ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ൽ Image Playground ഉപയോഗിച്ച് യഥാർഥ ഇമേജുകൾ സൃഷ്ടിക്കൂ

Image Playground ആപ്പിൽ, ആശയങ്ങൾ, ടെക്സ്റ്റ് വിവരണങ്ങൾ, നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിൽ നിന്നുള്ള ആളുകൾ എന്നിവ സംയോജിപ്പിച്ച് സെക്കൻഡുകൾക്കുള്ളിൽ ഇമേജുകൾ നിർമ്മിക്കാൻ Apple Intelligence* ഉപയോഗിക്കാം. സന്ദേശങ്ങളിലും Freeform-ലും മറ്റും ഇമേജുകൾ സൃഷ്ടിക്കാനും നിങ്ങൾക്ക് Image Playground ഉപയോഗിക്കാം.

സൺഗ്ലാസുകൾ ധരിച്ച ഒരു നായയുടെ സൃഷ്ടിച്ച ചിത്രം കാണിക്കുന്ന Image Playground ആപ്പ് വിൻഡോ.

കുറിപ്പ്: Apple Intelligence എല്ലാ iPhone മോഡലുകളിലും അല്ലെങ്കിൽ എല്ലാ ഭാഷകളിലും അല്ലെങ്കിൽ പ്രദേശങ്ങളിലും ലഭ്യമല്ല. ലഭ്യമായ ഏറ്റവും പുതിയ ഫീച്ചറുകൾ ആക്സസ് ചെയ്യാൻ, iOS-ന്റെ ഏറ്റവും പുതിയ പതിപ്പാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്നും Apple Intelligence ഓൺ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കൂ.

ഒരു ഇമേജ് സൃഷ്ടിക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ Image Playground ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • ഒരു പുതിയ ഇമേജ് സൃഷ്ടിക്കാൻ: ‘പുതിയ ഇമേജ്’ ടാപ്പ് ചെയ്യൂ.

    • നിലവിലുള്ള ഒരു ഇമേജ് എഡിറ്റ് ചെയ്യാൻ: ഒരു ഇമേജ് ടാപ്പ് ചെയ്യൂ, തുടർന്ന് ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ ഇമേജിലേക്ക് നിങ്ങൾക്ക് ആവശ്യമുള്ളത് ചേർക്കൂ. ഒറിജിനൽ ഇമേജുകൾ സൃഷ്ടിക്കാൻ നിങ്ങൾക്ക് ഏഴ് എലമെന്റുകൾ വരെ സംയോജിപ്പിക്കാം.

    • ആശയങ്ങൾ: തീമുകൾ, എക്സ്പ്രഷനുകൾ, കോസ്റ്റ്യൂമുകൾ, ആക്സസറികൾ അല്ലെങ്കിൽ സ്ഥലങ്ങൾ മുതലായ ആശയങ്ങൾ ബ്രൗസ് ചെയ്യാൻ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ, തുടർന്ന് ഒരു ഓപ്ഷൻ ടാപ്പ് ചെയ്യൂ.

    • ഒരു വിവരണം: ‘ഒരു ഇമേജ് വിവരിക്കൂ’ ടാപ്പ് ചെയ്ത് ഒരു വിവരണം നൽകൂ, തുടർന്ന് ‘അയയ്ക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • ഒരു വ്യക്തി: ‘വ്യക്തിയെ തിരഞ്ഞെടുക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിൽ നിന്ന് ഒരു വ്യക്തിയെ തിരഞ്ഞെടുക്കൂ, തുടർന്ന് ഒരു ആരംഭ പോയിന്റ് തിരഞ്ഞെടുക്കൂ.

