ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ News-ൽ ക്രോസ്‌വേഡ്, ക്രോസ്‌വേഡ് മിനി പസിലുകൾ പരിഹരിക്കൂ

Apple News+ സബ്സ്ക്രൈബർമാർക്ക് എല്ലാ ദിവസവും ഒരു പുതിയ ക്രോസ്‌വേഡ്, ക്രോസ്‌വേഡ് മിനി പസിൽ എന്നിവയിലേക്ക് ആക്സസ് ലഭിക്കും. ക്രോസ്‌വേഡ് പസിലുകൾ തുടങ്ങുമ്പോൾ എളുപ്പമാണെങ്കിലും ആഴ്ച കഴിയുന്തോറും കൂടുതൽ വെല്ലുവിളി നിറഞ്ഞതായിത്തീരുന്നു. നിങ്ങൾക്ക് ഉടൻ പരിഹരിക്കാനാവുന്ന ഒരു പസിൽ വേണമെങ്കിൽ, എപ്പോഴും എളുപ്പമുള്ള ഒരു ക്രോസ്‌വേഡ് മിനി പസിൽ പരീക്ഷിക്കൂ.

നിങ്ങൾക്ക് ക്രോസ്‌വേഡ്, ക്രോസ്‌വേഡ് മിനി പസിലുകൾ ഒന്നിലധികം രീതികളിൽ നാവിഗേറ്റ് ചെയ്ത് പരിഹരിക്കാം. ഉദാഹരണത്തിന്, നിങ്ങൾക്ക് പരമ്പരാഗത ഗ്രിഡ് കാഴ്ചയിൽ പസിലുകൾ കാണിക്കാം, അല്ലെങ്കിൽ പകരം സൂചനകളും ഉത്തരങ്ങളും ഒരു ലിസ്റ്റിൽ കാണിക്കാൻ തിരഞ്ഞെടുക്കാം. വാക്കുകൾ സെലക്റ്റ് ചെയ്യാൻ നിങ്ങൾക്ക് ചതുരങ്ങളിൽ ടാപ്പ് ചെയ്യാം, അല്ലെങ്കിൽ കീബോർഡ് മറയ്ക്കുകയും ലിസ്റ്റിൽ നിന്ന് സൂചനകൾ തിരഞ്ഞെടുക്കുകയും ചെയ്യാം.

പസിലുകൾ നിങ്ങൾ ഒരേസമയം പരിഹരിക്കേണ്ടതില്ല. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും തിരികെ വരാം. നിങ്ങൾ അകലെയായിരിക്കുമ്പോൾ ടൈമർ പോസാകും.

കുറിപ്പ്: Apple News, Apple News+, പസിലുകൾ എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല. iOS, iPadOS ഫീച്ചർ ലഭ്യതാ വെബ്സൈറ്റ് കാണൂ.

ഗ്രിഡ് കാഴ്ചയിൽ പരിഹരിക്കൂ

  1. നിങ്ങളുടെ iPhone-ലെ News ആപ്പിലേക്ക് പോകൂ.

  2. ഒരു ക്രോസ്‌വേഡ് അല്ലെങ്കിൽ ക്രോസ്‌വേഡ് മിനി പസിൽ തുറക്കൂ.

  3. പസിലിന് താഴെയുള്ള സൂചന കാണിക്കാൻ ഒരു ചതുരത്തിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ഉത്തരം നൽകാൻ കീബോർഡ് ഉപയോഗിക്കൂ. നിങ്ങൾ ടൈപ്പ് ചെയ്യുന്നതിനനുസരിച്ച് മറ്റ് ചതുരങ്ങളിലേക്ക് നീങ്ങും. നിങ്ങൾക്ക് മുൻപത്തെ അല്ലെങ്കിൽ അടുത്ത സൂചനയിലേക്ക് നീങ്ങാൻ സൂചനക്ക് അടുത്തുള്ള < or > ടാപ്പ് ചെയ്യുകയുമാവാം.

