ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ പുസ്തകങ്ങൾ ആപ്പിലുള്ള PDF ഡോക്യുമെന്റുകൾ വായിക്കൂ

Mail എന്നതിലോ സന്ദേശങ്ങളിലോ മറ്റ് ആപ്പുകളിലോ നിങ്ങൾക്ക് ലഭിക്കുന്ന PDF-കൾ പുസ്തകങ്ങൾ ആപ്പിൽ നിങ്ങൾക്ക് തുറക്കാനും സേവ് ചെയ്യാനും കഴിയും.

കുറിപ്പ്: Apple Books എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല. Apple മീഡിയ സേവനങ്ങളുടെ ലഭ്യത എന്ന Apple പിന്തുണാ ലേഖനം കാണൂ.

മറ്റൊരു ആപ്പിൽ നിങ്ങൾക്ക് ലഭിക്കുന്ന ഒരു PDF ‘പുസ്തകങ്ങളി’ൽ തുറക്കൂ

  1. PDF അറ്റാച്ച്മെന്റ് തുറക്കാൻ അത് ടാപ്പ് ചെയ്യൂ.

  2. ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ലിസ്റ്റ് ഓപ്ഷനുകളിൽ നിന്ന് ‘പുസ്തകങ്ങൾ’ ടാപ്പ് ചെയ്യൂ.

ഒരു PDF പങ്കിടുകയോ പ്രിന്റ് ചെയ്യുകയോ ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ പുസ്തകങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ‘ലൈബ്രറി’ ടാപ്പ് ചെയ്യൂ, തുടർന്ന് PDF-ന് താഴെ ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് AirDrop, Mail, അല്ലെങ്കിൽ സന്ദേശങ്ങൾ എന്നിവ പോലുള്ള ഒരു പങ്കിടൽ ഓപ്ഷൻ തിരഞ്ഞെടുക്കൂ, അല്ലെങ്കിൽ ‘പ്രിന്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

‘പുസ്തകങ്ങളി’ൽ ഒരു PDF മാർക്ക് അപ്പ് ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ പുസ്തകങ്ങൾ ആപ്പിലേക്ക് പോകൂ.

  2. PDF തുറക്കൂ.

  3. പേജിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ഡ്രോയിങ്ങും അനോട്ടേഷൻ ഉപകരണങ്ങളും ഉപയോഗിക്കാൻ സ്ക്രീനിന്റെ മുകളിലുള്ള മാർക്ക്അപ്പ് ബട്ടൺ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.