      ഫോട്ടോകളിൽ നിന്ന് ഒരു വ്യക്തിയെ ചേർക്കാൻ, നിങ്ങൾ അവർക്ക് ‘ഫോട്ടോസ്’ ആപ്പിൽ പേര് നൽകണം. നിങ്ങൾ ഇതിനകം ഒരു വ്യക്തിയെ ചേർക്കുകയും അവരുടെ രൂപം മാറ്റാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, ‘വ്യക്തിയെ തിരഞ്ഞെടുക്കൂ’ ബട്ടൺ ടാപ്പ് ചെയ്ത് ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു പുതിയ ആരംഭ പോയിന്റ് തിരഞ്ഞെടുത്ത് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ. ഒരു വ്യക്തിയുടെ രൂപം ഇഷ്ടാനുസൃതമാക്കൂ കാണൂ.

      നിങ്ങൾ ഉപയോഗിക്കുന്ന ഇമേജിൽ നിന്ന് വ്യത്യസ്തമായ ഒരു വിവരണം നിങ്ങൾ നൽകുകയാണെങ്കിൽ—ഉദാഹരണത്തിന്, ഫോട്ടോസിലെ പേര് നിങ്ങളുടെ വിവരണത്തിലെ പേരുമായി പൊരുത്തപ്പെടുന്നില്ല—ടെക്സ്റ്റ് വിവരണത്തേക്കാൾ, നിങ്ങൾ സെലക്റ്റ് ചെയ്ത ഫോട്ടോയെ അടിസ്ഥാനമാക്കിയായിരിക്കും നിങ്ങളുടെ ഇമേജ് വ്യക്തിഗതമാക്കുന്നത്.

      നുറുങ്ങ്: നിങ്ങളുടെ ലൈബ്രറിയിൽ നിന്നുള്ള ഒരു ഫോട്ടോ ഉപയോഗിക്കാതെ ഒരു വ്യക്തിയുടെ ഒരു ഇമേജ് സൃഷ്ടിക്കാനും നിങ്ങൾക്ക് കഴിയും. ‘വ്യക്തിയെ തിരഞ്ഞെടുക്കൂ’ ബട്ടൺ ടാപ്പ് ചെയ്ത് ‘ദൃശ്യരീതി’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സ്കിൻ ടോണും ദൃശ്യരീതിയും’ തിരഞ്ഞെടുത്ത് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • ഒരു പെറ്റിന്റെയോ പ്രകൃതിയുടെയോ ഭക്ഷണത്തിന്റെയോ ഫോട്ടോ: ‘ഫോട്ടോ ബ്രൗസർ’ ബട്ടൺ ടാപ്പ് ചെയ്ത് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.

  4. ‘സ്റ്റൈൽ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു സ്റ്റൈൽ സെലക്റ്റ് ചെയ്യൂ.

    • Apple Intelligence സ്റ്റൈലുകൾ: ‘ആനിമേഷൻ’, ‘ചിത്രീകരണം’ അല്ലെങ്കിൽ ‘സ്കെച്ച്’ സെലക്റ്റ് ചെയ്യൂ, അല്ലെങ്കിൽ Genmoji സൃഷ്ടിക്കൂ. നിങ്ങൾ Genmoji സൃഷ്ടിക്കുമ്പോൾ, അവ നിങ്ങളുടെ സ്റ്റിക്കറുകൾക്കൊപ്പം സേവ് ചെയ്യപ്പെടും.

    • ChatGPT സ്റ്റൈലുകൾ:*** ChatGPT ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു സ്റ്റൈൽ സെലക്റ്റ് ചെയ്യൂ, അല്ലെങ്കിൽ നിങ്ങൾക്ക് എന്താണ് ആവശ്യമെന്ന് വിവരിക്കാൻ ‘ഏതെങ്കിലും സ്റ്റൈൽ’ തിരഞ്ഞെടുക്കൂ. ഉദാഹരണത്തിന്, ഒരു ബേബി ഷവർ ക്ഷണക്കത്തിന് ‘ഒരു കൊക്കിന്റെ യഥാർഥ ചിത്രം’ നൽകാം.

