ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ‘സന്ദേശങ്ങൾ’ ഉപയോഗിച്ച് പ്രോജക്റ്റുകളിൽ കൂട്ടുപ്രവർത്തനം നടത്തൂ

‘സന്ദേശങ്ങൾ’ ആപ്പിൽ, ഒരു പ്രോജക്റ്റിൽ കൂട്ടുപ്രവർത്തനം നടത്തുന്നതിന് ആളുകളെ ക്ഷണിക്കാൻ നിങ്ങൾക്ക് ഒരു ടെക്സ്റ്റ് സന്ദേശം അയയ്ക്കാം. അപ്പോൾ, ഡോക്യുമെന്റിലേക്കോ സ്പ്രെഡ്ഷീറ്റിലേക്കോ മറ്റ് പങ്കിട്ട ഫയലിലേക്കോ സംഭാഷണത്തിലുള്ള എല്ലാവരെയും ചേർക്കും.

കുറിപ്പ്: ‘സന്ദേശങ്ങൾ’ ഉപയോഗിച്ച് ഒരു പ്രോജക്റ്റിൽ കൂട്ടുപ്രവർത്തനം നടത്തുന്നതിന്, നിങ്ങളും നിങ്ങളുടെ സ്വീകർത്താക്കളും iOS 16, iPadOS 16, macOS 13, watchOS 9, visionOS 1 എന്നിവ മുതലുള്ള പതിപ്പുകളോടൊപ്പം iMessage ഉപയോഗിക്കണം, ഒപ്പം നിങ്ങൾ മറ്റുള്ളവർക്ക് ആക്സസ് ചെയ്യാൻ കഴിയുന്ന iCloud Drive പോലുള്ള എവിടെയെങ്കിലും ആദ്യം ഉള്ളടക്കം സേവ് ചെയ്യണം. iPhone ആപ്പുകളുടെ കൂട്ടുപ്രവർത്തന ഫീച്ചറുകൾ ഉപയോഗിക്കാൻ നിങ്ങൾ iCloud ഓണാക്കേണ്ടിവന്നേക്കാം: ക്രമീകരണം  > [നിങ്ങളുടെ പേര്] > iCloud എന്നതിലേക്ക് പോകൂ, എന്നിട്ട് iCloud-ൽ സേവ് ചെയ്തവ എന്നതിനടുത്തുള്ള ‘എല്ലാം കാണൂ’ ടാപ്പ് ചെയ്യൂ.

കൂട്ടുപ്രവർത്തനം നടത്താനുള്ള ആളുകളെ ക്ഷണിക്കൂ

മറ്റൊരു ആപ്പിൽ നിന്ന് ഒരു പ്രോജക്റ്റിൽ കൂട്ടുപ്രവർത്തനം നടത്താനായി നിങ്ങൾക്ക് ആളുകളെ ക്ഷണിക്കാം, തുടർന്ന് ‘സന്ദേശങ്ങളി’ൽ നിങ്ങളുടെ ഉള്ളടക്കം ചർച്ച ചെയ്യാം. കുറിപ്പുകൾ, Freeform, ഓർമപ്പെടുത്തലുകൾ, Safari, Keynote, Numbers, Pages എന്നിവയും മറ്റും പോലുള്ള ആപ്പുകളിൽ നിന്നും, നിങ്ങൾ ആദ്യം iCloud ക്രമീകരണങ്ങളിൽ അവയുടെ കൂട്ടുപ്രവർത്തന ഫീച്ചറുകൾ ഓണാക്കുന്നതിലൂടെ ഫയലുകൾ പങ്കിടൂ, ഒപ്പം iCloud Driveപോലെയുള്ള മറ്റുള്ളവർക്ക് അത് ആക്സസ് ചെയ്യാവന്ന എവിടെയെങ്കിലും ഉള്ളടക്കം സേവ് ചെയ്യൂ.

