ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ Mail-ൽ ‘അയച്ചത് പിൻവലിക്കൂ’ ഉപയോഗിച്ച് ഇ-മെയിൽ അയച്ചത് പിൻവലിക്കൂ

നിങ്ങൾക്ക് മനം മാറ്റമുണ്ടായാൽ Mail ആപ്പിൽ ഒരു ഇ-മെയിൽ സന്ദേശം പിൻവലിക്കാൻ കഴിയും. എല്ലാ ഇ-മെയിലുകൾക്കും അവ അയച്ചത് പിൻവലിക്കാൻ നിങ്ങൾക്ക് അൽപ്പം കൂടി സമയം നൽകുന്നതിന് ഡിലേ സജ്ജമാക്കാനും കഴിയും.

സന്ദേശങ്ങളുടെ ഒരു ലിസ്റ്റ് കാണിക്കുന്ന ഇൻബോക്സ്. ’അയച്ചത് പിൻവലിക്കൂ’ ബട്ടൺ (അടുത്തിടെ അയച്ച ഒരു സന്ദേശം തിരിച്ചെടുക്കുന്നതിനുള്ളത്) സ്ക്രീനിന്റെ താഴെ മധ്യത്തിലായാണ്.

അയച്ച ഒരു ഇ-മെയിൽ പഴയപടിയാക്കൂ

നിങ്ങൾ ഒരു ഇ-മെയിൽ സന്ദേശം അയച്ചതിന് ശേഷം നിങ്ങളുടെ മനസ്സ് മാറ്റാൻ 10 സെക്കൻഡ് സമയമുണ്ട്.

സന്ദേശം തിരിച്ചെടുക്കാൻ ഇൻബോക്സിന്റെ മുകളിലുള്ള ‘അയച്ചത് പിൻവലിക്കൂ’ ടാപ്പ് ചെയ്യൂ.

ഇ-മെയിലുകൾ അയയ്ക്കുന്നത് ഡിലേ ചെയ്യൂ

നിങ്ങൾക്ക് മനംമാറ്റം വന്നാൽ അല്പം കൂടി സമയം ലഭിക്കാനും അയച്ച ഇ-മെയിലുകൾ പിൻവലിക്കാനുമായി ഒരു ഡിലേ സജ്ജമാക്കാം.

ക്രമീകരണം  > ആപ്പുകൾ > Mail എന്നതിലേക്ക് പോകൂ, ‘അയച്ചത് പിൻവലിക്കാനുള്ള അധികസമയം’ ടാപ്പ് ചെയ്യൂ, എന്നിട്ട് ഔട്ട്ഗോയിങ് ഇ-മെയിൽ സന്ദേശങ്ങൾ അയയ്ക്കുന്നത് വൈകിപ്പിക്കാനായി ഒരു സമയദൈർഘ്യം തിരഞ്ഞെടുക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.