    കുറിപ്പ്: ഇമേജ് സ്റ്റൈൽ മാറ്റുന്നത് ഒരു പുതിയ സെറ്റ് പ്രിവ്യൂകൾ സൃഷ്ടിക്കുന്നു.

  5. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്തുകൊണ്ട് നിങ്ങളുടെ ഇമേജ് മെച്ചപ്പെടുത്തൂ:

    • വ്യതിയാനങ്ങൾ കാണാൻ: ‘പ്രിവ്യൂ ബബിൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്യൂ.

    • ഒരു ആശയം നീക്കംചെയ്യാൻ: ‘ഡിലീറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  6. നിങ്ങളുടെ ഇമേജിൽ നിങ്ങൾക്ക് സംതൃപ്തി ഉണ്ടെങ്കിൽ, അത് നിങ്ങളുടെ ഗാലറിയിൽ സേവ് ചെയ്യാൻ മുകളിൽ വലത് കോണിലുള്ള ‘സേവ് ചെയ്യൂ’ ടാപ്പ് ചെയ്യൂ. നിങ്ങൾ ഒരു Genmoji സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ, അത് നിങ്ങളുടെ സ്റ്റിക്കറുകൾക്കൊപ്പം ചേർക്കാൻ ‘ഇമോജി ചേർക്കൂ’ ടാപ്പ് ചെയ്യൂ.

    മുൻപ് സേവ് ചെയ്ത ഒരു ചിത്രം എഡിറ്റ് ചെയ്യുകയാണെങ്കിൽ, ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ—അത് അപ്ഡേറ്റ് ചെയ്യണോ അതോ പുതിയ ഇമേജായി സേവ് ചെയ്യണോ എന്ന് നിങ്ങളോട് ചോദിക്കും.

നിങ്ങളുടെ ഗാലറിയിൽ ഇമേജ് കാണാൻ ‘പുറത്ത് പോകൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

Image Playground ആപ്പ് ഉപയോഗിക്കുന്നതിനു പുറമേ, Freeform, സന്ദേശങ്ങൾ പോലുള്ള ആപ്പുകളിൽ ഒറിജിനൽ ഇമേജുകൾ സൃഷ്ടിക്കാൻ നിങ്ങൾക്ക് Image Playground ഫീച്ചറുകളും ഉപയോഗിക്കാം. സന്ദേശങ്ങളിൽ ഒറിജിനൽ ഇമേജുകൾ സൃഷ്ടിക്കുകയും അയയ്ക്കുകയും ചെയ്യാൻ, Freeform-ൽ ഒറിജിനൽ ഇമേജുകൾ സൃഷ്ടിക്കാൻ എന്നിവ കാണൂ.

ഒരു വ്യക്തിയുടെ രൂപം ഇഷ്ടാനുസൃതമാക്കൂ

നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിൽ നിന്ന് വ്യക്തിയെ അടിസ്ഥാനമാക്കി ഒരു ഇമേജ് സൃഷ്ടിക്കുമ്പോൾ, വ്യത്യസ്തമായ ഒരു ഫോട്ടോ ആരംഭ പോയിന്റായി തിരഞ്ഞെടുത്തുകൊണ്ടോ ‘ഹെയർസ്റ്റൈൽ’, ‘ഫേഷ്യൽ ഹെയർ’, ‘കണ്ണട’ തുടങ്ങിയ വ്യക്തിഗത ആട്രിബ്യൂട്ടുകൾ മാറ്റിയോ നിങ്ങൾക്ക് അവരുടെ ദൃശ്യരീതി മാറ്റാം.

  1. നിങ്ങളുടെ iPhone-ലെ Image Playground ആപ്പിലേക്ക് പോകൂ.

  2. ‘പുതിയ ഇമേജ്’ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ ഒരു ഇമേജ് ടാപ്പ് ചെയ്യൂ, തുടർന്ന് ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  3. ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • മറ്റൊരു ഫോട്ടോ തിരഞ്ഞെടുക്കാൻ: ‘മറ്റുള്ള ഫോട്ടോ തിരഞ്ഞെടുക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഫോട്ടോ തിരഞ്ഞെടുക്കാൻ അതിൽ ടാപ്പ് ചെയ്യൂ.

