ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ ഹാർഡ്‌വെയർ ഫീച്ചറുകളിലേക്കുള്ള ആക്സസ് നിയന്ത്രിക്കൂ

ആപ്പുകൾ നിങ്ങളുടെ iPhone-ലെ ക്യാമറയോ മൈക്രോഫോണോ ഉപയോഗിക്കുന്നതിന് മുൻപ്, അവ നിങ്ങളുടെ അനുമതി അഭ്യർഥിക്കുകയും എന്തിനാണ് ആവശ്യപ്പെടുന്നതെന്ന് വിശദീകരിക്കുകയും വേണം. ഉദാഹരണത്തിന്, ഒരു സോഷ്യൽ നെറ്റ്‌വർക്കിങ് ആപ്പ് നിങ്ങളുടെ ക്യാമറ ഉപയോഗിക്കാൻ ആവശ്യപ്പെട്ടേക്കാം, അതുവഴി നിങ്ങൾക്ക് ചിത്രങ്ങൾ എടുക്കുകയും ആ ആപ്പിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്യാം. Bluetooth® കണക്റ്റിവിറ്റി, ചലനവും ഫിറ്റ്നസും സെൻസറുകൾ, നിങ്ങളുടെ പ്രാദേശിക നെറ്റ്‌വർക്കിലുള്ള ഡിവൈസുകൾ എന്നിവ ഉൾപ്പെടെയുള്ള മറ്റ് വിവിധ ഹാർഡ്‌വെയർ ഫീച്ചറുകൾ ഉപയോഗിക്കാൻ ആപ്പുകൾക്ക് ഇതുപോലെത്തന്നെ നിങ്ങളുടെ അനുമതി അഭ്യർഥിക്കേണ്ടതുണ്ട്.

ഈ ഹാർഡ്‌വെയർ ഫീച്ചറുകളിലേക്ക് ഏതെല്ലാം ആപ്പുകളാണ് ആക്സസ് അഭ്യർഥിച്ചിട്ടുള്ളതെന്ന് നിങ്ങൾക്ക് റിവ്യൂ ചെയ്യുകയും, നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് അവയുടെ ആക്സസ് നിങ്ങൾക്ക് മാറ്റുകയും ചെയ്യാം.

ക്യാമറ, മൈക്രോഫോൺ, മറ്റ് ഹാർഡ്‌വെയർ ഫീച്ചറുകൾ എന്നിവയിലേക്കുള്ള ആക്സസ് റിവ്യൂ ചെയ്യാനോ മാറ്റാനോ

  1. ക്രമീകരണം  > സ്വകാര്യതയും സുരക്ഷയും എന്നതിലേക്ക് പോകൂ.

  2. ക്യാമറ, Bluetooth, പ്രദേശിക നെറ്റ്‌വർക്ക്, അല്ലെങ്കിൽ മൈക്രോഫോൺ എന്നിവ പോലുള്ള ഒരു ഹാർഡ്‌വെയർ ഫീച്ചർ ടാപ്പ് ചെയ്യൂ.

ആക്സസ് അഭ്യർഥിച്ച ആപ്പുകളെ ലിസ്റ്റ് കാണിക്കും. ലിസ്റ്റിലെ ഏതെങ്കിലും ആപ്പിന് നിങ്ങൾക്ക് ആക്സസ് ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യാം.

കുറിപ്പ്: ഒരു ആപ്പ് ക്യാമറ ഉപയോഗിക്കുമ്പോഴെല്ലാം (ക്യാമറയും മൈക്രോഫോണും ഒരുമിച്ച് ഉപയോഗിക്കുമ്പോൾ ഉൾപ്പെടെ) ഒരു പച്ച ഇൻഡിക്കേറ്റർ ദൃശ്യമാകും. ഒരു ആപ്പ് ക്യാമറയില്ലാതെ മൈക്രോഫോൺ ഉപയോഗിക്കുമ്പോഴെല്ലാം സ്ക്രീനിന്റെ മുകളിൽ ഒരു ഓറഞ്ച് ഇൻഡിക്കേറ്റർ ദൃശ്യമാകും. മാത്രമല്ല, ഒരു ആപ്പ് അടുത്തിടെ ഉപയോഗിച്ചിട്ടുണ്ടെന്ന് നിങ്ങളെ അറിയിക്കാൻ കൺട്രോൾ സെന്ററിന്റെ മുകളിൽ ഒരു സന്ദേശം ദൃശ്യമാകും.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.