കൂട്ടുപ്രവർത്തനം നടത്തായി ആരെയെങ്കിലും ക്ഷണിക്കാനുള്ള പ്രക്രിയ ആപ്പിനെ ആശ്രയിച്ചിരിക്കുന്നു. ഒരു പിന്തുണയ്ക്കുന്ന ആപ്പിൽ നിങ്ങൾക്ക് ഒരു കൂട്ടുപ്രവർത്തനം ആരംഭിക്കാവുന്ന ഒരു മാർഗം ഇതാ:

  1. നിങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്ന ഫയൽ സെലക്റ്റ് ചെയ്യൂ, എന്നിട്ട് ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ ‘കൂട്ടുപ്രവർത്തനം നടത്തൂ’ ടാപ്പ് ചെയ്യൂ.

  2. ’കൂട്ടുപ്രവർത്തനം നടത്തൂ’ സെലക്റ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കൂ (പകർപ്പ് അയയ്ക്കൂ എന്നതിന് പകരം), തുടർന്ന് നിങ്ങൾ കൂട്ടുപ്രവർത്തനം നടത്താനാഗ്രഹിക്കുന്ന ഗ്രൂപ്പോ വ്യക്തിയെയോ ടാപ്പ് ചെയ്യൂ. ലിസ്റ്റ് ചെയ്ത ഗ്രൂപ്പോ വ്യക്തിയെയോ നിങ്ങൾ കാണുന്നില്ലെങ്കിൽ, ‘സന്ദേശങ്ങൾ’ ആപ്പ് ഐക്കൺ ടാപ്പ് ചെയ്യൂ.

    നിർദേശിക്കപ്പെട്ട ഐക്കണുകൾ FaceTime-ൽ സജീവമായ കോളുകളോ സമീപകാല ‘സന്ദേശങ്ങളി’ലെ സംഭാഷണങ്ങളോ ഉള്ള ഗ്രൂപ്പുകളുമായോ വ്യക്തികളുമായോ ബന്ധപ്പെട്ടതാകാം.

  3. അയയ്ക്കാൻ തയ്യാറായ ക്ഷണത്തോടെ ഒരു ‘സന്ദേശങ്ങളി’ലെ സംഭാഷണം തുറക്കുന്നു. ഒരു കുറിപ്പ് (ഓപ്ഷണൽ) ചേർക്കൂ, എന്നിട്ട് അയയ്ക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ.

‘കുറിപ്പുകളി’ലെ ഒരു ഡ്രോയിങ്ങിൽ കൂട്ടുപ്രവർത്തനം നടത്താനുള്ള ഒരു ക്ഷണം, പങ്കിടൽ ഓപ്ഷനായി ‘കൂട്ടുപ്രവർത്തനം നടത്തൂ’ എന്നും ‘നിങ്ങൾ ക്ഷണിക്കുന്ന ആളുകൾക്ക് മാത്രമേ എഡിറ്റ് ചെയ്യാൻ കഴിയൂ’ എന്നത് ആക്‌സസ്, അനുമതി ക്രമീകരണമായും കാണിക്കും. ഒരു ഗ്രൂപ്പ് ഉൾപ്പെടെ, സാധ്യതയുള്ള നാല് സ്വീകർത്താക്കൾ അതിന് താഴെയായി ഒരു റോ രൂപപ്പെടുത്തുന്നു. കുറിപ്പ് പങ്കിടാൻ താഴത്തെ റോ വ്യത്യസ്ത വഴികൾ വാഗ്ദാനം ചെയ്യുന്നു: AirDrop, ‘സന്ദേശങ്ങൾ’, Mail, Freeform.

‘സന്ദേശങ്ങളി’ൽ പങ്കെടുക്കുന്നവരെ ക്ഷണിച്ചതിന് ശേഷം, നിങ്ങൾക്ക് മറ്റ് ആപ്പിലെ പ്രോജക്റ്റിൽ പ്രവർത്തിക്കാനും ആ ആപ്പിലെ ‘കൂട്ടുപ്രവർത്തനം’ ബട്ടൺ ടാപ്പ് ചെയ്ത് ‘സന്ദേശങ്ങളി’ലെ സംഭാഷണത്തിലേക്ക് മടങ്ങാനും കഴിയും.

ആരെങ്കിലും ഫയൽ എഡിറ്റ് ചെയ്യുമ്പോൾ, ‘സന്ദേശങ്ങളു’ടെ ത്രെഡിന്റെ മുകളിൽ നിങ്ങൾ അപ്ഡേറ്റുകൾ കാണുന്നു. പങ്കിട്ട പ്രോജക്റ്റിലേക്ക് മടങ്ങാനും മാറ്റങ്ങൾ കാണാനും ഒരു അപ്ഡേറ്റിൽ ടാപ്പ് ചെയ്യൂ.