    കീബോർഡ് കാണിക്കുമ്പോൾ, സെലക്റ്റ് ചെയ്ത ചതുരത്തിൽ വീണ്ടും ടാപ്പ് ചെയ്തോ സൂചന ടാപ്പ് ചെയ്തോ കുറുകെ നിന്ന് താഴേക്കോ തിരിച്ചോ സ്വിച്ച് ചെയ്യൂ.

    കീബോർഡ് മറയ്ക്കാനും എല്ലാ സൂചനകളുടെയും സ്ക്രോൾ ചെയ്യാവുന്ന ഒരു ലിസ്റ്റ് കാണിക്കാനും ‘കീബോർഡ് മറയ്ക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ. കീബോർഡ് കാണിക്കാൻ ഒരു സൂചന ടാപ്പ് ചെയ്ത് ഗ്രിഡിലെ അനുയോജ്യമായ ഉത്തരം സെലക്റ്റ് ചെയ്യൂ.

ഭാഗികമായി പൂരിപ്പിച്ച ക്രോസ്‌വേഡ് പസിൽ, അതിന് മുകളിൽ കൺട്രോളുകളും, താഴെ തുറന്ന ഒരു കീബോർഡും.

ലിസ്റ്റ് കാഴ്ചയിൽ പരിഹരിക്കൂ

നിങ്ങൾക്ക് സൂചനകളും ഉത്തരങ്ങളും പരമ്പരാഗത ഗ്രിഡിൽ കാണിക്കുന്നതിനുപകരം ലിസ്റ്റിൽ കാണിക്കാം.

  1. നിങ്ങളുടെ iPhone-ലെ News ആപ്പിലേക്ക് പോകൂ.

  2. ഒരു ക്രോസ്‌വേഡ് അല്ലെങ്കിൽ ക്രോസ്‌വേഡ് മിനി പസിൽ തുറക്കൂ.

  3. ‘ലിസ്റ്റ് കാഴ്ച’ ബട്ടൺ ടാപ്പ് ചെയ്യൂ.

  4. സൂചനകളുടെ ക്രോസിങ് സെറ്റിലേക്ക് സ്വിച്ച് ചെയ്യാൻ ‘കുറുകെ’ അല്ലെങ്കിൽ ‘താഴേക്ക്’ ടാപ്പ് ചെയ്യൂ.

ഗ്രിഡ് കാഴ്ചയിലേക്ക് മടങ്ങാൻ ഗ്രിഡ് കാഴ്ച ബട്ടൺ ടാപ്പ് ചെയ്യൂ.

ലിസ്റ്റ് കാഴ്ചയിൽ ഒരു ഭാഗികമായി പൂരിപ്പിച്ച ക്രോസ്‌വേഡ് പസിലും താഴെ ഒരു തുറന്ന കീബോർഡും.

സൂചനകളും ഉത്തരങ്ങളും നേടൂ

നിങ്ങൾ നൽകിയ ഒരു ഉത്തരത്തെക്കുറിച്ച് ഉറപ്പില്ലെങ്കിൽ, നിങ്ങൾക്ക് ഒരു ചെറിയ സഹായം നേടാം.

  1. നിങ്ങളുടെ iPhone-ലെ News ആപ്പിലേക്ക് പോകൂ.

  2. ഒരു ക്രോസ്‌വേഡ് അല്ലെങ്കിൽ ക്രോസ്‌വേഡ് മിനി പസിൽ തുറക്കൂ.

  3. ‘പസിലുകൾ ഓപ്ഷനുകൾ’ ബട്ടൺ ടാപ്പ് ചെയ്ത ശേഷം ഇവയിലേതെങ്കിലും ചെയ്യൂ:

    • തെറ്റായ ഉത്തരങ്ങൾ മാർക്ക് ചെയ്യാൻ: ഓട്ടോ ചെക്ക് ടാപ്പ് ചെയ്യൂ, ചതുരം പരിശോധിക്കൂ, വാക്ക് പരിശോധിക്കൂ, അല്ലെങ്കിൽ പസിൽ പരിശോധിക്കൂ.

