ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ മെയിൽബോക്സുകളിൽ ഇ-മെയിൽ ഓർഗനൈസ് ചെയ്യൂ

നിങ്ങൾക്ക് മെയിൽബോക്സുകളിൽ നിങ്ങളുടെ ഇ-മെയിൽ മാനേജ് ചെയ്യാം.

സ്വൈപ്പ് ചെയ്ത് ഇ-മെയിൽ മാനേജ് ചെയ്യൂ

ഒരു സന്ദേശങ്ങളുടെ ലിസ്റ്റ് കാണുമ്പോൾ, വ്യക്തിഗത ഇ-മെയിലുകൾ ട്രാഷിലേക്ക് നീക്കാൻ നിങ്ങൾക്ക് ഒരു ലളിതമായ സ്വൈപ്പ് ഉപയോഗിക്കുകയും, അവ വായിക്കപ്പെട്ടതായി അടയാളപ്പെടുത്തുകയും മറ്റും ചെയ്യാം.

  1. നിങ്ങളുടെ iPhone-ലെ Mail ആപ്പിലേക്ക് പോകൂ.

  2. ഒരു സന്ദേശങ്ങളുടെ ലിസ്റ്റിൽ, താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • പ്രവർത്തനങ്ങളുടെ ലിസ്റ്റ് വെളിപ്പെടുത്താൻ: മെനു ദൃശ്യമാകുന്നതുവരെ ഒരു സന്ദേശം ഇടത്തേക്ക് പതുക്കെ വലിക്കൂ, തുടർന്ന് ഒരു ഇനത്തിൽ ടാപ്പ് ചെയ്യൂ.

    • വലത്തേയറ്റത്തുള്ള പ്രവർത്തനം വേഗത്തിൽ ഉപയോഗിക്കാൻ: ഇടത്തേക്ക് അവസാനം വരെ സ്വൈപ്പ് ചെയ്യൂ.

    • മറ്റ് പ്രവർത്തനങ്ങൾ വെളിപ്പെടുത്താൻ: വലത്തേക്ക് സ്വൈപ്പ് ചെയ്യൂ.

മെനുകളിൽ ദൃശ്യമാകാൻ നിങ്ങൾ ആഗ്രഹിക്കുന്ന പ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുന്നതിന്, ക്രമീകരണം  > ആപ്പുകൾ > Mail > സ്വൈപ്പ് ഓപ്ഷനുകൾ (സന്ദേശ ലിസ്റ്റിനു താഴെ) എന്നതിലേക്ക് പോകൂ.

നിങ്ങളുടെ മെയിൽ മെയിൽബോക്സുകൾ ഉപയോഗിച്ച് ഓർഗനൈസ് ചെയ്യൂ

ഏത് മെയിൽബോക്സുകളാണ് കാണേണ്ടതെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം, നിങ്ങളുടെ മെയിൽബോക്സുകൾ റീഓർഡർ ചെയ്യാം, പുതിയവ സൃഷ്ടിക്കാം, അല്ലെങ്കിൽ മെയിൽബോക്സുകളുടെ പേര് മാറ്റുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്യാം. (ചില മെയിൽബോക്സുകൾ മാറ്റാനാവില്ല.)

മെയിൽബോക്സുകളുടെ എഡിറ്റ് സ്ക്രീൻ. ഓപ്ഷണൽ മെയിൽബോക്സുകൾ ഓരോ ഓപ്ഷന്റെയും ഇടതുവശത്ത് ഒരു ചെക്ക്ബോക്സ് സഹിതം മുകളിൽ നിന്ന് താഴേക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. സ്ക്രീനിന്റെ താഴെ വലത് കോണിൽ പുതിയ മെയിൽബോക്സ് എന്ന് ലേബൽ ചെയ്ത ഒരു ബട്ടൺ ഉണ്ട്.
  1. നിങ്ങളുടെ iPhone-ലെ Mail ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ മെയിൽബോക്സുകൾ ഓർഗനൈസ് ചെയ്യാൻ, മെയിൽബോക്സുകൾ കാണുന്നതുവരെ മുകളിൽ ഇടത് കോണിലുള്ള മെയിൽബോക്സ് ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്ത ശേഷം ഇവയിലേതെങ്കിലും ചെയ്യൂ:

    • മെയിൽബോക്സുകൾ കാണൂ: നിങ്ങൾ മെയിൽബോക്സുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന മെയിൽബോക്സുകൾക്ക് അടുത്തുള്ള ചെക്ക്ബോക്സുകൾ സെലക്റ്റ് ചെയ്യൂ.