കുറിപ്പ്: പങ്കിടപ്പെട്ട ഇനവുമായി ഇന്ററാക്റ്റ് ചെയ്യുന്നതിനോ എന്തെങ്കിലും അപ്ഡേറ്റുകൾ കാണുന്നതിനോ മുമ്പ് പങ്കെടുക്കുന്ന ആളുകൾ നിങ്ങളുടെ ക്ഷണം സ്വീകരിക്കുകയോ അതിൽ ചേരുകയോ ചെയ്യേണ്ടിവന്നേക്കാം.

‘സന്ദേശങ്ങളി’ലെ ഒരു പ്രോജക്റ്റിൽ കൂട്ടുപ്രവർത്തനം നടത്തൂ

നിങ്ങളുടെ പ്രോജക്റ്റ് പങ്കിട്ടതിനുശേഷം, ആരെങ്കിലും എഡിറ്റ് ചെയ്യുമ്പോഴെല്ലാം ‘സന്ദേശങ്ങളി’ലെ സംഭാഷണത്തിന്റെ മുകളിൽ പ്രവർത്തന അപ്ഡേറ്റുകൾ നിങ്ങൾ കാണുന്നു.

സംഭാഷണ വിൻഡോയുടെ മുകളിലുള്ള കൂട്ടുപ്രവർത്തനം നടത്താനുള്ള ഒരു ക്ഷണവും അപ്ഡേറ്റുകളും ഉൾപ്പെടുന്ന ‘സന്ദേശങ്ങളി’ലെ ഒരു ഗ്രൂപ്പ് സംഭാഷണം.
  1. നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾ കൂട്ടുപ്രവർത്തനം നടത്താൻ തുടങ്ങിയ പ്രോജക്റ്റിലേക്കുള്ള ക്ഷണം ഉൾക്കൊള്ളുന്ന സംഭാഷണത്തിലേക്ക് പോകൂ, എന്നിട്ട് പ്രോജക്റ്റിലേക്ക് മടങ്ങാൻ താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • നിങ്ങളുടെ സംഭാഷണത്തിലെ ഫയൽ തുറക്കാൻ അതിൽ ടാപ്പ് ചെയ്യൂ.

    • സംഭാഷണത്തിന്റെ മുകളിൽ ഒരു അപ്ഡേറ്റ് കാണുന്നുവെങ്കിൽ ’കാണിക്കൂ’ ടാപ്പ് ചെയ്യൂ.

    • സ്ക്രീനിന്റെ മുകളിലുള്ള നിങ്ങളുടെ പങ്കെടുക്കുന്ന ആളിന്റെയോ ഗ്രൂപ്പിന്റെയോ പേര് ടാപ്പ് ചെയ്യൂ, ‘കൂട്ടുപ്രവർത്തന’ത്തിലേക്ക് സ്ക്രോൾ ചെയ്യൂ, എന്നിട്ട് പങ്കിട്ട പ്രോജക്റ്റിൽ ടാപ്പ് ചെയ്യൂ.

നിങ്ങൾ പ്രോജക്റ്റിൽ എന്തെങ്കിലും മാറ്റങ്ങളോ എഡിറ്റുകളോ നടത്തുമ്പോൾ, പങ്കെടുക്കുന്നവർക്ക് സംഭാഷണത്തിൽ അപ്ഡേറ്റുകൾ ലഭിക്കും.

കുറിപ്പ്: നിങ്ങൾ ഒരു പുതിയ വ്യക്തിയെ ഒരു ഗ്രൂപ്പ് സംഭാഷണത്തിലേക്ക് ചേർക്കുകയാണെങ്കിൽ, നിങ്ങൾ കൂട്ടുപ്രവർത്തനം നടത്തുന്ന പ്രോജക്റ്റുകളിലേക്ക് നിങ്ങൾ അവർക്ക് ആക്സസ് നൽകണം. അവരെ അടുത്തിടെയാണ് ഗ്രൂപ്പ് സംഭാഷണത്തിൽ ചേർത്തതെങ്കിൽ, അവരെ ചേർക്കാൻ സ്ക്രീനിന്റെ മുകളിലുള്ള ഒരു അറിയിപ്പിൽ ടാപ്പ് ചെയ്യാം. അല്ലെങ്കിൽ അവരെ കൂട്ടുപ്രവർത്തനം നടത്താൻ ക്ഷണിക്കാം.

