iPhone-ലെ Mail-ൽ ഇ-മെയിലുകളിൽ ഓട്ടോമാറ്റിക്കായി പ്രവർത്തനങ്ങൾ പ്രയോഗിക്കാൻ iCloud Mail റൂളുകൾ ഉപയോഗിക്കൂ

നിർദിഷ്ട മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി പുതിയതോ ഇതിനകം ലഭിച്ചതോ ആയ ഇ-മെയിലുകൾ ഓട്ടോമാറ്റിക്കായി നീക്കാനോ ഡിലീറ്റ് ചെയ്യാനോ ഫോർവേഡ് ചെയ്യാനോ വായിച്ചതായി അടയാളപ്പെടുത്താനോ നിങ്ങൾക്ക് റൂളുകൾ സൃഷ്ടിക്കാം. ഉദാഹരണത്തിന്, ഒരു പ്രത്യേക പ്രേഷകനിൽ നിന്നുള്ള ഇ-മെയിലുകൾ ഒരു നിർദിഷ്ട ഫോൾഡറിലേക്ക് തരംതിരിക്കുന്ന ഒരു റൂൾ നിങ്ങൾക്ക് സൃഷ്ടിക്കാം. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ റൂളുകൾ എഡിറ്റ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും കഴിയും.

കുറിപ്പ്: ഇൻകമിങ് ഇ-മെയിലുകളിൽ പുതിയതോ മാറ്റം വരുത്തിയതോ ആയ റൂളുകൾ പ്രാബല്യത്തിൽ വരാൻ 15 മിനിറ്റ് വരെ എടുത്തേക്കാം.

ഒരു റൂൾ സൃഷ്ടിക്കൂ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ പേര് ടാപ്പ് ചെയ്യൂ, തുടർന്ന് iCloud ടാപ്പ് ചെയ്യൂ.

  3. ‘iCloud-ലേക്ക് സേവ് ചെയ്തവ’ എന്നതിന് താഴെ ‘Mail’ ടാപ്പ് ചെയ്ത് ‘iCloud Mail റൂളുകൾ’ ടാപ്പ് ചെയ്തതിന് ശേഷം ‘റൂൾ ചേർക്കൂ’ ടാപ്പ് ചെയ്യൂ.

  4. പുതിയ റൂളിന് ഒരു പേര് നൽകൂ.

  5. നിങ്ങൾക്ക് മാനേജ് ചെയ്യേണ്ട ഇ-മെയിലുകളുടെ തരം വ്യക്തമാക്കാൻ സന്ദേശത്തിന് അടുത്തുള്ള പോപ്പ്-അപ്പ് മെനുവും ടെക്സ്റ്റ് ഫീൽഡും ഉപയോഗിക്കൂ.

  6. റൂളിനായി ഒരു പ്രവർത്തനം വ്യക്തമാക്കാൻ ‘പ്രവർത്തനം’ എന്നതിന് അടുത്തുള്ള പോപ്പ്-അപ്പ് മെനു ഉപയോഗിക്കൂ.

  7. ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

പ്രധാനപ്പെട്ടത്: നിങ്ങൾ ഒരു ഫോൾഡറിൽ റൂളുകൾ പ്രയോഗിക്കുകയും, പിന്നീട് ഫോൾഡർ ഡിലീറ്റ് ചെയ്യുകയോ, അതിന്റെ പേര് മാറ്റുകയോ ചെയ്യുകയാണെങ്കിൽ, ആ ഫോൾഡറിനുള്ള റൂളുകൾ അതിനനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കൂ. ഉദാഹരണത്തിന്, ഡിലീറ്റ് ചെയ്ത ഒരു ഫോൾഡറിലേക്ക് നിങ്ങൾക്ക് ഇ-മെയിലുകൾ ഫോർവേഡ് ചെയ്യാനാകില്ല.

ഒരു റൂൾ മാറ്റൂ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ പേര് ടാപ്പ് ചെയ്യൂ, തുടർന്ന് iCloud ടാപ്പ് ചെയ്യൂ.

  3. ‘iCloud-ൽ സേവ് ചെയ്തവ’ എന്നതിന് താഴെ Mail ടാപ്പ് ചെയ്ത് ‘iCloud Mail റൂളുകൾ’ ടാപ്പ് ചെയ്യൂ.

  4. ഒരു റൂൾ ടാപ്പ് ചെയ്ത ശേഷം പോപ്പ്-അപ്പ് മെനുകളിലും ടെക്സ്റ്റ് ഫീൽഡുകളിലും പുതിയ വ്യവസ്ഥകൾ വ്യക്തമാക്കൂ.

  5. ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

റൂളുകൾ പുനഃക്രമീകരിക്കൂ

നിങ്ങൾക്ക് ഒന്നിലധികം റൂളുകൾ ഉള്ളപ്പോൾ, അവ ലിസ്റ്റിൽ ദൃശ്യമാകുന്ന ക്രമത്തിൽ പ്രയോഗിക്കപ്പെടുന്നു.

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ പേര് ടാപ്പ് ചെയ്യൂ, തുടർന്ന് iCloud ടാപ്പ് ചെയ്യൂ.

  3. ‘iCloud-ൽ സേവ് ചെയ്തവ’ എന്നതിന് താഴെ Mail ടാപ്പ് ചെയ്ത് ‘iCloud Mail റൂളുകൾ’ ടാപ്പ് ചെയ്യൂ.

  4. ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  5. ‘ഗ്രാബ്’ ബട്ടൺ തൊട്ടുപിടിച്ച് ലിസ്റ്റിൽ ഒരു റൂൾ മുകളിലേക്കോ താഴേക്കോ വലിക്കൂ.

  6. ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

റൂൾ ഡിലീറ്റ് ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ പേര് ടാപ്പ് ചെയ്യൂ, തുടർന്ന് iCloud ടാപ്പ് ചെയ്യൂ.

  3. ‘iCloud-ൽ സേവ് ചെയ്തവ’ എന്നതിന് താഴെ Mail ടാപ്പ് ചെയ്ത് ‘iCloud Mail റൂളുകൾ’ ടാപ്പ് ചെയ്യൂ.

  4. ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്ത് നിങ്ങൾക്ക് ഡിലീറ്റ് ചെയ്യേണ്ട റൂളിന് അടുത്തുള്ള ‘ഡിലീറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ട്രാഷ് ബട്ടൺ ടാപ്പ് ചെയ്യൂ.

  5. ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.