    • മെയിൽബോക്സുകൾ പുനഃക്രമീകരിക്കാൻ: ഒരു മെയിൽബോക്സ് മുകളിലേക്ക് ഉയരുന്നതുവരെ ‘പുനഃക്രമീകരിക്കൂ’ ബട്ടൺ തൊട്ടുപിടിക്കൂ, തുടർന്ന് പുതിയ സ്ഥാനത്തേക്ക് വലിച്ച് നീക്കൂ.

    • ഒരു പുതിയ മെയിൽബോക്സ് സൃഷ്ടിക്കാൻ: താഴെ വലത് കോണിലുള്ള പുതിയ മെയിൽബോക്സ് ടാപ്പ് ചെയ്യൂ, തുടർന്ന് സ്ക്രീനിൽ കാണുന്ന നിർദേശങ്ങൾ പിന്തുടരൂ.

    • ഒരു മെയിൽബോക്സ് പുനർനാമകരണം ചെയ്യാൻ: മെയിൽബോക്സ് ടാപ്പ് ചെയ്ത് ടൈറ്റിൽ ടാപ്പ് ചെയ്യൂ. പേര് ഡിലീറ്റ് ചെയ്യൂ, എന്നിട്ട് ഒരു പുതിയ പേര് നൽകൂ.

    • ഒരു മെയിൽബോക്സ് ഡിലീറ്റ് ചെയ്യാൻ: മെയിൽബോക്സ് ടാപ്പ് ചെയ്ത് ‘മെയിൽബോക്സ് ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

ഇ-മെയിലുകൾ ഒരു മെയിൽബോക്സിലേക്ക് നീക്കൂ

  1. നിങ്ങളുടെ iPhone-ലെ Mail ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഒരു പ്രാഥമിക സന്ദേശം കാണുന്ന സമയത്ത്: മെയിൽബോക്സ് ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു മെയിൽബോക്സ് തിരഞ്ഞെടുക്കൂ.

    • സന്ദേശ ലിസ്റ്റ് കാണുമ്പോൾ: ’സെലക്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ചെക്ക്ബോക്സുകളിൽ ടാപ്പ് ചെയ്ത് നിങ്ങൾ നീക്കാൻ ആഗ്രഹിക്കുന്ന സന്ദേശങ്ങൾ സെലക്റ്റ് ചെയ്യൂ. സന്ദേശ ലിസ്റ്റിന്റെ താഴെയുള്ള മെയിൽബോക്സ് ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു മെയിൽബോക്സ് തിരഞ്ഞെടുക്കൂ.

      പ്രധാനപ്പെട്ടത്: ഇടപാടുകൾ, അപ്ഡേറ്റുകൾ, പ്രമോഷനുകൾ എന്നിവ നിങ്ങൾ സെലക്റ്റ് ചെയ്യുമ്പോൾ, പ്രേഷകനിൽ നിന്നുള്ള ആ വിഭാഗത്തിലെ എല്ലാ സന്ദേശങ്ങളും നിങ്ങൾ സെലക്റ്റ് ചെയ്യുന്നു.

    • ഒരു പ്രേഷകന്റെ ഡൈജസ്റ്റ് കാഴ്ച കാണുമ്പോൾ: ഒരു സന്ദേശത്തിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ, മറുപടി പ്രവർത്തനങ്ങൾ ബട്ടൺ ടാപ്പ് ചെയ്യൂ, 'സന്ദേശം നീക്കൂ' ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു മെയിൽബോക്സ് തിരഞ്ഞെടുക്കൂ.