കൂട്ടുപ്രവർത്തനവും ഗ്രൂപ്പ് ചെയ്യലും മാനേജ് ചെയ്യൂ

‘സന്ദേശങ്ങളി’ലെ കൂട്ടുപ്രവർത്തനം നടത്തുന്ന ആളുകളുടെ ഗ്രൂപ്പും ഫയലിൽ കൂട്ടുപ്രവർത്തനം നടത്തുന്ന ഗ്രൂപ്പും പൊരുത്തപ്പെട്ടേക്കില്ല. ഉദാഹരണത്തിന്, ‘സന്ദേശങ്ങൾ’ക്ക് പുറത്തുള്ള ഫയലിൽ കൂട്ടുപ്രവർത്തനം നടത്താനായി നിങ്ങൾക്ക് ആളുകളെ ക്ഷണിക്കാനായേക്കും. അല്ലെങ്കിൽ ‘സന്ദേശങ്ങളി’ൽ ഓരോന്നിനും അതിന്റേതായ കൂട്ടുപ്രവർത്തന സംഭാഷണമുള്ള രണ്ട് വ്യത്യസ്ത ഗ്രൂപ്പുകൾ നിങ്ങൾക്കുണ്ടാകാം.

നിങ്ങൾ ഒരു ‘സന്ദേശങ്ങളി’ലെ സംഭാഷണത്തിൽ രണ്ടോ അതിലധികമോ ആളുകളുമായി ഒരു പ്രോജക്റ്റ് പങ്കിടുകയാണെങ്കിൽ, നിങ്ങൾക്ക് പങ്കെടുക്കുന്നവരെ ചേർക്കാനോ നീക്കംചെയ്യാനോ കഴിയും.

  1. നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾ മാനേജ് ചെയ്യാൻ ആഗ്രഹിക്കുന്ന സംഭാഷണത്തിലേക്ക് പോകൂ, എന്നിട്ട് ഗ്രൂപ്പിന്റെ സംഭാഷണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ തുറക്കാൻ സംഭാഷണത്തിന്റെ മുകളിലുള്ള ഗ്രൂപ്പ് ഐക്കണിൽ ടാപ്പ് ചെയ്യൂ.

  3. സംഭാഷണത്തിൽ പങ്കെടുക്കുന്നവരെ കാണിക്കുന്ന ബട്ടൺ ടാപ്പ് ചെയ്യൂ, എന്നിട്ട് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • പുതിയ പങ്കെടുക്കുന്നവരെ ചേർക്കൂ: ലിസ്റ്റിന്റെ താഴേക്ക് സ്ക്രോൾ ചെയ്യൂ, കോൺടാക്റ്റ് ചേർക്കൂ എന്നത് ടാപ്പ് ചെയ്യൂ, എന്നിട്ട് കോൺടാക്റ്റുകൾ ചേർക്കൂ.

      നിങ്ങൾ മറ്റൊരു വ്യക്തിയുമായി മാത്രം കൂട്ടുപ്രവർത്തനം നടത്താൻ തുടങ്ങിയാൽ, കൂട്ടുപ്രവർത്തനത്തിലേക്ക് ആളുകളെ ചേർക്കാൻ നിങ്ങൾ ഒരു പുതിയ സംഭാഷണം ആരംഭിക്കണം.

      കുറിപ്പ്: പുതിയതായി പങ്കെടുക്കുന്നവർ ചേരുന്നതിന് മുമ്പ് സംഭാഷണത്തിൽ പങ്കിട്ട ഏതൊരു ഫയലുകളിലേക്കും നിങ്ങൾ അവരെ ചേർക്കണം. നിങ്ങൾ പങ്കെടുക്കുന്നവരെ ചേർക്കുമ്പോൾ, സംഭാഷണത്തിന്റെ മുകളിൽ ഒരു അറിയിപ്പ് ദൃശ്യമാകും. നിങ്ങൾക്ക് പുതിയതായി പങ്കെടുക്കുന്നവരെ ചേർക്കാൻ കഴിയുന്ന തരത്തിലുള്ള, മുൻപ് പങ്കിട്ട ഫയലുകൾ റിവ്യൂ ചെയ്യാൻ അറിയിപ്പിലെ ’കാണിക്കൂ’ ടാപ്പ് ചെയ്യൂ.

