ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ‘സന്ദേശങ്ങളി’ൽ GIF-കൾ അയയ്ക്കുകയും സേവ് ചെയ്യുകയും ചെയ്യൂ

നിങ്ങളുടെ ടെക്സ്റ്റ് സന്ദേശങ്ങളിൽ ചേർക്കാനും മറ്റുള്ളവർ നിങ്ങൾക്ക് അയയ്ക്കുന്ന GIF-കൾ സേവ് ചെയ്യാനും കഴിയുന്ന നൂറുകണക്കിന് ട്രെൻഡിങ് GIF-കൾ കണ്ടെത്താൻ നിങ്ങൾക്ക് #images-ൽ തിരയാം (എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല).

#images-ൽ നിന്നുള്ള ഒരു GIF ചേർക്കൂ

  1. നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ഒരു സംഭാഷണത്തിൽ, ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് #ഇമേജുകൾ ടാപ്പ് ചെയ്യൂ. (നിങ്ങൾക്ക് മുകളിലേക്ക് സ്വൈപ്പ് ചെയ്യേണ്ടിവന്നേക്കാം.)

  3. ഒരു നിശ്ചിത GIF-നായി തിരയാൻ, ‘ഇമേജുകൾ കണ്ടെത്തൂ’ ടാപ്പ് ചെയ്യൂ, ഒരു കീവേഡ് (‘ജന്മദിനം’ പോലെയുള്ള) നൽകൂ, തുടർന്ന് ഒരു തിരയൽ നിർദേശത്തിൽ അല്ലെങ്കിൽ ‘തിരയൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  4. ഒരു GIF-ൽ ടാപ്പ് ചെയ്ത് അത് നിങ്ങളുടെ സന്ദേശത്തിൽ ചേർക്കൂ, എന്നിട്ട് അയയ്ക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ.

കുറിപ്പ്: #images-ൽ നിന്നുള്ള GIF-കൾ Apple ഡിവൈസുകളിലെ ‘സന്ദേശങ്ങൾ’ ആപ്പിൽ മാത്രമേ ആനിമേറ്റ് ചെയ്യൂ.

ഒരു GIF സേവ് ചെയ്യൂ

ഒരു സന്ദേശത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന ഒരു GIF പിന്നീട് വീണ്ടും ഉപയോഗിക്കാനായി നിങ്ങൾക്ക് സേവ് ചെയ്യാം.

  1. നിങ്ങളുടെ iPhone-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾ സേവ് ചെയ്യാൻ ആഗ്രഹിക്കുന്ന GIF ഉൾപ്പെടുന്ന സംഭാഷണം തുറക്കൂ.

  3. GIF തൊട്ടുപിടിക്കൂ, എന്നിട്ട് ‘സേവ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    GIF, ഫോട്ടോസ് ആപ്പിലേക്ക് സേവ് ചെയ്യപ്പെട്ടു. ഒരു ഫോട്ടോ അല്ലെങ്കിൽ വീഡിയോ അയയ്ക്കാൻ കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.