ഒരു സമയത്ത് ഒരു അക്കൗണ്ടിൽ നിന്നുള്ള ഇ-മെയിലുകൾ കാണൂ

Mail ആപ്പിൽ നിങ്ങൾ ഒന്നിലധികം ഇ-മെയിൽ അക്കൗണ്ടുകൾ ഉപയോഗിക്കുകയാണെങ്കിൽ, ഒരു സമയത്ത് ഒരു അക്കൗണ്ടിൽ നിന്നുള്ള സന്ദേശങ്ങൾ കാണാൻ നിങ്ങൾക്ക് മെയിൽബോക്സുകളുടെ ലിസ്റ്റ് ഉപയോഗിക്കാം.

  1. നിങ്ങളുടെ iPhone-ലെ Mail ആപ്പിലേക്ക് പോകൂ.

  2. മെയിൽബോക്സുകൾ കാണുന്നതുവരെ മുകളിലെ ഇടത് മൂലയിലെ മെയിൽബോക്സ് ബട്ടൺ ടാപ്പ് ചെയ്യൂ, എന്നിട്ട് നിങ്ങൾ ആക്സസ് ചെയ്യാനാഗ്രഹിക്കുന്ന ഇ-മെയിൽ അക്കൗണ്ടിന് താഴെയുള്ള ഒരു മെയിൽബോക്സിൽ ടാപ്പ് ചെയ്യൂ.

    ഒരു പ്രത്യേക ഇ-മെയിൽ അക്കൗണ്ടിന് താഴെ ലിസ്റ്റ് ചെയ്തിരിക്കുന്ന ഓരോ മെയിൽബോക്സും ആ ഇ-മെയിൽ അക്കൗണ്ടിൽ നിന്നുള്ള സന്ദേശങ്ങൾ മാത്രമേ ഡിസ്പ്ലേ ചെയ്യൂ. ഉദാഹരണത്തിന്, നിങ്ങളുടെ iCloud അക്കൗണ്ടിൽ നിന്ന് അയച്ച സന്ദേശങ്ങൾ മാത്രം കാണാൻ, iCloud ടാപ്പ് ചെയ്യൂ, തുടർന്ന് ‘അയച്ചവ’ ടാപ്പ് ചെയ്യൂ.

ഇ-മെയിലുകൾ ജങ്കിലേക്ക് നീക്കൂ

  1. നിങ്ങളുടെ iPhone-ലെ Mail ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഒരു പ്രാഥമിക സന്ദേശം കാണുന്ന സമയത്ത്: മറുപടി നൽകൂ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ജങ്കിലേക്ക് നീക്കൂ’ ടാപ്പ് ചെയ്യൂ.

    • സന്ദേശ ലിസ്റ്റ് കാണുമ്പോൾ: ’സെലക്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ചെക്ക്ബോക്സുകളിൽ ടാപ്പ് ചെയ്ത് നിങ്ങൾ നീക്കാൻ ആഗ്രഹിക്കുന്ന സന്ദേശങ്ങൾ സെലക്റ്റ് ചെയ്യൂ. സന്ദേശ ലിസ്റ്റിന്റെ താഴെയുള്ള മാർക്ക് ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ജങ്കിലേക്ക് നീക്കൂ’ ടാപ്പ് ചെയ്യൂ.

      പ്രധാനപ്പെട്ടത്: ഇടപാടുകൾ, അപ്ഡേറ്റുകൾ, പ്രമോഷനുകൾ എന്നിവ നിങ്ങൾ സെലക്റ്റ് ചെയ്യുമ്പോൾ, പ്രേഷകനിൽ നിന്നുള്ള ആ വിഭാഗത്തിലെ എല്ലാ സന്ദേശങ്ങളും നിങ്ങൾ സെലക്റ്റ് ചെയ്യുന്നു.

    • ഒരു പ്രേഷകന്റെ ഡൈജസ്റ്റ് കാഴ്ച കാണുമ്പോൾ: ഒരു സന്ദേശത്തിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ, മറുപടി പ്രവർത്തനങ്ങൾ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ’ജങ്കിലേക്ക് നീക്കൂ’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.