുമായി കണക്റ്റ് ചെയ്യൂ

    • സ്ക്രീൻ റെക്കോഡിങ്

    • സമീപത്തുള്ള മൾട്ടിപ്ലെയർ

    • സ്വകാര്യ സന്ദേശമയയ്ക്കൽ

    • പ്രൊഫൈൽ സ്വകാര്യതാ മാറ്റങ്ങൾ

    • അവതാർ, വിളിപ്പര് മാറ്റങ്ങൾ

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.