ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ സംഗീതത്തിലെ പ്ലേലിസ്റ്റിൽ കൂട്ടുപ്രവർത്തനം നടത്തൂ

നിങ്ങൾ Apple Music സബ്സ്ക്രൈബ് ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു പ്ലേലിസ്റ്റ് പങ്കിടാനും അതിൽ മറ്റുള്ളവരുമായി കൂട്ടുപ്രവർത്തനം നടത്താനും കഴിയും. എല്ലാവർക്കും സംഗീതം ചേർക്കാനും നീക്കം ചെയ്യാനും പുനഃക്രമീകരിക്കാനും കൂട്ടുപ്രവർത്തന പ്ലേലിസ്റ്റിലെ പാട്ടുകളിൽ ഇമോജി ഉപയോഗിച്ച് പ്രതികരിക്കാനും കഴിയും.

കുറിപ്പ്: Apple Music എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല. Apple മീഡിയ സേവനങ്ങളുടെ ലഭ്യത എന്ന Apple പിന്തുണാ ലേഖനം കാണൂ.

പ്ലേലിസ്റ്റിൽ കൂട്ടുപ്രവർത്തനം നടത്താൻ മറ്റുള്ളവരെ ക്ഷണിക്കൂ

  1. നിങ്ങളുടെ iPhone-ലെ സംഗീതം ആപ്പിലേക്ക് പോകൂ.

  2. ഒരു പ്ലേലിസ്റ്റിൽ ടാപ്പ് ചെയ്ത് ‘കൂട്ടുപ്രവർത്തനം’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ആളുകൾ ചേരുന്നതിന് മുമ്പ് അവരെ അംഗീകരിക്കാൻ, ‘കൂട്ടുപ്രവർത്തകരെ അംഗീകരിക്കൂ’ ഓണാക്കൂ.

    നിങ്ങൾ ഈ ഓപ്ഷൻ ഓണാക്കിയില്ലെങ്കിൽ, ലിങ്കുള്ള ആർക്കും കൂട്ടുപ്രവർത്തന പ്ലേലിസ്റ്റിൽ ചേരാം.

  4. ‘കൂട്ടുപ്രവർത്തനം ആരംഭിക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് പ്ലേലിസ്റ്റിലേക്ക് ഒരു ലിങ്ക് അയയ്ക്കാൻ AirDrop, സന്ദേശങ്ങൾ, അല്ലെങ്കിൽ Mail പോലുള്ള ഒരു പങ്കിടൽ രീതി തിരഞ്ഞെടുക്കൂ.

    കൂട്ടുപ്രവർത്തനം ആരംഭിക്കാൻ ലിങ്ക് സ്വീകരിക്കുന്ന വ്യക്തി ‘പ്ലേലിസ്റ്റിൽ ചേരൂ’ ടാപ്പ് ചെയ്യണം.

നിങ്ങൾ ഉടമ ആണെങ്കിൽ, ‘കൂട്ടുപ്രവർത്തകരെ അംഗീകരിക്കൂ’ ഓണാക്കുകയാണെങ്കിൽ, ഒരു പുതിയ വ്യക്തി കൂട്ടുപ്രവർത്തന പ്ലേലിസ്റ്റിൽ ചേരാൻ അഭ്യർഥിക്കുമ്പോൾ മുകളിൽ വലത് കോണിൽ അറിയിപ്പുകൾ ദൃശ്യമാകും.

പ്ലേലിസ്റ്റിൽ കൂട്ടുപ്രവർത്തനം നടത്താനായി കൂടുതൽ ആളുകളെ ചേർക്കൂ

നിങ്ങൾ ഒരു കൂട്ടുപ്രവർത്തന പ്ലേലിസ്റ്റ് ഉടമയാണെങ്കിൽ, അല്ലെങ്കിൽ ഉടമ ‘കൂട്ടുപ്രവർത്തകരെ അംഗീകരിക്കൂ’ ഓണാക്കിയിട്ടില്ലെങ്കിൽ, നിങ്ങൾക്ക് കൂടുതൽ ആളുകളുമായി പ്ലേലിസ്റ്റിലേക്കുള്ള ലിങ്ക് പങ്കിടാം.

  1. നിങ്ങളുടെ iPhone-ലെ സംഗീതം ആപ്പിലേക്ക് പോകൂ.

  2. ഒരു കൂട്ടുപ്രവർത്തന പ്ലേലിസ്റ്റിൽ ടാപ്പ് ചെയ്യൂ, ‘കൂട്ടുപ്രവർത്തനം മാനേജ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെ പറയുന്നവയിൽ ഒന്ന് ചെയ്യൂ:

    • അടുത്തുള്ള ഒരാളെ ചേർക്കാൻ: QR കോഡ് ടാപ്പ് ചെയ്യൂ. മറ്റുള്ളവർക്ക് അവരുടെ iPhone-ലെ ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ iPhone-ൽ പ്രദർശിപ്പിച്ചിരിക്കുന്ന കോഡ് സ്കാൻ ചെയ്ത് പ്ലേലിസ്റ്റിൽ ചേരാനാകും.

