ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ News-ൽ സ്റ്റോറികൾ വായിക്കുകയും പങ്കിടുകയും ചെയ്യൂ

iPhone-ലെ News സ്റ്റോറികൾ നിങ്ങൾക്ക് വായിക്കാനും പങ്കിടാനും കഴിയും.

News ആപ്പിലെ ഒരു വാർത്താ സ്റ്റോറി. താഴെയുള്ള ടാബുകളിലെല്ലാം ’ഇന്ന്’ സെലക്റ്റ് ചെയ്തിരിക്കുന്നു.

കുറിപ്പ്: Apple News, Apple News+ എന്നിവ എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല.

ഒരു സ്റ്റോറി വായിക്കൂ

  1. നിങ്ങളുടെ iPhone-ലെ News ആപ്പിലേക്ക് പോകൂ.

  2. ഒരു സ്റ്റോറി വായിക്കാൻ അതിൽ ടാപ്പ് ചെയ്യൂ. ഒരു സ്റ്റോറി കാണുമ്പോൾ, താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • അടുത്ത സ്റ്റോറി വായിക്കാൻ: ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ.

    • മുമ്പത്തെ സ്റ്റോറി വായിക്കാൻ: വലത്തേക്ക് സ്വൈപ്പ് ചെയ്യൂ.

    • സ്റ്റോറികളുടെ ലിസ്റ്റിലേക്ക് മടങ്ങാൻ: സ്ക്രീനിന്റെ ഇടത്തേയറ്റത്ത് നിന്ന് സ്വൈപ്പ് ചെയ്യുകയോ സ്ക്രീനിന്റെ മുകളിൽ ഇടതുവശത്തുള്ള ‘പിന്നിലേക്ക്’ ബട്ടൺ ടാപ്പ് ചെയ്യുകയോ ചെയ്യൂ.

    • നിങ്ങൾ ഇഷ്ടപ്പെടുന്ന സ്റ്റോറികൾ News-നോട് പറയാൻ: ’കൂടുതൽ നിർദേശിക്കൂ’ബട്ടൺ അല്ലെങ്കിൽ ’കുറച്ച് നിർദേശിക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ. ഭാവിയിലെ ശുപാർശകൾക്കായി നിങ്ങളുടെ ഫീഡ്ബാക്ക് കണക്കിലെടുക്കുന്നു.

    • ടെക്സ്റ്റ് വലിപ്പം മാറ്റാൻ: ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, ‘ടെക്സ്റ്റ് വലിപ്പം’ ടാപ്പ് ചെയ്യൂ, തുടർന്ന് സ്റ്റോറിയിലും ചാനലിലെ മറ്റെല്ലാ സ്റ്റോറികളിലും ടെക്സ്റ്റ് വലിപ്പം മാറ്റാൻ ചെറിയ അല്ലെങ്കിൽ വലിയ അക്ഷരത്തിൽ ടാപ്പ് ചെയ്യൂ. (എല്ലാ ചാനലുകളിലും ലഭ്യമല്ല.)

    • ഒരു സ്റ്റോറി പങ്കിടാൻ: ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സന്ദേശങ്ങൾ’ അല്ലെങ്കിൽ Mail പോലുള്ള ഒരു പങ്കിടൽ ഓപ്ഷൻ തിരഞ്ഞെടുക്കൂ.

    • ഒരു ആശങ്ക റിപ്പോർട്ട് ചെയ്യാൻ: നിങ്ങൾ കാണുന്ന ഒരു സ്റ്റോറി തെറ്റായി ലേബൽ ചെയ്തതോ അനുചിതമോ കുറ്റകരമോ ശരിയായി പ്രദർശിപ്പിക്കാത്തതോ ആണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, ‘ഒരു ആശങ്ക റിപ്പോർട്ട് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടരൂ.

PDF ഫോർമാറ്റിലുള്ള Apple News+ ലക്കങ്ങളിൽ, ‘കൂടുതൽ നിർദേശിക്കൂ’, ‘കുറച്ച് നിർദേശിക്കൂ’, ‘സ്റ്റോറി സേവ് ചെയ്യൂ’, ‘ആശങ്ക റിപ്പോർട്ട് ചെയ്യൂ’ എന്നീ ഓപ്ഷനുകൾ ലഭ്യമല്ല. Apple News+ സ്റ്റോറികളും ലക്കങ്ങളും ബ്രൗസ് ചെയ്യുകയും വായിക്കുകയും ചെയ്യൂ എന്നത് കാണൂ.

നിങ്ങളുമായി പങ്കിട്ട സ്റ്റോറികൾ വായിക്കൂ

ഒരു സുഹൃത്ത് സന്ദേശങ്ങൾ ആപ്പ് ഉപയോഗിച്ച് നിങ്ങളുമായി സ്റ്റോറികൾ പങ്കിടുമ്പോൾ, Apple News-ലെ ‘നിങ്ങളുമായി പങ്കിട്ടവ’ വിഭാഗത്തിൽ നിങ്ങൾക്കത് എളുപ്പത്തിൽ കണ്ടെത്താം. (നിങ്ങളുടെ സുഹൃത്ത് ‘കോൺടാക്റ്റ്സി’ലെ നിങ്ങളുടെ കോൺടാക്റ്റുകൾ ലിസ്റ്റിൽ ഉണ്ടായിരിക്കണം.)

  1. നിങ്ങളുടെ iPhone-ലെ ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  2. ‘ആപ്പുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സന്ദേശങ്ങൾ’ ടാപ്പ് ചെയ്യൂ.

  3. ‘നിങ്ങളുമായി പങ്കിട്ടവ’ ടാപ്പ് ചെയ്യൂ, ശേഷം News ഓണാണെന്ന് ഉറപ്പാക്കൂ.

  4. നിങ്ങളുടെ iPhone-ലെ News ആപ്പിലേക്ക് പോകൂ.

  5. ‘ഫോളോ ചെയ്യുന്നു’ ടാപ്പ് ചെയ്ത് ‘നിങ്ങളുമായി പങ്കിട്ടവ’ ടാപ്പ് ചെയ്ത ശേഷം താഴെപ്പറയുന്നവയിൽ എന്തും ചെയ്യാം:

    • News-ൽ വായിക്കാൻ പങ്കിട്ട സ്റ്റോറിയിൽ ടാപ്പ് ചെയ്യൂ.

    • ‘സന്ദേശങ്ങൾ’ ആപ്പിൽ മറുപടി നൽകാൻ ഒരു സ്റ്റോറി പങ്കിട്ട വ്യക്തിയുടെ പേര് ടാപ്പ് ചെയ്യൂ. സ്റ്റോറി വായിക്കുമ്പോൾ മറുപടി നൽകാൻ, ചാനലിന്റെ ലോഗോയ്ക്ക് താഴെ കാണിച്ചിരിക്കുന്ന പേര് ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.