    • ‘ഹെയർസ്റ്റൈൽ’, ‘ഫേഷ്യൽ ഹെയർ’ അല്ലെങ്കിൽ ‘കണ്ണട’ തിരഞ്ഞെടുക്കാൻ: ‘ദൃശ്യരീതി ഇഷ്ടാനുസൃതമാക്കൽ’ ടാപ്പ് ചെയ്യൂ, തുടർന്ന് പോപ്പ്-അപ്പ് മെനുകളിൽ നിന്ന് ഓപ്ഷനുകൾ തിരഞ്ഞെടുക്കൂ.

      നുറുങ്ങ്: ആരംഭ പോയിന്റ് ഇപ്പോഴും ശരിയല്ലെങ്കിൽ, ‘കൂടുതൽ വിശദാംശങ്ങൾ’ ഫീൽഡിൽ ഒരു വിവരണം നൽകാൻ ശ്രമിക്കൂ. ഉദാഹരണത്തിന്, നിങ്ങൾ കുറിപ്പടി കണ്ണടകൾ ചേർത്ത ശേഷം അവയുടെ നിറം തെറ്റാണെങ്കിൽ, നിങ്ങൾക്ക് ‘നീല ഗ്ലാസുകൾ’ അല്ലെങ്കിൽ ‘ഗ്ലാസുകൾ മഞ്ഞയാക്കൂ’ എന്ന് നൽകാം.

    • ഒറിജനൽ ആരംഭ സ്ഥാനത്തേക്ക് മടങ്ങാൻ: ‘ദൃശ്യരീതി റീസെറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  4. നിങ്ങളുടെ ആരംഭ പോയിന്റിൽ നിങ്ങൾക്ക് സംതൃപ്തി ഉണ്ടെങ്കിൽ ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഒരു ഇമേജ് കോപ്പി ചെയ്യൂ, പങ്കിടൂ അല്ലെങ്കിൽ സേവ് ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ Image Playground ആപ്പിലേക്ക് പോകൂ.

  2. ഒരു ഇമേജിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ഇനിപ്പറയുന്നവയിലേതെങ്കിലും ചെയ്യൂ:

    • നിങ്ങളുടെ ഇമേജ് കോപ്പി ചെയ്യാൻ അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ചെയ്യാൻ: ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കോപ്പി ചെയ്യൂ’ അല്ലെങ്കിൽ ‘ഡ്യൂപ്ലിക്കേറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    • നിങ്ങളുടെ ഇമേജിലേക്ക് ഒരു ക്യാപ്ഷൻ ചേർക്കാൻ: ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത് ‘ക്യാപ്ഷൻ ചേർക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഇമേജ് വിവരണം നൽകി ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

    • നിങ്ങളുടെ ഇമേജ് പങ്കിടാൻ: ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്ത് ഒരു പങ്കിടൽ ഓപ്ഷൻ തിരഞ്ഞെടുക്കൂ.

    • നിങ്ങളുടെ ഇമേജ് നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിൽ സേവ് ചെയ്യൂ: ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്ത് ‘ഇമേജ് സേവ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

ഒരു ഇമേജ് ഡിലീറ്റ് ചെയ്യാൻ

കുറിപ്പ്: Image Playground-ൽ നിന്ന് നിങ്ങൾ ഒരു ഇമേജ് ഡിലീറ്റ് ചെയ്താൽ, നിങ്ങൾ അതേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിരിക്കുന്ന എല്ലാ ഡിവൈസുകളിലും അത് ഡിലീറ്റാകും.

  1. നിങ്ങളുടെ iPhone-ലെ Image Playground ആപ്പിലേക്ക് പോകൂ.