    • സംഭാഷണത്തിൽ നിന്ന് പങ്കെടുക്കുന്ന ആളുകളെ നീക്കം ചെയ്യാൻ: നിങ്ങൾ നീക്കംചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ പേര് ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ, തുടർന്ന് നീക്കം ചെയ്യൂ എന്നതിൽ ടാപ്പ് ചെയ്യൂ.

      പ്രധാനപ്പെട്ടത്: കൂട്ടുപ്രവർത്തനം നടക്കുന്ന ആപ്പുകൾ സാധാരണയായി പ്രോജക്റ്റിലേക്കുള്ള ആക്സസ് നിയന്ത്രിക്കുന്നു. പ്രത്യേകാവകാശങ്ങൾ കാണുന്നതും എഡിറ്റ് ചെയ്യുന്നതും പൂർണമായും നീക്കം ചെയ്യാൻ ആപ്പിൽ തന്നെ പങ്കെടുക്കുന്നവരുടെ ആക്സസ് പരിശോധിക്കൂ.

നിങ്ങൾ നേരത്തെ മറ്റുള്ളവരുമായി പങ്കിട്ട ഒരു ഡോക്യുമെന്റിലേക്ക് ആരെയെങ്കിലും ചേർക്കുമ്പോൾ, അവരെ നിലവിലുള്ള ഒരു സംഭാഷണത്തിലേക്ക് ചേർക്കാനോ സംഭാഷണങ്ങൾ പ്രത്യേകമായി സൂക്ഷിക്കാനോ ഉള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്. സംഭാഷണങ്ങളിൽ ചേർക്കപ്പെടുന്നവർക്ക് സംഭാഷണത്തിൽ ചേരുന്നതിന് മുമ്പ് അയച്ച സന്ദേശങ്ങൾ വായിക്കാനാവില്ല.

‘സന്ദേശങ്ങളി’ലെ ഒരു പ്രോജക്റ്റിൽ കൂട്ടുപ്രവർത്തനം നടത്തുന്നത് നിർത്തൂ

കൂട്ടുപ്രവർത്തനം നടക്കുന്ന ആപ്പുകൾ സാധാരണയായി പ്രോജക്റ്റിലേക്കുള്ള ആക്സസ് നിയന്ത്രിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ Pages ആപ്പിലെ ഒരു ഡോക്യുമെന്റിൽ കൂട്ടുപ്രവർത്തനം നടത്തുകയാണെങ്കിൽ, Pages ക്രമീകരണങ്ങൾക്ക് ‘സന്ദേശങ്ങളു’ടെ ക്രമീകരണങ്ങളെക്കാൾ മുൻഗണന നൽകുന്നു. എന്നിരുന്നാലും, നിങ്ങൾക്ക് മറ്റേതെങ്കിലും സന്ദേശത്തിലെന്നപോലെ സംഭാഷണത്തിൽ നിന്നുള്ള ക്ഷണവും പിൻവലിക്കുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യാം.

പ്രധാനപ്പെട്ടത്: നിങ്ങൾ ഒരു ത്രെഡിൽ നിന്ന് ഒരു ക്ഷണം ഡിലീറ്റ് ചെയ്യുമ്പോൾ, ആ സംഭാഷണം തുടർന്ന് കൂട്ടുപ്രവർത്തനവുമായി ബന്ധപ്പെടുന്നില്ല, പക്ഷേ അത് പങ്കെടുക്കുന്നവരെ ഫയലിൽ നിന്ന് നീക്കം ചെയ്യുന്നില്ല. പ്രത്യേകാവകാശങ്ങൾ കാണുന്നതും എഡിറ്റ് ചെയ്യുന്നതും പൂർണമായും നീക്കം ചെയ്യാൻ ആപ്പിലെ പങ്കെടുക്കുന്നവരുടെ ആക്സസ് പരിശോധിക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.