ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ‘ഫോട്ടോസി’ൽ ഒരു വ്യക്തിയെയോ ഒഴിവുദിനങ്ങളെയോ കുറച്ചുമാത്രം ഫീച്ചർ ചെയ്യൂ

നിങ്ങളുടെ ഓർമകളിലും ഫീച്ചർ ചെയ്ത ഫോട്ടോകളിലും ‘ഫോട്ടോസ്’ വിജറ്റിലും ചില ആളുകളെയും ദിവസങ്ങളെയും ഒഴിവുദിനങ്ങളെയും മിതമായ തോതിൽ കാണിക്കുന്നതിനോ കാണിക്കാതിരിക്കുന്നതിനോ നിങ്ങൾക്ക് ‘ഫോട്ടോസ്’ ആപ്പ് സജ്ജമാക്കാനാകും. നിങ്ങളുടെ iPhone ഹോം സ്ക്രീനിലെ വിജറ്റിലും ‘ഫോട്ടോസ്’ ആപ്പിലും ഓർമകളും ഫീച്ചർ ചെയ്ത ഫോട്ടോകളും ഓഫ് ചെയ്യാനും കഴിയും.

ഒരു വ്യക്തിയെ മിതമായ ഇടവേളയിൽ കാണിക്കൂ അല്ലെങ്കിൽ തീരെ കാണിക്കാതിരിക്കൂ

  1. നിങ്ങളുടെ iPhone-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾ കുറച്ച് ഇടവേളകളിൽ കാണിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ ഒരു ഫോട്ടോ തുറക്കൂ.

  3. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഈ വ്യക്തിയെ ഫീച്ചർ ചെയ്യുന്നത് കുറയ്ക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

  4. ‘ഈ വ്യക്തിയെ ഫീച്ചർ ചെയ്യുന്നത് കുറയ്ക്കൂ’ തിരഞ്ഞെടുക്കൂ, തുടർന്ന് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.

  5. ‘സ്ഥിരീകരിക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

ഒഴിവുദിന ഓർമകൾ ഓഫാക്കൂ

നിങ്ങളുടെ മാതൃരാജ്യത്തോ പ്രദേശത്തോ ഉള്ള ഒഴിവുദിന ഇവന്റുകൾ ഫീച്ചർ ചെയ്യുന്ന എല്ലാ ഓർമകളും നിങ്ങൾക്ക് ഓഫാക്കാം.

  1. ക്രമീകരണം  > ആപ്പുകൾ > ഫോട്ടോസ് എന്നതിലേക്ക് പോകൂ.

  2. ‘ഒഴിവുദിന ഇവന്റുകൾ കാണിക്കൂ’ ഓഫാക്കൂ.

ഓർമകളും ഫീച്ചർ ചെയ്ത ഫോട്ടോകളും ഓഫാക്കൂ

‘ഫോട്ടോസ്’ ആപ്പിലും ‘ഫോട്ടോസ്’ വിജറ്റിലും നിങ്ങൾക്ക് ‘ഓർമകൾ’, ‘ഫീച്ചർ ചെയ്ത ഫോട്ടോകൾ’ എന്നിവ ഓഫാക്കാം.

  1. ക്രമീകരണം  > ആപ്പുകൾ > ഫോട്ടോസ് എന്നതിലേക്ക് പോകൂ.

  2. ‘ഫീച്ചർ ചെയ്ത ഉള്ളടക്കം കാണിക്കൂ’ ഓഫാക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.