    • ഉത്തരങ്ങൾ വെളിപ്പെടുത്താൻ: ‘വെളിപ്പെടുത്തൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ശരിയായ ഉത്തരം കാണിക്കാൻ ‘ചതുരം’, ‘വാക്ക്’, അല്ലെങ്കിൽ ‘പസിൽ’ ടാപ്പ് ചെയ്യൂ.

      കുറിപ്പ്: നിങ്ങൾ ഒരു പസിൽ മുഴുവനായോ ഭാഗികമായോ വെളിപ്പെടുത്തുമ്പോൾ, അത് നിങ്ങളുടെ സ്കോർബോർഡിലെ സ്ഥിതിവിവരക്കണക്കുകളായോ ഒരു സ്ട്രൈക്കിന്റെ ഭാഗമായോ എണ്ണപ്പെടില്ല.

ചില പസിലുകൾക്ക് മറ്റ് സൂചനകളെ പരാമർശിക്കുന്ന സൂചനകളുണ്ട്. നിങ്ങൾക്ക് ഈ കണക്ഷനുകൾ ഹൈലൈറ്റ് ചെയ്യാം. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ലിങ്ക് ചെയ്ത സൂചനകൾ ഹൈലൈറ്റ് ചെയ്യൂ’ ഓണാക്കൂ.

ചിലപ്പോൾ ക്രോസ്‌വേഡ് ഗ്രിഡുകളിൽ സർക്കിളുകൾ ഉൾപ്പെടുന്നു. സർക്കിളുകളിലെ അക്ഷരങ്ങൾ ആ പസിൽ തീമുമായി ബന്ധപ്പെട്ടിരിക്കുന്നു.

‘ഓട്ടോ ചെക്ക്’ എപ്പോഴും ഉപയോഗിക്കൂ

ഒരു പസിലിന്റെ അകത്ത് നിങ്ങൾ ‘ഓട്ടോ ചെക്ക്’ ഓണാക്കുമ്പോൾ, അത് ആ പസിലിന് മാത്രമായി ഓണായി നിൽക്കും. നിങ്ങൾക്ക് ഓട്ടോചെക്ക് എപ്പോഴും ഓണായിരിക്കണമെന്നുണ്ടെങ്കിൽ, ഈ ഘട്ടങ്ങൾ പിന്തുടരൂ:

  1. നിങ്ങളുടെ iPhone-ലെ News ആപ്പിലേക്ക് പോകൂ.

  2. ഒരു ക്രോസ്‌വേഡ് അല്ലെങ്കിൽ ക്രോസ്‌വേഡ് മിനി പസിൽ തുറക്കൂ.

  3. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, ‘ക്രമീകരണം’ സെലക്റ്റ് ചെയ്യൂ, തുടർന്ന് ‘എപ്പോഴും ഓട്ടോചെക്ക് ചെയ്യൂ’ ഓൺ ചെയ്യൂ, ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

  4. ‘പസിലുകൾ ഓപ്ഷനുകൾ’ ബട്ടൺ ടാപ്പ് ചെയ്ത് ‘ഓട്ടോ ചെക്ക് ചെയ്യൂ’ തിരഞ്ഞെടുക്കൂ.

    നിങ്ങൾ ഓഫ് ചെയ്യുന്നതുവരെ ആ തരത്തിലുള്ള എല്ലാ പസിലുകൾക്കും ഓട്ടോ ചെക്ക് ഓണായി തുടരും.

താഴെ സൂചനകൾ തുറന്നിരിക്കുന്ന ഒരു ഭാഗികമായി പൂരിപ്പിച്ച മിനി ക്രോസ്‌വേഡ് പസിൽ.