  2. ഗാലറിയിൽ ഒരു ഇമേജ് ടാപ്പ് ചെയ്ത് ‘ഡിലീറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

സന്ദേശങ്ങളിൽ ഒറിജിനൽ ഇമേജുകൾ സൃഷ്ടിക്കുകയും അയയ്ക്കുകയും ചെയ്യാൻ

Image Playground ഉപയോഗിച്ച് നിങ്ങൾക്ക് സന്ദേശങ്ങൾ ആപ്പിൽ നേരിട്ട് ഇമേജുകൾ സൃഷ്ടിക്കാം.

  1. നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ഒരു പുതിയ സന്ദേശം ആരംഭിക്കുകയോ ഒരു സംഭാഷണം തുറക്കുകയോ ചെയ്യൂ.

  3. ‘ആപ്പുകൾ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് Image Playground ടാപ്പ് ചെയ്യൂ.

  4. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • നിങ്ങൾ മുമ്പ് സൃഷ്ടിച്ച ഒരു ഇമേജ് സെലക്റ്റ് ചെയ്യാൻ: മുകളിൽ ‘ഗാലറി’യിൽ ടാപ്പ് ചെയ്ത് നിങ്ങളുടെ ഇമേജ് സെലക്റ്റ് ചെയ്യൂ, തുടർന്ന് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • ഒരു പുതിയ ഇമേജ് സൃഷ്ടിക്കാൻ: മുകളിലുള്ള ‘സൃഷ്ടിക്കൂ’ ടാപ്പ് ചെയ്യൂ, ഒരു ഇമേജ് സൃഷ്ടിക്കുന്നതിനുള്ള നിർദേശങ്ങൾ പാലിക്കൂ, തുടർന്ന് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

  5. നിങ്ങളുടെ ഇമേജ് അയയ്ക്കാൻ തയ്യാറാകുമ്പോൾ ‘അയയ്ക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

Freeform-ൽ ഒറിജിനൽ ഇമേജുകൾ സൃഷ്ടിക്കാൻ

Freeform ആപ്പിൽ നേരിട്ട് Image Playground ഉപയോഗിച്ച് നിങ്ങൾക്ക് ഇമേജുകൾ സൃഷ്ടിക്കാം.

  1. നിങ്ങളുടെ iPhone-ലെ Freeform ആപ്പിലേക്ക് പോകൂ.

  2. ഒരു ബോർഡ് തുറക്കൂ, അല്ലെങ്കിൽ പുതിയത് തുടങ്ങാൻ ‘പുതിയ ബോർഡ്’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • ഒരു പുതിയ ഇമേജ് സൃഷ്ടിക്കാൻ: ടൂൾബാറിൽ ‘മീഡിയ ഇൻസേർട്ട് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, Image Playground ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഇമേജ് സൃഷ്ടിക്കുന്നതിനുള്ള നിർദേശങ്ങൾ പാലിക്കൂ.

    • നിങ്ങളുടെ ബോർഡിൽ നിന്നുള്ള എലമെന്റുകൾ ഉപയോഗിക്കാൻ: നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ആറ് ഇമേജുകൾ, ഡ്രോയിങ്ങുകൾ, ടെക്സ്റ്റ് ബോക്സുകൾ, സ്റ്റിക്കികൾ, ആകൃതികൾ എന്നിവ സെലക്റ്റ് ചെയ്യൂ, അവയിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘Playground-ൽ ചേർക്കൂ’ ടാപ്പ് ചെയ്യൂ.

    • Image Playground-ൽ സൃഷ്ടിച്ച ഒരു ഇമേജ് ഉപയോഗിച്ച് നിലവിലുള്ള ഒരു ഇമേജിന് പകരംവയ്ക്കാൻ: ഒരു ഇമേജ് ചേർക്കൂ, ഇമേജ് സെലക്റ്റ് ചെയ്യൂ, ‘ഇമേജ് പരിഷ്കരിക്കൂ’ ബട്ടൺ ടാപ്പ് ചെയ്ത് ‘പകരംവയ്ക്കൂ’ ടാപ്പ് ചെയ്യൂ, ശേഷം Image Playground ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഇമേജ് സൃഷ്ടിക്കാനുള്ള നിർദേശങ്ങൾ പാലിക്കൂ.

