ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

CarPlay-യിൽ ട്രാഫിക് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യൂ

സെലക്റ്റ് ചെയ്ത പ്രദേശങ്ങളിലും രാജ്യങ്ങളിലും, നിങ്ങൾക്ക് അപകടങ്ങൾ, അപകടസാധ്യതകൾ, വേഗത പരിശോധനകൾ, റോഡ് വർക്ക് എന്നിവ റിപ്പോർട്ട് ചെയ്യാനാകും (ഫീച്ചറുകൾ പ്രദേശത്തിനും രാജ്യത്തിനും അനുസരിച്ച് വ്യത്യാസപ്പെടുന്നു).

ഒരു സംഭവം റിപ്പോർട്ട് ചെയ്യൂ

തിരിവുകൾതോറും ദിശാനിർദേശം കാണിക്കുമ്പോൾ, ‘റിപ്പോർട്ട് ചെയ്യൂ’ ബട്ടൺ സെലക്റ്റ് ചെയ്യൂ, തുടർന്ന് ലഭ്യമായ ഓപ്ഷനുകളിൽ ഒരെണ്ണം തിരഞ്ഞെടുക്കൂ.

Apple ഇൻകമിങ് സംഭവ റിപ്പോർട്ടുകൾ വിലയിരുത്തുന്നു. റിപ്പോർട്ടുകളിൽ ഉയർന്ന ആത്മവിശ്വാസം ഉണ്ടാകുമ്പോൾ, അപകടം, അപകട സാധ്യത, റോഡ് വർക്ക് എന്നിവയ്ക്കുള്ള സംഭവ മാർക്കറുകൾ മറ്റ് യൂസർമാർക്കായി ‘മാപ്പ്സി’ൽ പ്രദർശിപ്പിക്കും.

കുറിപ്പ്: വേഗ പരിശോധനകൾ സംഭവ മാർക്കറുകളിൽ കാണിക്കില്ല. പകരം, നിങ്ങൾ തിരിവുകൾതോറും ദിശാനിർദേശം ഫോളോ ചെയ്യുമ്പോൾ വേഗത പരിശോധിക്കുന്നതിനുള്ള അറിയിപ്പുകൾ ദൃശ്യമാകും.

ഒരു അപകടസാധ്യത അല്ലെങ്കിൽ അപകടം സംബന്ധിച്ച സ്റ്റാറ്റസ് റിപ്പോർട്ട് ചെയ്യൂ

സംഭവ മാർക്കറുകൾ അപകടസാധ്യതകൾ , അപകടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കാണിക്കുന്നു. നിങ്ങൾ അവയുടെ ലൊക്കേഷനുകൾക്കടുത്തായിരിക്കുമ്പോൾ, അവയുടെ സ്റ്റാറ്റസ് നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം.

  1. സംഭവ മാർക്കർ സെലക്റ്റ് ചെയ്യൂ.

  2. ക്ലിയർ ചെയ്തു അല്ലെങ്കിൽ ’ഇപ്പോഴുമുണ്ട്’ സെലക്റ്റ് ചെയ്യൂ.

    കുറിപ്പ്: വേഗ പരിശോധനകളുടെ റിപ്പോർട്ടുകൾ നിങ്ങൾക്ക് മായ്ക്കാനാകില്ല.

Apple ഇൻകമിങ് സംഭവ റിപ്പോർട്ടുകൾ വിലയിരുത്തുന്നു. ഒരു സംഭവം ക്ലിയർ ചെയ്തതായി റിപ്പോർട്ടുകളിൽ നിന്നും ഉറപ്പായാൽ, അതിന്റെ സംഭവ മാർക്കർ ‘മാപ്പ്സി’ൽ നിന്ന് നീക്കംചെയ്യുന്നു.

കുറിപ്പ്: വ്യക്തിഗത വിവരങ്ങൾ സുരക്ഷിതവും സ്വകാര്യവുമായി സൂക്ഷിക്കാൻ Apple പ്രതിജ്ഞാബദ്ധമാണ്. കൂടുതലറിയാൻ, ക്രമീകരണം  > ആപ്പുകൾ > മാപ്പ്സ് എന്നതിൽ പോകൂ, എന്നിട്ട് ‘നിങ്ങളുടെ ഡാറ്റ എങ്ങനെ മാനേജ് ചെയ്യപ്പെടുന്നുവെന്ന് കാണൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.