ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPhone-ലെ നിങ്ങളുടെ കോൺടാക്റ്റുകളിലേക്കുള്ള ആക്സസ് നിയന്ത്രിക്കൂ

iPhone-ൽ, ഒരു ആപ്പിന് നിങ്ങളുടെ കോൺടാക്റ്റുകളിൽ ഏതൊക്കെ ആക്‌സസ് ചെയ്യാനാകുമെന്ന് നിങ്ങൾ നിയന്ത്രിക്കുന്നു. ഒരു ആപ്പിന് ആദ്യമായി നിങ്ങളുടെ കോൺടാക്റ്റുകൾ ആക്സസ് ചെയ്യേണ്ടി വരുമ്പോൾ, ആപ്പിൽ നിന്ന് വിശദീകരണത്തോടുകൂടിയ ഒരു അഭ്യർഥന നിങ്ങൾക്ക് ലഭിക്കും. ഉദാഹരണത്തിന്, ഒരേ ആപ്പ് ഉപയോഗിക്കുന്ന സുഹൃത്തുക്കളെ കണ്ടെത്താൻ ഒരു സന്ദേശമയയ്ക്കൽ ആപ്പ് നിങ്ങളുടെ കോൺടാക്റ്റുകൾ ആക്സസ് ചെയ്യാൻ ആവശ്യപ്പെട്ടേക്കാം. നിങ്ങൾ ആപ്പിന്റെ അഭ്യർഥന അനുവദിക്കുകയോ നിരസിക്കുകയോ ചെയ്തതിനുശേഷം, ആ ആപ്പിന് ആക്സസ് ചെയ്യാവുന്ന കോൺടാക്റ്റുകൾ ഏതൊക്കെയാണെന്ന് തിരഞ്ഞെടുക്കൂ. നിങ്ങൾക്ക് നൽകിയ ആക്സസ് പിന്നീട് എപ്പോഴും മാറ്റാവുന്നതാണ്.

  1. ക്രമീകരണം  > സ്വകാര്യതയും സുരക്ഷയും എന്നതിലേക്ക് പോകൂ.

  2. കോൺടാക്റ്റ്സ് ടാപ്പ് ചെയ്ത്, ആപ്പ് ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ കോൺടാക്റ്റുകളിൽ എത്രത്തോളം ആക്സസ് നിങ്ങൾ ആപ്പിന് നൽകുന്നുണ്ടെന്ന് തിരഞ്ഞെടുക്കൂ (കോൺടാക്റ്റ്സ് ആക്സസ് എന്നതിന് താഴെ).

  4. നിങ്ങൾ പരിമിതമായ ആക്സസാണ് നൽകുന്നതെങ്കിൽ, വ്യക്തികളെ തിരഞ്ഞെടുക്കാൻ ’സെലക്റ്റ് ചെയ്ത കോൺടാക്റ്റുകൾ എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    വ്യക്തിഗത കോൺടാക്റ്റുകൾ സെലക്റ്റ് ചെയ്യുകയോ ഡീസെലക്റ്റ് ചെയ്യുകയോ ചെയ്തതിന് ശേഷം ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.