    • മറ്റൊരാളെ ചേർക്കാൻ: ‘ഒരു പുതിയ ലിങ്ക് ജനറേറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ (ആവശ്യമെങ്കിൽ), ‘ക്ഷണ ലിങ്ക് പങ്കിടൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു പ്ലേലിസ്റ്റിൽ കൂട്ടുപ്രവർത്തനം നടത്താനായി മറ്റുള്ളവരെ ക്ഷണിക്കാനുള്ള ഘട്ടങ്ങൾ പിന്തുടരൂ.

ഒരു കൂട്ടുപ്രവർത്തന പ്ലേലിസ്റ്റിനായി പങ്കിട്ട ക്രമീകരണങ്ങൾ മാനേജ് ചെയ്യൂ

നിങ്ങൾ ഉടമ ആണെങ്കിൽ, നിങ്ങൾ ഒരു പ്ലേലിസ്റ്റിൽ കൂട്ടുപ്രവർത്തനം ആരംഭിച്ചതിന് ശേഷം നിങ്ങൾക്ക് വ്യക്തികൾക്കായോ എല്ലാവർക്കുമായോ ആക്സസും അനുമതികളും മാറ്റാം.

സംഗീതം ആപ്പിലെ കൂട്ടുപ്രവർത്തന സ്ക്രീൻ മാനേജ് ചെയ്യൂ.
  1. നിങ്ങളുടെ iPhone-ലെ സംഗീതം ആപ്പിലേക്ക് പോകൂ.

  2. ഒരു കൂട്ടുപ്രവർത്തന പ്ലേലിസ്റ്റിൽ ടാപ്പ് ചെയ്യൂ, ‘കൂട്ടുപ്രവർത്തനം മാനേജ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെ പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • മറ്റുള്ളവരെ ക്ഷണിക്കാൻ: പ്ലേലിസ്റ്റിൽ കൂട്ടുപ്രവർത്തനം നടത്താനായി കൂടുതൽ ആളുകളെ ചേർക്കൂ കാണൂ.

      കുറിപ്പ്: നിങ്ങൾ ‘കൂട്ടുപ്രവർത്തകരെ അംഗീകരിക്കൂ’ ഓണാക്കിയിട്ടില്ലെങ്കിൽ, പ്ലേലിസ്റ്റിൽ കൂട്ടുപ്രവർത്തനം നടത്തുന്ന ആർക്കും കൂട്ടുപ്രവർത്തന പ്ലേലിസ്റ്റിലേക്കുള്ള ലിങ്ക് പങ്കിടാൻ കഴിയും.

    • ആളുകൾ ചേരുന്നതിന് മുമ്പ് അവർക്ക് അംഗീകാരം നൽകാൻ: ‘കൂട്ടുപ്രവർത്തകരെ അംഗീകരിക്കൂ’ ഓണാക്കൂ.

    • അഭ്യർഥന സ്വീകരിക്കാൻ: കൂട്ടുപ്രവർത്തന പ്ലേലിസ്റ്റിൽ ചേരാൻ വ്യക്തിയെ അനുവദിക്കാൻ ‘അഭ്യർഥന സ്വീകരിക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • അഭ്യർഥന നിരസിക്കാൻ: ആ വ്യക്തി കൂട്ടുപ്രവർത്തന പ്ലേലിസ്റ്റിൽ ചേരാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ ‘അഭ്യർഥന നിരസിക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഒന്നോ അതിലധികമോ ആളുകളുമായി പ്ലേലിസ്റ്റിൽ കൂട്ടുപ്രവർത്തനം നടത്തുന്നത് അവസാനിപ്പിക്കൂ

നിങ്ങൾ ഉടമ ആണെങ്കിൽ, നിങ്ങൾക്ക് പ്ലേലിസ്റ്റിൽ നിന്ന് ആളുകളെ നീക്കം ചെയ്യാനോ അതിൽ കൂട്ടുപ്രവർത്തനം നടത്തുന്നത് പൂർണമായും നിർത്താനോ കഴിയും.

  1. നിങ്ങളുടെ iPhone-ലെ സംഗീതം ആപ്പിലേക്ക് പോകൂ.

  2. ഒരു കൂട്ടുപ്രവർത്തന പ്ലേലിസ്റ്റിൽ ടാപ്പ് ചെയ്യൂ, ‘കൂട്ടുപ്രവർത്തനം മാനേജ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെ പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഒരു വ്യക്തിയെ നീക്കം ചെയ്യാൻ: വ്യക്തിയുടെ പേരിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ, തുടർന്ന് ‘നീക്കംചെയ്യൂ’ ടാപ്പ് ചെയ്യൂ.

    • പ്ലേലിസ്റ്റിൽ കൂട്ടുപ്രവർത്തനം നടത്തുന്നത് നിർത്താൻ: ‘നിർത്തൂ’ ടാപ്പ് ചെയ്യൂ.

ഒരു കൂട്ടുപ്രവർത്തന പ്ലേലിസ്റ്റിൽ നിന്ന് സ്വയം നീക്കം ചെയ്യൂ

  1. നിങ്ങളുടെ iPhone-ലെ സംഗീതം ആപ്പിലേക്ക് പോകൂ.

  2. ഒരു കൂട്ടുപ്രവർത്തന പ്ലേലിസ്റ്റിൽ ടാപ്പ് ചെയ്യൂ, ‘കൂട്ടുപ്രവർത്തനം മാനേജ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘വിട്ട് പുറത്തു പോകൂ’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.