iPhone-ലെ ‘ഫിറ്റ്നസി’ൽ Workout Buddy ഉപയോഗിക്കൂ

Apple Intelligence* ഉപയോഗിച്ച്, നിങ്ങളുടെ ഫിറ്റ്നസ് ചരിത്രത്തിന്റെയും നിങ്ങളുടെ നിലവിലെ വർക്ക്ഔട്ടിൽ നിന്നുള്ള ഡാറ്റയുടെയും തത്സമയ വിശകലനം അടിസ്ഥാനമാക്കി നിങ്ങളുടെ വർക്ക്ഔട്ടുകളിൽ പ്രോത്സാഹനം ലഭിക്കാൻ നിങ്ങൾക്ക് Workout Buddy ഉപയോഗിക്കാം. നിങ്ങളുടെ വേഗമേറിയ 10K ഓട്ടം, 500 മൈൽ മറികടക്കൽ തുടങ്ങിയ പുതിയ നാഴികക്കല്ലുകൾ നിങ്ങൾ കൈവരിക്കുമ്പോഴും Workout Buddy നിങ്ങളെ അറിയിക്കുന്നു.

താഴെപ്പറയുന്ന വർക്ക്ഔട്ട് തരങ്ങൾക്കൊപ്പം നിങ്ങൾക്ക് Workout Buddy ഉപയോഗിക്കാം:

  • ഔട്ട്ഡോർ, ഇൻഡോർ ഓട്ടം

  • ഔട്ട്ഡോർ, ഇൻഡോർ നടത്തം

  • ഔട്ട്ഡോർ, ഇൻഡോർ സൈക്കിൾ

  • ഹൈക്കിങ്

  • എലിപ്റ്റിക്കൽ

  • സ്റ്റെയർ സ്റ്റെപ്പർ

  • ഹൈ ഇന്റൻസിറ്റി ഇന്റർവെൽ പരിശീലനം (HIIT)

  • ഫങ്ഷണൽ, പരമ്പരാഗത സ്ട്രെങ്ത് പരിശീലനം

കുറിപ്പ്: Workout Buddy-ക്ക് ഡിവൈസിനൊപ്പം Bluetooth® ഹെഡ്ഫോണുകളും Siri ഭാഷ ഇംഗ്ലീഷിലേക്ക് സജ്ജീകരിച്ചിരിക്കുകയും വേണം. Apple Intelligence ബീറ്റയിൽ ലഭ്യമാണ്. ചില ഫീച്ചറുകൾ എല്ലാ പ്രദേശങ്ങളിലും ഭാഷകളിലും ലഭ്യമല്ലായിരിക്കാം. ഭാഷ, ഫീച്ചർ ലഭ്യത, സിസ്റ്റം ആവശ്യകതകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Apple Intelligence എങ്ങനെ ലഭിക്കും എന്ന Apple പിന്തുണാ ലേഖനം കാണൂ. ഏറ്റവും പുതിയ ലഭ്യമായ ഫീച്ചറുകൾ ആക്സസ് ചെയ്യാൻ, iOS-ന്റെ ഏറ്റവും പുതിയ പതിപ്പാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്നും Apple Intelligence ഓൺ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കൂ.

Workout Buddy സജ്ജീകരിക്കൂ

  1. നിങ്ങളുടെ iPhone-ലെ ‘ഫിറ്റ്നസ്’ ആപ്പിലേക്ക് പോകൂ.

  2. ‘വർക്ക്‌ഔട്ട്’ ടാപ്പ് ചെയ്യൂ, ഒരു വർക്ക്ഔട്ട് തരത്തിലേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് ‘വേവ്ഫോം ബബിൾ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. Workout Buddy ഓൺ ചെയ്ത് ഒരു ശബ്ദം തിരഞ്ഞെടുക്കൂ, തുടർന്ന് ‘അടയ്ക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  4. നിങ്ങളുടെ വ്യായാമം ആരംഭിക്കാൻ തയ്യാറാകുമ്പോൾ ‘തുടങ്ങൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ വർക്ക്ഔട്ടിനിടയിൽ നിങ്ങളുടെ എല്ലാ പ്രവർത്തന വളയങ്ങളും പൂർത്തിയാക്കൽ അല്ലെങ്കിൽ വർഷത്തെ 100-ആമത്തെ മൈൽ മറികടക്കൽ പോലെയുള്ള ഒരു നാഴികക്കല്ല് നിങ്ങൾ എത്തിയാൽ, Workout Buddy-യിൽ നിന്ന് നിങ്ങൾക്ക് ഒരു ഓഡിയോ പ്രോത്സാഹനം ലഭിക്കും. നിങ്ങൾ വർക്ക്ഔട്ട് അവസാനിപ്പിച്ചതിന് ശേഷം, ആകെ സമയം, കത്തിച്ച കലോറികൾ എന്നിവയും മറ്റും ഉൾപ്പെടെയുള്ള നിങ്ങളുടെ വർക്ക്ഔട്ടിന്റെ ഒരു സമ്മറി Workout Buddy നൽകുന്നു.

Apple Intelligence-നെയും സ്വകാര്യതയെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, iPhone-ലെ Apple Intelligence-ഉം സ്വകാര്യതയും കാണൂ.

*Apple Intelligence ജനറേറ്റീവ് മോഡലുകൾ ഉപയോഗിക്കുന്നു, ഔട്ട്പുട്ടുകൾ വ്യത്യാസപ്പെട്ടേക്കാം. കൃത്യതയ്ക്കായി പ്രധാനപ്പെട്ട വിവരങ്ങൾ പരിശോധിക്കൂ.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.