ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ Safari-യിൽ വെബ്പേജുകൾ ബ്രൗസ് ചെയ്യുമ്പോൾ ഡിസ്ട്രാക്ഷനുകൾ മറയ്ക്കൂ

വെബ്പേജുകളിലെ മെനുകളും മറ്റ് ഡിസ്ട്രാക്ഷനുകളും മറയ്ക്കാൻ ‘ഡിസ്ട്രാക്ഷൻ നിയന്ത്രണം’ ഉപയോഗിക്കൂ.

Safari-യിൽ, ഒരു വെബ്സൈറ്റിലെ പേജ് മെനു ബട്ടൺ ടാപ്പ് ചെയ്യുന്നു, ഇത് ‘ഡിസ്ട്രാക്ഷൻ ഉണ്ടാക്കുന്ന ഇനങ്ങൾ മറയ്ക്കൂ’ ഉൾപ്പെടെയുള്ള ഓപ്ഷനുകൾ വെളിപ്പെടുത്തുന്നു.
  1. നിങ്ങളുടെ iPhone-ലെ Safari ആപ്പിലേക്ക് പോകൂ.

  2. ഒരു വെബ്സൈറ്റിൽ, പേജ് മെനു ബട്ടൺ ടാപ്പ് ചെയ്തതിന് ശേഷം ‘ഡിസ്ട്രാക്ഷൻ ഉണ്ടാക്കുന്ന ഇനങ്ങൾ മറയ്ക്കൂ’ ടാപ്പ് ചെയ്യൂ.

  3. വെബ്പേജിൽ നിന്ന് നിങ്ങൾ മറയ്ക്കാൻ ആഗ്രഹിക്കുന്ന ഒരു ഇനം ടാപ്പ് ചെയ്യൂ, തുടർന്ന് ‘മറയ്ക്കൂ’ ടാപ്പ് ചെയ്യൂ.

    നിങ്ങൾക്ക് എത്ര ഇനങ്ങൾ വേണമെങ്കിലും മറയ്ക്കാവുന്നതാണ്.

  4. ‘സെലക്റ്റ് ചെയ്തവ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    ഇനങ്ങൾ മറയ്ക്കുന്നത് നിർത്താൻ ‘പേജ് മെനു ഡിസ്ട്രാക്ഷനുകൾ മറച്ചിരിക്കുന്നു’ ബട്ടൺ ടാപ്പ് ചെയ്യൂ, ‘മറച്ച ഇനങ്ങൾ കാണിക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് സ്ഥിരീകരിക്കാൻ ‘കാണിക്കൂ’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.