ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ മറ്റൊരു Apple ഡിവൈസിൽ നിന്നുള്ള നിങ്ങളുടെ Safari ടാബുകൾ കാണൂ

നിങ്ങളുടെ മറ്റ് Apple ഡിവൈസുകളിൽ തുറന്നിരിക്കുന്ന ടാബുകൾ നിങ്ങൾക്ക് കാണാനും ടാബുകളും ടാബ് ഗ്രൂപ്പുകളും എല്ലാ ഡിവൈസുകളിലും അപ്ഡേറ്റ് ചെയ്യാനും കഴിയും. നിങ്ങളുടെ ഡിവൈസുകളിലുടനീളം Safari ടാബുകൾ മാനേജ് ചെയ്യാൻ നിങ്ങളുടെ എല്ലാ ഡിവൈസുകളിലും ഒരേ Apple അക്കൗണ്ട് ഉപയോഗിച്ച് iCloud-ലേക്ക് സൈൻ ഇൻ ചെയ്തിരിക്കണം.

നിങ്ങളുടെ മറ്റ് Apple ഡിവൈസുകളിൽ തുറന്നിരിക്കുന്ന ടാബുകൾ കാണാൻ

  1. നിങ്ങളുടെ iPhone-ലെ Safari ആപ്പിലേക്ക് പോകൂ.

  2. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘എല്ലാ ടാബുകളും’ ടാപ്പ് ചെയ്യൂ.

    നിങ്ങളുടെ ടാബ് ലേഔട്ട് താഴെയോ മുകളിലോ ആണെങ്കിൽ, ‘ടാബുകൾ’ ബട്ടൺ ടാപ്പ് ചെയ്യൂ. Safari-യിൽ ലേഔട്ട് മാറ്റൂ എന്നത് കാണൂ.

  3. ‘പുതിയ ടാബ്’ ബട്ടൺ ടാപ്പ് ചെയ്തിന് ശേഷം ‘തുടങ്ങൂ’ പേജിന്റെ താഴെയുള്ള നിങ്ങളുടെ മറ്റ് ഡിവൈസുകളിൽ തുറന്നിരിക്കുന്ന ടാബുകൾ കാണാൻ സ്ക്രോൾ ചെയ്യൂ.

    മറ്റൊരു Apple ഡിവൈസിൽ ഒരു ടാബ് അടയ്ക്കാൻ, ലിങ്ക് തൊട്ടുപിടിച്ചതിന് ശേഷം ‘അടയ്ക്കൂ’ തിരഞ്ഞെടുക്കൂ.

കുറിപ്പ്: നിങ്ങളുടെ മറ്റ് ഡിവൈസുകളിൽ തുറന്നിരിക്കുന്ന ടാബുകൾ കാണാൻ, നിങ്ങളുടെ ആരംഭ പേജിനായി iCloud ടാബുകൾ ഓണായിരിക്കണം. നിങ്ങളുടെ ആരംഭ പേജ് ഇഷ്ടാനുസൃതമാക്കൂ കാണൂ.

നിങ്ങളുടെ ഡിവൈസുകളിലുടനീളം ടാബുകളും ടാബ് ഗ്രൂപ്പുകളും അപ്ഡേറ്റ് ആയി നിലനിർത്തൂ

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ പേര് ടാപ്പ് ചെയ്യൂ, തുടർന്ന് iCloud ടാപ്പ് ചെയ്യൂ.

  3. ‘എല്ലാം കാണൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് Safari ഓൺ ആണെന്ന് ഉറപ്പാക്കൂ.

കുറിപ്പ്: നിങ്ങളുടെ Mac-ൽ തുറന്നിരിക്കുന്ന ടാബുകൾ കാണാൻ, നിങ്ങളുടെ Mac-ലെ iCloud ക്രമീകരണങ്ങളിൽ Safari ഓൺ ചെയ്തിരിക്കുകയും, ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിരിക്കുകയും ടൂ-ഫാക്ടർ ഓതെന്റിക്കേഷൻ ഉപയോഗിക്കുകയും വേണം.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.