ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ Mail-ൽ ഇ-മെയിൽ അറ്റാച്ച്മെന്റുകൾ ചേർക്കൂ

നിങ്ങൾക്ക് ഫോട്ടോകളും വീഡിയോകളും ഡോക്യുമെന്റുകളും ഒരു ഇ-മെയിൽ സന്ദേശത്തിലേക്ക് അറ്റാച്ച് ചെയ്യാം. നിങ്ങൾക്ക് ഒരു പേപ്പർ ഡോക്യുമെന്റ് സ്കാൻ ചെയ്ത് ഒരു PDF അറ്റാച്ച്മെന്റായി അയയ്ക്കാം, അല്ലെങ്കിൽ ഒരു സന്ദേശത്തിൽ നേരിട്ട് വരച്ച് ഡ്രോയിങ് ഒരു അറ്റാച്ച്മെന്റായി അയയ്ക്കാം. ഫയൽ വലിപ്പത്തെ ആശ്രയിച്ച്, അറ്റാച്ച്മെന്റ് സന്ദേശത്തിലെ ടെക്സ്റ്റിനൊപ്പം അല്ലെങ്കിൽ സന്ദേശത്തിന്റെ അവസാനം ‘ഫയൽ അറ്റാച്ച് ചെയ്യൂ’ ബട്ടൺ ആയി ദൃശ്യമായേക്കാം.

കീബോർഡിന് മുകളിലുള്ള അറ്റാച്ച്മെന്റ് ഓപ്ഷനുകൾ ഉപയോഗിച്ച് എഴുതപ്പെടുന്ന ഒരു ഡ്രാഫ്റ്റ് ഇ-മെയിൽ.

ഇ-മെയിലിൽ ഒരു ഫോട്ടോ, വീഡിയോ അല്ലെങ്കിൽ ഡോക്യുമെന്റ് എന്നിവ അറ്റാച്ച് ചെയ്യൂ

സ്വീകർത്താക്കൾക്ക് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാനും സേവ് ചെയ്യാനും കഴിയുന്നതിന് നിങ്ങളുടെ ഇ-മെയിൽ സന്ദേശങ്ങളിൽ ഡോക്യുമെന്റുകളും വീഡിയോകളും ഫോട്ടോകളും അറ്റാച്ച് ചെയ്ത് അയയ്ക്കാൻ കഴിയും.

  1. നിങ്ങളുടെ iPhone-ലെ Mail ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾക്ക് അറ്റാച്ച്മെന്റ് ഉൾപ്പെടുത്തേണ്ട സന്ദേശത്തിൽ ടാപ്പ് ചെയ്യൂ, തുടർന്ന് കീബോർഡിന് മുകളിലുള്ള ‘അറ്റാച്ച്മെന്റ് പ്രവർത്തനങ്ങൾ ഇൻസേർട്ട് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • ഒരു ഡോക്യുമെന്റ് അറ്റാച്ച് ചെയ്യാൻ: ‘ഫയൽ അറ്റാച്ച് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് 'ഫയൽസി'ൽ ഡോക്യുമെന്റ് കണ്ടെത്തൂ.

      ‘ഫയൽസ്’ എന്നതിൽ, സ്ക്രീനിന്റെ താഴെയുള്ള ‘അടുത്തിടെയുള്ളവ’, ‘പങ്കിട്ടവ’ അല്ലെങ്കിൽ ‘ബ്രൗസ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് അത് തുറക്കാൻ ഒരു ഫയൽ, ലൊക്കേഷൻ അല്ലെങ്കിൽ ഫോൾഡർ ടാപ്പ് ചെയ്യൂ.

    • സേവ് ചെയ്ത ഒരു ഫോട്ടോയോ വീഡിയോയോ അറ്റാച്ച് ചെയ്യാൻ: ഫോട്ടോ ലൈബ്രറി ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഫോട്ടോയോ വീഡിയോയോ തിരഞ്ഞെടുക്കൂ. സന്ദേശത്തിലേക്ക് മടങ്ങാൻ ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • ഒരു പുതിയ ഫോട്ടോയോ വീഡിയോയോ എടുത്ത് അത് സന്ദേശത്തിലേക്ക് അറ്റാച്ച് ചെയ്യാൻ: 'ഫോട്ടോ അല്ലെങ്കിൽ വീഡിയോ എടുക്കൂ' ടാപ്പ് ചെയ്ത് ഒരു പുതിയ ഫോട്ടോയോ വീഡിയോയോ എടുക്കൂ. നിങ്ങളുടെ സന്ദേശത്തിൽ ഇൻസേർട്ട് ചെയ്യുന്നതിന് ‘ഫോട്ടോ ഉപയോഗിക്കൂ’ അല്ലെങ്കിൽ ‘വീഡിയോ ഉപയോഗിക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ നിങ്ങൾക്കത് റീഷൂട്ട് ചെയ്യണമെങ്കിൽ ‘റീടേക്ക്’ എന്നതിൽ ടാപ്പ് ചെയ്യൂ.

കുറിപ്പ്: നിങ്ങളുടെ ഫയൽ നിങ്ങളുടെ ഇ-മെയിൽ അക്കൗണ്ട് അനുവദിച്ചിരിക്കുന്ന പരമാവധി വലിപ്പത്തെ കവിയുന്നുവെങ്കിൽ, അത് Mail Drop ഉപയോഗിച്ച് അയയ്ക്കാൻ സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടരൂ. Mail Drop പരിധികൾ എന്ന Apple പിന്തുണാ ലേഖനം കാണൂ.