നിങ്ങളുടെ പസിൽ റീസ്റ്റാർട്ട് ചെയ്യൂ

നിങ്ങൾക്ക് ഒരു പുതിയ തുടക്കമാണ് ആഗ്രഹിക്കുന്നതെങ്കിൽ, നിങ്ങൾക്ക് ഒരു പസിലിന്റെ ഉത്തരങ്ങൾ മായ്ച്ച് ടൈമർ റീസെറ്റ് ചെയ്യാം.

  1. നിങ്ങളുടെ iPhone-ലെ News ആപ്പിലേക്ക് പോകൂ.

  2. ഒരു ക്രോസ്‌വേഡ് അല്ലെങ്കിൽ ക്രോസ്‌വേഡ് മിനി പസിൽ തുറക്കൂ.

  3. ‘പസിലുകൾ ഓപ്ഷനുകൾ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് 'പസിൽ മായ്ക്കൂ' ടാപ്പ് ചെയ്യൂ.

പസിലിന് ചുറ്റും നിങ്ങൾ നീങ്ങുന്ന രീതി മാറ്റൂ

  1. നിങ്ങളുടെ iPhone-ലെ News ആപ്പിലേക്ക് പോകൂ.

  2. ഒരു ക്രോസ്‌വേഡ് അല്ലെങ്കിൽ ക്രോസ്‌വേഡ് മിനി പസിൽ തുറക്കൂ.

  3. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, ക്രമീകരണം ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു അക്ഷരമോ ഉത്തരമോ നൽകുമ്പോൾ എന്ത് സംഭവിക്കുമെന്ന് തിരഞ്ഞെടുക്കൂ:

    • അടുത്ത ശൂന്യ ചതുരത്തിലേക്ക് പോകാൻ: ‘പൂരിപ്പിച്ച ചതുരങ്ങൾ ഒഴിവാക്കൂ’ സെലക്റ്റ് ചെയ്യൂ.

    • അടുത്ത ചതുരത്തിലേക്ക് പോകൂ, അത് പൂരിപ്പിച്ചാലും ഇല്ലെങ്കിലും: ‘പൂരിപ്പിച്ച ചതുരങ്ങൾ ഒഴിവാക്കൂ’ ഡീസെലക്റ്റ് ചെയ്യൂ.

    • അടുത്ത ക്ലൂവിലേക്ക് പോകാൻ: ‘വാക്കിന്റെ അവസാനം’ എന്നതിന് അടുത്തായുള്ള, ‘പൂർത്തിയായാൽ മുന്നേറൂ’ അല്ലെങ്കിൽ ‘എപ്പോഴും മുന്നേറൂ’ തിരഞ്ഞെടുക്കൂ.

    • അടുത്ത ക്ലൂവിലേക്ക് പോകാതിരിക്കാൻ: ‘വാക്കിന്റെ അവസാനം’ എന്നതിന് അടുത്തായുള്ള, ’മുന്നേറരുത്’ തിരഞ്ഞെടുക്കൂ.

ടൈമർ കാണിക്കുകയോ മറയ്ക്കുകയോ ചെയ്യൂ

നിങ്ങളുടെ പസിലിന് മുകളിൽ ദൃശ്യമാകുന്ന ടൈമർ നിങ്ങൾക്ക് കാണിക്കുകയോ മറയ്യ്ക്കുകയോ ചെയ്യാം.

  1. നിങ്ങളുടെ iPhone-ലെ News ആപ്പിലേക്ക് പോകൂ.

  2. ഒരു ക്രോസ്‌വേഡ് അല്ലെങ്കിൽ ക്രോസ്‌വേഡ് മിനി പസിൽ തുറക്കൂ.

  3. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • ടൈമർ ബട്ടൺ ടാപ്പ് ചെയ്യൂ.

    • ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, ക്രമീകരണം തിരഞ്ഞെടുക്കൂ, തുടർന്ന് ‘ടൈമർ കാണിക്കൂ’ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.