  4. നിങ്ങളുടെ ബോർഡിലേക്ക് ഇമേജ് ചേർക്കാൻ ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

Keynote, Pages, Apple ക്ഷണങ്ങൾ, പിന്തുണയ്ക്കുന്ന മൂന്നാം കക്ഷി ആപ്പുകൾ എന്നിവ പോലുള്ള മറ്റ് ആപ്പുകളിലും നിങ്ങൾക്ക് Image Playground ഉപയോഗിക്കാം.

സ്ക്രീൻ സമയ ക്രമീകരണങ്ങളിൽ, Image Playground പോലുള്ള ഇമേജ് ക്രിയേഷൻ ഫീച്ചറുകളിലേക്കുള്ള ആക്സസ് നിങ്ങൾക്ക് ബ്ലോക്ക് ചെയ്യാം. ഇമേജ് സൃഷ്ടിക്കൽ ഫീച്ചറുകളിലേക്കുള്ള ആക്സസ് ബ്ലോക്ക് ചെയ്യൂ കാണൂ.

*Apple Intelligence ജനറേറ്റീവ് മോഡലുകൾ ഉപയോഗിക്കുന്നു, ഔട്ട്പുട്ടുകൾ വ്യത്യാസപ്പെട്ടേക്കാം. കൃത്യതയ്ക്കായി പ്രധാനപ്പെട്ട വിവരങ്ങൾ പരിശോധിക്കൂ.
**Apple Intelligence ഇനിപ്പറയുന്ന ഭാഷകൾക്കുള്ള പിന്തുണയുമായി ബീറ്റയിൽ ലഭ്യമാണ്: ഇംഗ്ലീഷ്, ഡാനിഷ്, ഡച്ച്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, നോർവീജിയൻ, പോർച്ചുഗീസ്, സ്പാനിഷ്, സ്വീഡിഷ്, ടർക്കിഷ്, ചൈനീസ് (ലളിതമാക്കിയത്), ചൈനീസ് (പരമ്പരാഗതം), ജാപ്പനീസ്, കൊറിയൻ, വിയറ്റ്നാമീസ്. ചില ഫീച്ചറുകൾ എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ലായിരിക്കാം. ഭാഷ, ഫീച്ചർ ലഭ്യത, സിസ്റ്റം ആവശ്യകതകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Apple Intelligence എങ്ങനെ ലഭിക്കും എന്ന Apple പിന്തുണാ ലേഖനം കാണൂ.
***ChatGPT എക്സ്റ്റൻഷൻ ഉപയോഗിക്കുമ്പോൾ, ChatGPT-യിലേക്ക് എന്ത് ഉള്ളടക്കം അയയ്ക്കണമെന്നത് നിങ്ങൾ തിരഞ്ഞെടുക്കുന്നു. നിങ്ങളുടെ അഭ്യർഥനയ്ക്ക് ഉത്തരം നൽകാനും കൃത്യവും പ്രസക്തവുമായ ഫലങ്ങൾ നൽകാൻ ChatGPT-യെ പ്രാപ്തമാക്കാനും, നിങ്ങളുടെ അഭ്യർഥനയും അറ്റാച്ച്മെന്റുകളും, നിലവിലെ സമയ മേഖല, രാജ്യം, ഡിവൈസ് തരം, ഭാഷ, അഭ്യർഥന നടത്തുമ്പോൾ ഉപയോഗിക്കുന്ന ഫീച്ചർ എന്നിവ പോലുള്ള അഭ്യർഥനയുമായി ബന്ധപ്പെട്ട പരിമിതമായ ഡാറ്റയും ChatGPT-യിലേക്ക് അയയ്ക്കുന്നു.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.