ഒരു ഇ-മെയിലിലേക്ക് ഒരു ഡോക്യുമെന്റ് സ്കാൻ ചെയ്ത് അറ്റാച്ച് ചെയ്യൂ

നിങ്ങൾക്ക് ഒരു പേപ്പർ ഡോക്യുമെന്റ് സ്കാൻ ചെയ്ത് PDF ആയി അയയ്ക്കാം.

  1. നിങ്ങളുടെ iPhone-ലെ Mail ആപ്പിലേക്ക് പോകൂ.

  2. സ്കാൻ ചെയ്ത ഡോക്യുമെന്റ് ഇൻസേർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന സന്ദേശത്തിൽ ടാപ്പ് ചെയ്യൂ, തുടർന്ന് കീബോർഡിന് മുകളിലെ ‘അറ്റാച്ച്മെന്റ് പ്രവർത്തനങ്ങൾ ഇൻസേർട്ട് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ‘ഡോക്യുമെന്റ് സ്കാൻ ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  4. ഡോക്യുമെന്റ് പേജ് സ്ക്രീനിൽ ദൃശ്യമാകും വിധം iPhone പിടിക്കൂ—iPhone ഓട്ടോമാറ്റിക്കായി പേജ് കാപ്ചർ ചെയ്യുന്നു.

    പേജ് മാനുവലായി കാപ്ചർ ചെയ്യാൻ ‘ചിത്രം എടുക്കൂ’ ബട്ടൺ ടാപ്പ് ചെയ്യുകയോ ഒരു വോള്യം ബട്ടൺ അമർത്തുകയോ ചെയ്യൂ. ഫ്ലാഷ് ഓണാക്കാനോ ഓഫാക്കാനോ 'ഫ്ലാഷ് ക്രമീകരണം കാണിക്കൂ' ബട്ടൺ ടാപ്പ് ചെയ്യൂ.

  5. ‘റീടേക്ക്’ അല്ലെങ്കിൽ ‘സ്കാൻ സൂക്ഷിക്കൂ’ ടാപ്പ് ചെയ്യൂ, കൂടുതൽ പേജുകൾ സ്കാൻ ചെയ്ത്, പൂർത്തിയാകുമ്പോൾ ’സേവ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  6. സേവ് ചെയ്ത സ്കാനിൽ മാറ്റങ്ങൾ വരുത്താൻ, അതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഇമേജ് ക്രോപ്പ് ചെയ്യാൻ: ക്രോപ്പ് ബട്ടൺ ടാപ്പ് ചെയ്യൂ.

    • ഒരു ഫിൽട്ടർ പ്രയോഗിക്കാൻ: ’ഫിൽട്ടറുകൾ കാണിക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • ഇമേജ് കറക്കാൻ: കറക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ.

    • സ്കാൻ ഡിലീറ്റ് ചെയ്യാൻ: സ്കാൻ ഡിലീറ്റ് ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ.

ഒരു ഡ്രോയിങ് സൃഷ്ടിച്ച് നിങ്ങളുടെ ഇ-മെയിലിലേക്ക് അറ്റാച്ച് ചെയ്യൂ

വാക്കുകളിൽ പ്രകടിപ്പിക്കാൻ പ്രയാസമുള്ള ആശയങ്ങൾ പ്രദർശിപ്പിക്കാൻ നിങ്ങൾക്ക് ഒരു ഇ-മെയിൽ സന്ദേശത്തിൽ വരയ്ക്കാവുന്നതാണ്. നിങ്ങളുടെ ഡ്രോയിങ് സ്വീകർത്താക്കൾക്ക് കാണാനും ഡൗൺലോഡ് ചെയ്യാനുമുള്ള ഒരു അറ്റാച്ച്മെന്റായി സന്ദേശത്തിൽ ചേർക്കുന്നു.

  1. നിങ്ങളുടെ iPhone-ലെ Mail ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾക്ക് ഒരു ഡ്രോയിങ് ഇൻസേർട്ട് ചെയ്യേണ്ട സന്ദേശത്തിൽ ടാപ്പ് ചെയ്യൂ, തുടർന്ന് കീബോർഡിന് മുകളിലുള്ള ഡ്രോയിങ് ഇൻസേർട്ട് ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ഒരു ഡ്രോയിങ് ടൂളും നിറവും തിരഞ്ഞെടുക്കൂ, തുടർന്ന് നിങ്ങളുടെ വിരൽകൊണ്ട് എഴുതുകയോ വരയ്ക്കുകയോ ചെയ്യൂ.

    മാർക്ക്അപ്പ് ഉപയോഗിച്ച് ഡോക്യുമെന്റുകളിൽ എഴുതുകയും വരയ്ക്കുകയും ചെയ്യൂ എന്നത് കാണൂ.

  4. നിങ്ങൾ പൂർത്തിയാക്കിയാൽ, ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഡ്രോയിങ് ഇൻസേർട്ട് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

ഒരു ഡ്രോയിങ്ങിന്റെ പ്രവർത്തനം തുടരാൻ, സന്ദേശത്തിലെ ഡ്രോയിങ്ങിൽ ടാപ്പ് ചെയ്യൂ, ദൃശ്യമാകുന്ന മെനുവിൽ വെളിപ്പെടുത്തൽ അമ്പടയാളം ടാപ്പ് ചെയ്യൂ, തുടർന്ന് ‘മാർക്ക്അപ്പി’ൽ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.